നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിന് വിദേശത്ത് പോകാൻ കോടതി വീണ്ടും അനുമതി നൽകി

നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിന് വിദേശത്ത് പോകാൻ കോടതി വീണ്ടും അനുമതി നൽകി

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ വിചാരണ നേരിടുന്ന നടൻ ദിലീപിന് വിദേശത്ത് പോകാൻ കോടതി വീണ്ടും അനുമതി നൽകി. ഈ മാസം 13 മുതൽ 21 വരെ ദുബായ്, ദോഹ എന്നിവിടങ്ങളിൽ നടന്റെ സ്വകാര്യ ആവശ്യത്തിനായി പോകുന്നതിനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയിരിക്കുന്നത്.

നേരത്തെ മൂന്ന് പ്രാവശ്യം സിനിമാ ഷൂട്ടിന്റെ ഭാഗമായി വിദേശത്ത് പോകാൻ ദിലീപിന് കോടതി അനുമതി നൽകിയിരുന്നു. കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയായതിനാലാണ് ദിലിപീന്റെ വിദേശയാത്രകൾക്ക് കോടതി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group