ഒരു കാലത്ത് അന്നത്തിനായി പാഞ്ഞ  ‘ ചാലക്കുടിക്കാരൻ ചങ്ങാതി’ ഇന്ന് ഷെഡിൽ; നിറകണ്ണുകളുമായി ആരാധകർ

ഒരു കാലത്ത് അന്നത്തിനായി പാഞ്ഞ ‘ ചാലക്കുടിക്കാരൻ ചങ്ങാതി’ ഇന്ന് ഷെഡിൽ; നിറകണ്ണുകളുമായി ആരാധകർ

സ്വന്തം ലേഖകൻ

ചാലക്കുടി: പ്രേക്ഷകരെ കുടു കുടാ ചിരിപ്പിച്ചും അതുപോലെ കണ്ണീരിലാഴ്ത്തിയും പോയ് മറഞ്ഞ നടനാണ് കലാഭവൻ മണി. മൺമറഞ്ഞ് പോയിട്ടും ഇന്നും ചാലക്കുടിക്കാരുടെയും മറ്റുള്ളവരുടെയും ഇടംനെഞ്ചിൽ സ്ഥാനം പിടിച്ച് ഒരു വിങ്ങലായി നിന്ന താരം കൂടിയാണ് മണി. ഇപ്പോൾ നെഞ്ചിൽ കുത്തുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കലാഭവൻ മണിയുടെ ഒരു കാലത്ത് അന്നമായി കിടന്നിരുന്ന ഓട്ടോയുടെ ചിത്രമാണ് വിങ്ങലാകുന്നത്. മണ്ണടിഞ്ഞു പോയ മണിയെ പോലെ ഓട്ടോയും തുരുമ്‌ബെടുത്ത് നാമവശേഷമാവുകയാണ്.

ആരാരും ആവാത്ത കാലത്ത് ഞാനന്ന് ഓട്ടി നടന്നുവണ്ടി… എന്റെ കുടുംബത്തിൻ പട്ടിണി മാറ്റിയ ദൈവമാണ് ഓട്ടോവണ്ടി..’ അദ്ദേഹം വിടവാങ്ങിയിട്ടും ആ ഗാനം ഇന്നും കാതുകളിൽ മുഴങ്ങുന്നുണ്ട്. പ്രളയത്തിൽ ചാലക്കുടി പുഴ കരകവിയുകയും കലാഭവൻ മണിയുടെ വീടുൾപ്പെടെ മുങ്ങിപ്പോവുകയും ചെയ്തിരുന്നു. ഒരുനിലയോളം അന്ന് വെള്ളത്തിനടിയിലായി. ആ സമയത്ത് തന്നെയാണ് അദ്ദേഹത്തിന്റെ ഇഷ്ട വാഹനവും നാമവശേഷമായത്. മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനാണ് ദയനീയത വെളിപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ ഓട്ടോറിക്ഷ മണിച്ചേട്ടൻ മൂത്തചേട്ടന്റെ മകന് വാങ്ങിക്കൊടുത്തതാണ്. അവൻ അതോടിച്ചാണ് ജീവിച്ചിരുന്നത്. ചാലക്കുടിക്കാരൻ ചങ്ങാതിയെന്നാണ് ഓട്ടോയുടെ പേര്. 100 ആണ് അതിന്റെ നമ്ബരും. മണിച്ചേട്ടൻ അവർക്ക് താമസിക്കാൻ ഒരു വീടും വാങ്ങി നൽകിയിരുന്നു. പുഴയുടെ തീരത്തായിരുന്നു വീട്. പ്രളയം വന്നപ്പോൾ ആ വീടും ഓട്ടോയും സഹിതം എല്ലാം മുങ്ങിപ്പോയി. ഇന്ന് ആ വീട്ടിൽ താമസിക്കാൻ പോലും കഴിയില്ല. മൂത്ത ചേട്ടനും കുടുംബവും കലാഗൃഹത്തിലാണ് ഇപ്പോൾ കഴിയുന്നത്. പ്രളത്തിൽ എല്ലം നഷ്ടപ്പെട്ടിട്ട് സർക്കാരിൽ നിന്നും വേണ്ട സഹായം ഒന്നും ലഭിച്ചിട്ടില്ല. ഞങ്ങളെല്ലാവരും സാമ്ബത്തികമായി തകർന്ന് നിൽക്കുകയാണ്. വീടും വരുമാനമാർഗവും നിലച്ച അവസ്ഥയിലുമാണെന്ന് രാമകൃഷ്ണൻ പറയുന്നു.

ഇപ്പോഴും ആരാധകർ ചാലക്കുടിയിലെ വീട് തേടി എത്താറുണ്ട്. അവരിൽ ആരോ എടുത്ത ചിത്രമാവണം ഇപ്പോൾ പ്രചരിക്കുന്നത്. ആ ഓട്ടോ ശരിയാക്കി അവന് ഓടിക്കാൻ കൊടുക്കണം എന്നുണ്ട്. പക്ഷേ അതിനുള്ള ഒരു സാഹചര്യം ഇപ്പോഴില്ല. പ്രളയം വൻനാശം വിതച്ചപ്പോഴും ചാലക്കുടിപ്പുഴ മണിച്ചേട്ടനോട് കാണിച്ച സ്നേഹം വേറൊന്നാണ്. അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് ഒരു കേടുപാടും സംഭവിച്ചില്ല. ശക്തമായ ഒഴുക്കിൽ പോലും ആ പ്രതിമയ്ക്ക് ചുറ്റും വച്ചിരുന്ന വസ്തുക്കളും ഒലിച്ചുപോയില്ല. അത് വലിയ അദ്ഭുതമായിരുന്നു. രാമകൃഷ്ണൻ പറഞ്ഞു.