ശിവഗിരിയിൽ ഉദ്ഘാടനത്തിനെത്തിയ കണ്ണന്താനം നിലവിളക്കിലെ തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ചു; മന്ത്രി കടകംപള്ളിയും എ സമ്പത്ത് എം പിയും കാഴ്ചകകാരായി

ശിവഗിരിയിൽ ഉദ്ഘാടനത്തിനെത്തിയ കണ്ണന്താനം നിലവിളക്കിലെ തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ചു; മന്ത്രി കടകംപള്ളിയും എ സമ്പത്ത് എം പിയും കാഴ്ചകകാരായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശ്രീനാരായണ ഗുരു തീർഥാടന ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ തിരികത്തിക്കാൻ ആവേശം പ്രകടിപ്പിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം. ഉദ്ഘാടകനായ കണ്ണന്താനം തന്നെ നിലവിളക്കിലെ എല്ലാ തിരിയും ഒറ്റയ്ക്കു കത്തിക്കുകയായിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എ. സമ്പത്ത്‌ എംപിയും വേദിയിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും അവസരം നൽകാതെ മന്ത്രിതന്നെ നിലവിലക്കിലെ തിരികൾ കത്തിച്ചുതീർത്തു.

സർക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ പദ്ധതിയെ ചൊല്ലി മന്ത്രി കടകംപള്ളി സുരേന്ദ്രനും ശിവഗിരി മഠവും തമ്മിൽ വാക്‌പോരും ഉണ്ടായി. തീർഥാടന സർക്യൂട്ട് പദ്ധതി സംസ്ഥാന സർക്കാരിൻറെയാണെന്നും സംസ്ഥാന പദ്ധതികളെ കേന്ദ്രം ബൈപ്പാസ് ചെയ്യുകയാണെന്നും കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാന സർക്കാർ കണ്ടുവന്ന പദ്ധതി കേന്ദ്ര സർക്കാർ അവസാന നിമിഷം തട്ടിയെടുത്തതിൽ ഗൂഢ നീക്കം നടന്നിട്ടുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു തരത്തിലുള്ള സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങളും ശിവഗിരി മഠത്തിൻറെ ഭാഗത്തുനിന്നോ സന്യാസിമാരുടെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ലെന്നു മറുപടിയായി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ പറഞ്ഞു. രാഷ്ട്രീയ സങ്കുചിത നിലപാടുകൾ സ്വീകരിച്ചിട്ടില്ല. സങ്കുചിത നിലപാടുകൾ സ്വീകരിക്കുന്നത് രാഷ്ട്രീയക്കാരാണെന്നും സ്വാമി ശാരദാനന്ദ പറഞ്ഞു.

വിനോദ സഞ്ചാര മേഖലയ്ക്കായി കേന്ദ്ര സർക്കാർ ഏറ്റവും കൂടുതൽ പണം അനുവദിച്ചത് കേരളത്തിനാണെന്നു തീർഥാടന ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച കണ്ണന്താനം പറഞ്ഞു. എന്നാൽ, വിവാദങ്ങളിൽ കേന്ദ്രമന്ത്രി അഭിപ്രായം പറഞ്ഞില്ല.