ഗണപതിയുടെ മുന്നിൽ കണ്ണീർ പ്രണാമവുമായി മംഗലാംകുന്ന് അയ്യപ്പൻ; കണ്ണീരോടെ ആനപ്രേമികൾ ഗണപതിയ്ക്ക് മുന്നിൽ പ്രണമിച്ചു ; മംഗലാംകുന്ന് ഗണപതിയ്ക്ക് കോട്ടയം ബന്ധവും

സ്വന്തം ലേഖകൻ കോട്ടയം: മംഗലാംകുന്ന് ആനത്തറവാട്ടിലെ ഗജകാരണവർ കൊമ്പൻ മംഗലാംകുന്ന് ഗണപതിയ്ക്ക് നാടും, സഹോദരൻമാരായ കൊമ്പൻമാരും വിട നൽകുന്നത് കണ്ണീർക്കാഴ്ചയാകുന്നു. ഗണപതിയുടെ സംസ്‌കാര ചടങ്ങിനിടയിൽ മറ്റൊരു കൊമ്പനും ഗണപതിയുടെ സഹോദരനുമായി കണക്കാക്കുന്ന മംഗലാംകുന്ന് അയ്യപ്പൻ നൽകുന്ന പ്രണാമമാണ് ഇപ്പോൾ ഏവരുടെയും കണ്ണുനിറയ്ക്കുന്നത്. കോട്ടയവുമായി ഏറെ അടുത്ത ബന്ധം തുടരുന്ന കൊമ്പനാണ് മംഗലാംകുന്ന് ഗണപതി. തുമ്പിക്കൈയൂയർത്തി പ്രിയ സഹോദരനെ സാഷ്ടാംഗം പ്രണമിക്കുകയാണ് അയ്യപ്പൻ. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ആനകളുടെ തറവാട് എന്നറിയപ്പെടുന്ന മംഗലാംകുന്ന് വീട്ടിലെ ഗജവീരൻമാരായിരുന്നു മംഗലാംകുന്ന് ഗണപതി, അയ്യപ്പൻ, കർണൻ […]

നമിക്കുന്നു ;വാഹന പരിശോധനയ്ക്കിടെ അഞ്ച് പേരുമായി വന്ന സ്‌കൂട്ടര്‍ കണ്ട് കൈകൂപ്പി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍; ഒടുവിൽ ഉടമ പിഴ അടച്ചു തടി ഊരി

സ്വന്തംലേഖകൻ കൊച്ചി : അഞ്ച് പേരേയും വഹിച്ചു വന്ന സ്‌കൂട്ടര്‍ കണ്ട് തൊഴുത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ വിനോദ്കുമാര്‍. ഫോര്‍ട്ട്കൊച്ചിയിലെ വെളി ഗ്രൗണ്ടിലാണ് സംഭവം. നാല് കുട്ടികളുമായി ഹെല്‍മറ്റ് വെയ്ക്കാതെ സ്‌കൂട്ടര്‍ ഓടിച്ചു വരികയായിരുന്നു മധ്യവയസ്‌കന്‍. ഈ കാഴ്ച കണ്ട വിനോദ് കുമാര്‍ ആദ്യമൊന്ന് കൈകൂപ്പി. പിന്നെ പിഴ ചുമത്തി. വാഹനത്തിന് ഇന്‍ഷുറന്‍സ് അടയ്ക്കാതിരുന്നതിന് 1000 രൂപ, കുട്ടികളെ കുത്തി നിറച്ച് വാഹനം ഓടിച്ചതിന് 1000 രൂപ, ഹെല്‍മറ്റ് വെയ്ക്കാത്തതിന് 100 രൂപ എന്നിങ്ങനെയാണ് ഫൈന്‍ ഈടാക്കിയത്. സമീപമുണ്ടായിരുന്നവരാണ് എം.വി.ഐയുടെ കൈകൂപ്പല്‍ ക്യാമറയിലെടുത്തത്. […]

വെറും പത്തു മണിക്കൂർ : പുല്ലുപോലെ പൊളിച്ച് മാറ്റി നാഗമ്പടം പാലം; ചീറ്റിപ്പോയ പടക്കത്തിന്റെ കഥയ്ക്ക് വിട; നാഗമ്പടം റെയിൽവേ മേൽപ്പാലം ഇനി ചരിത്രം

സ്വന്തം ലേഖകൻ കോട്ടയം: രണ്ടും ബോംബിന് മുന്നിൽ തോൽക്കാത്ത നാഗമ്പടത്തെ റെയിൽവേ മേൽപ്പാലം ഒടുവിൽ ക്രെയിനിന്റെയും കട്ടറിന്റെയും കരുത്തിന് മുന്നിൽ കീഴടങ്ങി. രണ്ടു ദിവസവും ഡിറ്റനേറ്ററുകളും ചേർന്ന് വീഴ്ത്താൻ ശ്രമിച്ച് പരാജയപ്പെട്ട പാലത്തെ വെറും പത്ത് മണിക്കൂർ കൊണ്ടാണ് അറുത്ത് മുറിച്ച് മാറ്റിയത്. ശനിയാഴ്ച രാവിലെ ഒൻപതരയോടെ പാലത്തിലെ ആദ്യ ആർച്ച് ബീം അറുത്ത് മാറ്റി റോഡരികിൽ വച്ചു. രാത്രി ഏഴരയോടെ അവസാന ഗർഡറും നീക്കം ചെയ്തു. വെള്ളിയാഴ്ച അർധരാത്രിയോടെ നിരോധിച്ച കോട്ടയം റൂട്ടിലെ ട്രെയിൻ ഗതാഗതം ശനിയാഴ്ച അർധരാത്രി പുനസ്ഥാപിച്ചേക്കുമെന്നാണ് സൂചന. വെള്ളിയാഴ്ച […]

പൊലീസിന്റെ ബൈക്ക് മോഷ്ട്ടിച്ചു നഗരം ചുറ്റുന്നതിനിടെ മോഷ്ടാവ് കൈയോടെ പിടിയിലായി

സ്വന്തംലേഖകൻ കോട്ടയം : പൊലീസ് സ്റ്റേഷനില്‍ നിന്നും പട്രോളിംഗിന് ഉപയോഗിക്കുന്ന ബൈക്ക് മോഷ്ടിച്ച് നഗരം ചുറ്റിയ കള്ളനെ കൈയോടെ പിടിച്ച് പൊലീസ്. ഡല്‍ഹിയിലെ പ്രീത് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് പട്രോളിംഗിന് ഉപയോഗിക്കുന്ന ബൈക്ക് മോഷണം പോയത്. ഗ്രേറ്റര്‍ നോയിഡയില്‍ നിന്നാണ് ബൈക്ക് കണ്ടെത്തിയതും കള്ളനെ പിടികൂടിയതും. പൊലീസ് സ്റ്റേഷന് പുറത്ത് സൂക്ഷിച്ചിരുന്ന ബൈക്കാണ് മോഷണം പോയത്. ബൈക്ക് കണ്ടെത്താനായി അന്വേഷണം തുടരുമ്പോഴാണ് മോഷണം പോയ ബൈക്കുമായി ഗ്രേറ്റര്‍ നോയിഡയിലെ റോഡിലൂടെ പോകുകയായിരുന്ന പ്രതിയെ കണ്ടത്. ഡല്‍ഹി പൊലീസ് എന്നെഴുതിയ ബൈക്കില്‍ […]

മഞ്ചേരി മെഡിക്കൽ കോളേജിൽ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം; പിഴവ് സംഭവിച്ചെന്ന് മെഡിക്കൽ കോളേജ് സുപ്രണ്ടിന്റ പ്രാഥമിക റിപ്പോർട്ട്

സ്വന്തംലേഖകൻ കോട്ടയം : മഞ്ചേരി മെഡിക്കൽ കോളേജിൽ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പിഴവ് സംഭവിച്ചെന്നു മെഡിക്കൽ കോളേജ് സുപ്രണ്ടിന്റ പ്രാഥമിക റിപ്പോർട്ട്. ആളു മാറിയുള്ള ശസ്ത്രക്രിയ സർജ്ജന്റെയും ജീവനക്കാരുടെയും ജാഗ്രത കുറവാണ്. ശ്രദ്ധിച്ചിരുന്നെങ്കിൽ ഒഴിവാക്കമായിരുന്ന പിഴവെന്നും ആരോഗ്യ വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആളുമാറി ശസ്ത്രക്രിയ നടത്തിയ ആരോപണ വിധേയനായ ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് […]

എന്റെ വിശപ്പടക്കിയ എല്ലാ അമ്മമാർക്കും നന്ദി!! തൃശൂർ എന്നും ഹൃദയത്തിലുണ്ടാകും

സ്വന്തംലേഖകൻ കോട്ടയം : ലോക്‌സഭ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപന സമയത്ത് കേരള ജനത ആകാംക്ഷയൊടെ ഉറ്റുനോക്കിയ മണ്ഡലമായിരുന്നു തൃശൂർ. സിനിമ താരം സുരേഷ് ഗോപിയായിരുന്നു തൃശൂരിലെ ബിജെപി സ്ഥാനാർഥി. രണ്ട് ലക്ഷം വോട്ടുകളായിരുന്നു തൃശൂരിൽ താരം നേടിയത്. ഇപ്പോഴിതാ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി സുരേഷ് ഗോപി രംഗത്ത് എത്തിയിരിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. തൃശൂർ എന്നും ഹൃദയത്തിലുണ്ടാകുമെന്നും തന്റെ പ്രവർത്തനങ്ങൾക്ക് ഊർജം നൽകിയ എല്ലാവർക്കും നന്ദിയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം.. തൃശൂർ എന്നും ഉണ്ടാകും ഈ ഹൃദയത്തിൽ…! എന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം […]

കോൺഗ്രസ് ആദ്യം കുടുംബ വാഴ്ച്ചയെ എറിഞ്ഞു കളയണം ; രാഹുൽ ഗാന്ധി പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജി വയ്ക്കാത്തത് അത്ഭുതപ്പെടുത്തുന്നു

സ്വന്തംലേഖകൻ ന്യൂഡൽഹി : ദയനീയ പരാജയം ഏറ്റുവാങ്ങിയിട്ടും രാഹുൽ പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജി വയ്ക്കാത്തത് അത്ഭുതപ്പെടുത്തുന്നതായി പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹ . ഇന്നത്തെ രാഷ്ട്രീയം കോൺഗ്രസിന് മറ്റൊരു അദ്ധ്യക്ഷനെ ആവശ്യപ്പെടുന്നുണ്ട് . എന്നാൽ ചിലപ്പോൾ അതിന് കോൺഗ്രസിനു കഴിഞ്ഞില്ലെന്നും വരാം ,രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു . കോൺഗ്രസ് ഈ കുടുംബ വാഴ്ച്ചയെ എറിഞ്ഞു കളയണമെന്നും തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദൻ യോഗേന്ദ്ര യാദവിന്റെ ട്വീറ്റിനു മറുപടിയായി അദ്ദേഹം പറഞ്ഞു . ഇന്ത്യയെ നിലനിർത്താൻ കോൺഗ്രസിനു കഴിയില്ലെന്നും,പാർട്ടി ഇല്ലാതാകുന്നതാണ് നല്ലതെന്നും മുൻ ആം […]

സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കം; ഒരാൾ വെടിയേറ്റ് മരിച്ചു

സ്വന്തംലേഖകൻ വയനാട് : വയനാട് പുൽപ്പള്ളി കന്നാരം പുഴയിൽ വച്ച് സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കത്തിനൊടുവിൽ ഒരാൾ വെടിയേറ്റു മരിച്ചു. പുൽപ്പള്ളി കന്നാരം കാട്ടു മാക്കൽ മിഥുൻ പത്മൻ(36) എന്ന വർക്കിയാണ് കൊല്ലപ്പെട്ടത്. സുഹൃത്തും പ്രദേശവാസിയുമായ ചാർളിയാണ് നാടൻ തോക്ക് ഉപയോഗിച്ച് വെടിവെച്ചതെന്നാണ്’ സൂചന. കൂടെയുണ്ടായിരുന്ന മിഥുന്റെ ഇളയച്ഛൻ കിഷോറിന് ഗുരുതര പരിക്കുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഒരാഴ്ച്ചയായി ഇരുവരും തമ്മിൽ വാക്കുതർക്കം രൂക്ഷമായിരുന്നു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

വളരെയധികം നന്ദി മോഹൻലാൽ ജി – ലാലിന് മോദിയുടെ ട്വിറ്റ്

സ്വന്തംലേഖകൻ തിരുവനന്തപുരം : നടൻ മോഹൻലാലിന്റെ വിജയാശംസയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ മോദിയ്ക്കും സർക്കാരിനും ആശംസ അറിയിച്ച് മോഹൻലാൽ രംഗത്തെത്തിയിരുന്നു. ഇതിന് നന്ദി അറിയിച്ചിരിക്കുകയാണ് മോദി. വളരെയധികം നന്ദി മോഹൻലാൽ ജി എന്നാണ് ലാലേട്ടന്റെ ട്വീറ്റിന് മോദി നൽകിയിരിക്കുന്ന മറുപടി. തെരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ട് പിന്നാലെ മോദിയെ അഭിനന്ദിച്ച് മോഹൻലാൽ രംഗത്തെത്തിയിരുന്നു. ബഹുമാനപ്പെട്ട നരേന്ദ്ര മോദി ജിയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ – മോഹൻലാൽ ട്വീറ്റ് ചെയ്തിരുന്നു. ലാലേട്ടൻ മാത്രമല്ല ഇന്ത്യൻ സിനിമയിലെ പ്രമുഖ […]

ഒരു പെണ്ണിനോട് ഇത്ര കലിപ്പ് എന്തിന്..! ഇതോ സ്ത്രീ സമത്വ കേരളം; ഷാനിമോളെ തോൽപ്പിച്ചത് മുസ്ലീം സ്ത്രീ വിരുദ്ധത; ശബരിമലയിലും ആലപ്പുഴയിലും കണ്ടത് മതത്തിന്റെ സ്ത്രീ വിരുദ്ധ മനോഭാവം; കേരളം ഇനി ചർച്ച ചെയ്യേണ്ടത് മതങ്ങളുടെ സ്ത്രീ വിരുദ്ധത

സ്വന്തം ലേഖകൻ ആലപ്പുഴ: കേരളത്തിലെമ്പാടും യുഡിഎഫ് കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോൾ ആലപ്പുഴ ആടിയുലയാതെ നിന്നത് മതത്തിന്റെ കൊടും ചതിയെ തുടർന്നെന്ന് റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ അടക്കം ഇപ്പോൾ നടക്കുന്ന ചർച്ചകളാണ് കേരളത്തിൽ ഏക സീറ്റിൽ യുഡിഎഫിന്റെ തോൽവിയ്ക്ക് വഴി വച്ചത് മതത്തിന്റെ അതിപ്രസരമാണെന്ന് തെളിയിക്കുന്നത്. മുസ്ലീം സ്ത്രീ എന്ന സത്വം മാത്രമാണ് അഡ്വ.ഷാനിമോൾ ഉസ്മാൻ എന്ന യുവ വനിതാ നേതാവിന്റെ തോൽവിയ്ക്ക് കാരണമായത് എന്നതാണ് വാദം. മുസ്ലീം സ്ത്രീയും മുസ്ലീം പുരുഷനും നേർക്കുനേർ മത്സരിച്ച ആലപ്പുഴയിൽ ഷാനിമോളെ തോൽപ്പിച്ചത് മുസ്ലീം സമുദായത്തിലെ പരമ്പരാഗത ശക്തികളാണ് എന്ന […]