താജ്മഹലിൽ പൂജ നടത്തും : ശിവസേന ; ശക്തമായ സുരക്ഷയൊരുക്കി സർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകാത്ഭുതങ്ങളിൽ ഒന്നായ ഇന്ത്യയുടെ താജ്മഹലിൽ പൂജ നടത്തുമെന്ന് ശിവസേനയുടെ പ്രഖ്യാപനം. ഇതിനെ തുടർന്ന് താജ്മഹലിന് വൻ സുരക്ഷ ഒരുക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ആർക്കിയോളജിക്കൽ സർവേ ഒഫ് ( എ.എസ്.ഐ) ഇന്ത്യയുടെ അഭ്യർത്ഥനയെ തുടർന്നാണിത്. സാവൻ മാസത്തിലെ എല്ലാ തിങ്കളാഴ്ചയും തങ്ങൾ താജ്മഹലിൽ ആരതി പൂജ നടത്തുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം. എന്നാൽ പുരാതന സ്മാരകങ്ങളിലോ, പുരാവസ്തുവകകളിലോ ഏതൊരു തരത്തിലുമുള്ള മതപരമായ ആചാരങ്ങൾ നിർവഹിക്കാൻ കഴിയില്ലെന്നാണ് എ.എസ്.ഐ പറയുന്നത്. 1958ലെ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ ആക്ടിനെതിരാണ് ഇത്തരത്തിലുള്ള പ്രവർത്തികളെന്നും, ജില്ലാ ഭരണകൂടത്തിന് […]

നിർത്തിയിട്ട ട്രെയിനുമുകളിൽ നിന്ന് സെൽഫി ; വിദ്യാർത്ഥിക്ക് ഷോക്കേറ്റു

സ്വന്തം ലേഖകൻ പാലക്കാട്: നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ മുകളിൽനിന്ന് സെൽഫിയെടുകുന്നതിനിടയിൽ വിദ്യാർത്ഥിക്ക് ഷോക്കേറ്റു. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷന് സമീപം ഗുഡ്‌സ് യാഡിൽ വെള്ളിയാഴ്ച വൈകിട്ട് 3.10 നായിരുന്നു സംഭവം നടന്നത്.വടക്കഞ്ചേരി കൊന്നഞ്ചേരി സ്വദേശി ആദർശിനാണ് (20) ഗുരുതരമായി പരിക്കേറ്റത്. ആദർശിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ വാഗണിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈനിൽനിന്നും വിദ്യാർത്ഥിക്ക് ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ് വാഗണിന് മുകളിൽനിന്ന് തെറിച്ച ആദർസ് യാഡ് പ്‌ളാറ്റ്‌ഫോമിന്റെ സിമന്റ് തറയിലേക്ക് തലയടിച്ചാണ് വീണത്. ഗുരുതര പരിക്കേറ്റ ആദർശിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലക്കേറ്റ […]

പതിനഞ്ചു വർഷമായി യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥിയായി എട്ടാപ്പൻ : ഈ മധ്യവയസ്‌കന്റെ അനുമതിയില്ലാതെ ഇലപോലും ചലിക്കില്ലെന്ന് വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എന്തിനും പോന്ന സംഘത്തെ ഭരിക്കുന്നതു കഴിഞ്ഞ 15 വർഷമായി ഗവേഷണവിദ്യാർഥിയെന്ന പേരിൽ കാമ്പസിൽ വിലസുന്ന ‘എട്ടപ്പാൻ’. സി.പി.എം. ജില്ലാനേതൃത്വം ചെല്ലും ചെലവും കൊടുത്തു വളർത്തുന്ന ഈ മധ്യവയസ്‌കന്റെ അനുമതിയില്ലാതെ കാമ്പസിൽ ഒരു ഇലപോലും ചലിക്കില്ല. പാളയത്തു പോലീസുകാരെ ആക്രമിച്ച സംഭവത്തിലും ഏറ്റവുമൊടുവിൽ അഖിലെന്ന വിദ്യാർഥിക്കു കുത്തേറ്റ സംഭവത്തിലും മുഖ്യസൂത്രധാരൻ ഇയാളാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നു. ഒന്നരപ്പതിറ്റാണ്ടായി എട്ടപ്പാന്റെ അധീനതയിലാണു യൂണിവേഴ്സിറ്റി കോളജ് കാമ്പസും ഹോസ്റ്റലും. ‘ഗവേഷണത്തിനു’ കോളേജ് ലെബ്രറി ഉപയോഗിക്കാനെന്ന പേരിൽ പകൽ കാമ്പസിൽ തമ്പടിക്കുന്ന ഇയാൾ രാത്രി […]

കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

സ്വന്തം ലേഖകൻ കൊച്ചി: ഫോർട്ട് കൊച്ചിയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മട്ടാഞ്ചേരി സ്വദേശി റെനീഷ് (27) നെ ആണ് കാണാതായത്. ഫയർഫോഴ്സും മുങ്ങൾ വിദഗ്ദരും പോലീസു ചേർന്ന് റെനീഷിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അതേസമയം വിഴിഞ്ഞത്തു നിന്നും കാണാതായ മത്സ്യതൊഴിലാളികൾക്കായി തിരിച്ചിൽ ഊർജ്ജിതമാക്കിയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സ്വന്തം നിലയ്ക്ക് തിരിച്ചൽ നടത്താനുള്ള ശ്രമത്തിൽ നിന്നും മത്സ്യതൊളിലാളികൾ പിന്മാറണം. കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് അവഗണിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കാലവർഷം കനത്തു : സംസ്ഥാനത്ത് നാല് ഡാമുകൾ തുറന്നു ; കൂടുതൽ അണക്കെട്ടുകൾ ഉടൻ തുറക്കും , കനത്ത ജാഗ്രത നിർദേശം

സ്വന്തം ലേഖിക തിരുവനന്തപുരം: കാലവർഷം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ഡാമുകൾ തുറന്നു. ഇടുക്കിയിലെ മലങ്കര ,കല്ലാർക്കുട്ടി, പാംബ്ല, എറണാകുളത്തെ ഭൂതത്താൻകെട്ട്, തിരുവനന്തപുരത്തെ അരുവിക്കര,കോഴിക്കോട്ടെ പെരുവണ്ണാമൂഴി എന്നീ ഡാമുകളാണ് തുറന്നത്. അതേസമയം തൃശൂരിലെ പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് ഉയരുകയാണ്. നദീ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പെരിയാറിന്റെ തീരത്തുള്ളവർക്കും ജാഗ്രതാ നിർദ്ദേശമുണ്ട്. മഴ തുടരുകയാണെങ്കിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. കല്ലാർക്കുട്ടി, പാംബ്ല ഡാമുകളുടെ ഒരു ഷട്ടർ വീതവും, ഭൂതത്താൻകെട്ട് ഡാമിന്റെ ഒൻപത് ഷട്ടറുകളും, മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുമാണ് തുറന്നത്. […]

നാഗമ്പടം ബസ് സ്റ്റാൻഡ് വീണ്ടും കുരുതിക്കളമായി: ഇത്തവണ ചോര വീണത് കണ്ടക്ടറുടെ: അടിക്കടി അപകടമുണ്ടായിട്ടും ആശ്രദ്ധ കുറയ്ക്കാതെ ഡ്രൈവർമാർ

സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിൽ ഡ്രൈവർമാരുടെ അശ്രദ്ധയിൽ വീണ്ടും അപകടം. ഇതു വരെ യാത്രക്കാരാണ് ബലിയാടായിരുന്നതെങ്കിൽ ഇത്തവണ സ്വന്തം സഹപ്രവർത്തകന്റെ കാലാണ് സ്വകാര്യ ബസ് ഡ്രൈവർ എടുത്തത്. സ്റ്റാൻഡ് പിടിക്കാനുള്ള മത്സര ഓട്ടം തന്നെയാണ് ഇവിടെയും വില്ലനായി മാറിയത്. മുണ്ടക്കയം – ഇളംകാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ചെന്നീക്കര ബസിന്റെ കണ്ടക്ടർ ഇളംകാട് മതിയാത്ത് ജനാർദനന്റെ മകൻ പ്രദീപ് (45) നാണ് പരുക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ നാഗമ്പടം ബസ് സ്റ്റാൻഡിനുള്ളിലായിരുന്നു സംഭവം. തിരുവല്ല റൂട്ടിൽ സർവീസ് നടത്തുന്ന അമ്മുക്കുട്ടി […]

കനത്ത മഴയിലും കാറ്റിലും വീടിനു മുകളിൽ മരം വീണു: പ്ലസ്ടു വിദ്യാർത്ഥിനി രക്ഷപെട്ടത് അത്ഭുതകരമായി

സ്വന്തം ലേഖകൻ കോട്ടയം: വീടിനു മുകളിലേയ്ക്ക് മരം മറിഞ്ഞു വീഴുന്ന ശബ്ദം കേട്ട് ഇറങ്ങിയോടിയ കേസിയക്ക് തിരികെ ലഭിച്ചത് സ്വന്തം ജീവനും ജീവിതവുമായിരുന്നു. പാത്താമുട്ടം മാളികക്കടവ് മാച്ചാട്ടികുളം പള്ളിയടിയിൽ പി.ജെ ഐസക്കിന്റെ മകൾ പ്ലസ്ടു വിദ്യാർത്ഥിയായ കെസിയയാണ് വീടിനു മുകളിലേയ്ക്ക് മരം മറിഞ്ഞു വീഴുന്നതിന് മിനിറ്റുകൾക്ക് മുമ്പ് പുറത്തിറങ്ങി രക്ഷപെട്ടത്. മരം മറിഞ്ഞ് വീഴുന്ന ശബ്ദം കേട്ട് മുൻ വാതിലിലൂടെ ഇവർ പുറത്തേയ്ക്ക് ഇറങ്ങി ഓടുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് ഇവരുടെ വീടിന്റെ പിന്നിൽ നിന്ന വേങ്ങ മരം […]

നെഹറു കോളേജ് വിദ്യാർത്ഥിയെ കാണാതായതിൽ ദുരൂഹത ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖിക തൃശൂർ: പാമ്പാടി നെഹ്റു കോളജ് വിദ്യാർത്ഥി സെറിൽ ബാബു ജോസഫിനെ (22) കാണാനില്ലെന്ന് പരാതി. മെക്കാട്രോണിക്സ് മൂന്നാം വർഷ വിദ്യാർത്ഥിയും പത്തനാപുരം കടയ്ക്കാമൺ സ്വദേശിയുമായ സെറിലിനെയാണ്‌വ്യാഴാഴ്ച മുതൽ കാണാതായത്. പരീക്ഷ കഴിഞ്ഞ ശേഷം ഉച്ചക്ക് ഒരു മണിക്ക് തൃശൂരിൽ നിന്ന് നാട്ടിൽ പോകുന്നതിനായി കായംകുളത്തേക്ക് ട്രെയിൻ കയറിയതിനു ശേഷമാണ് സെറിലിനെ കാണാതായത്. തൃശൂരിൽ നിന്നാണ് സെറിൽ അവസാനമായി വിളിച്ചതെന്നും അതിനുശേഷം ഫോൺ സ്വിച്ച്ഓഫ് ആണെന്നും പിതാവ് സാബു ജോസഫ് പറയുന്നു. വിവരം ലഭിക്കുന്നവർ പത്തനാപുരം പൊലീസ് സ്റ്റേഷനിലോ (ഫോൺ: 0475 2352200) […]

കാലവർഷം കനത്തു : മണ്ണിടിച്ചിലും ഉരുൾപൊട്ടലും ; അതിജാഗ്രത നിർദേശം

സ്വന്തം ലേഖിക കാലവർഷം സജീവമായതിന് പിന്നാലെ തെക്കൻ ജില്ലകളിൽ മഴ കനത്തു. ഇന്നലെ മുതൽ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റി ബന്ധപ്പെട്ട വകുപ്പുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലയിൽ കനത്തമഴയാണ് ഇന്നലെ മുതൽ ലഭിക്കുന്നത്. അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ നാളെയും മുന്നറിയിപ്പുണ്ട്. ഇതിന് പുറമെ ആലപ്പുഴ എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും നിലവിലുണ്ട്. ശക്തമായ മഴയിൽ […]

മെട്രോയ്ക്ക് സ്ഥലം ഏറ്റെടുത്തപ്പോൾ സർക്കാർ ശീമാട്ടിയെ കൈമറന്ന് സഹായിച്ചു: സാധാരണക്കാരന് 25 ലക്ഷം നൽകിയപ്പോൾ ശീമാട്ടിക്ക് 80 ലക്ഷം; മെട്രോ സ്ഥലം കൊള്ളയിൽ വിജിലൻസ് അന്വേഷണം

സ്വന്തം ലേഖകൻ കൊച്ചി: സാധാരണക്കാരന്റെ കുടിയിറക്കി സ്ഥലം പിടിച്ചു വാങ്ങുന്ന സർക്കാർ , ശീമാട്ടിയ്ക്ക് നൽകിയത് വാരിക്കോരി. സാധാരണക്കാരന് സ്ഥലം വിട്ടു നൽകിയതിന് പണം നൽകാൻ ചുവപ്പു നാട കുരുക്ക് കടക്കേണ്ടി വരുമ്പോൾ , യാതൊരു മാനദണ്ഡവുമില്ലാതെ ശീമാട്ടിയ്ക്ക് സർക്കാർ പണം നൽകുകയായിരുന്നു. എന്നാൽ ,  മെട്രോ പദ്ധതിക്ക് വേണ്ടി വസ്ത്ര വ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ സ്ഥലം സെന്റിന് 80 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കുന്നതിലെ അഴിമതി അന്വേഷിക്കാന്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടതോടെ സർക്കാരും പ്രതിസന്ധിയിലായി. മെട്രോ നിര്‍മ്മാണത്തിനായി ശീമാട്ടി വിട്ടുനല്‍കിയ […]