രണ്ടു യുവാക്കള്‍ കോഴിഫാമിനുള്ളില്‍ മരിച്ച നിലയില്‍..

സ്വന്തംലേഖകൻ റാന്നിയിൽ രണ്ട് യുവാക്കളെ കോഴിഫാമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി ജണ്ടായിക്കലിലാണ് സംഭവം. ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.ജണ്ടായിക്കൽ സ്വദേശികളായ മൂഴിക്കൽ പുതുപ്പറമ്പിൽ ബൈജു, നിജിൽ എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. നിജിലിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു കോഴിഫാം.ശനിയാഴ്ച രാത്രി ഇരുവരും ഫാമിലെത്തിയിരുന്നു. രാത്രിയിലുണ്ടായ മഴയെത്തുടർന്ന് ഫാമിലെ കാര്യങ്ങൾ നോക്കാൻ എത്തിയതായിരുന്നു. എന്നാൽ രാവിലെ വീട്ടുകാർ വന്നുനോക്കുമ്പോഴാണ് ഇരുവരും മരിച്ചനിലയിൽ കാണുന്നത്. തുടർന്ന് പോലീസെത്തി പരിശോധന നടത്തി.പോലീസിന്റെ പരിശോധനയിൽ ദുരൂഹത കണ്ടെത്താനായിട്ടില്ല. ഷോക്കേറ്റ് മരിച്ചുവെന്നാണ് പോലീസിന്റെ നിഗമനം.

157 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്ന് വീണു

സ്വന്തംലേഖകൻ എത്യോപ്യയില്‍ നിന്നും കെനിയയിലേക്ക് പോകുകയായിരുന്ന യാത്രാവിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. യാത്രക്കാരും വിമാനക്കമ്പനി ജീവനക്കാരുമടക്കം 157 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എത്യോപ്യയിലെ ആഡിസ് അബാബയില്‍ നിന്നും കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലേയ്ക്ക് പോകുകയായിരുന്ന വിമാനമാണ് തകര്‍ന്നു വീണത്.വിമാനം തകര്‍ന്നു വീണതായുള്ള വാര്‍ത്ത എത്യോപ്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.ഇന്നു രാവിലെ എട്ടരയോടെയാണ് ബോയിങ് 737 വിമാനം ആഡിസ് അബാബ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത്. ഇതിനു തൊട്ടു പിന്നാലെ തന്നെ വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് വിവരം. വിമാനാപകടത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിക്കുന്നതായി […]

തിരുവനന്തപുരത്ത് കുമ്മനം; പത്തനംതിട്ടയിൽ ശ്രീധരൻപിള്ള: തൃശൂരിൽ തുഷാർ: ബിജെപി – എൻ ഡി എ സ്ഥാനാർത്ഥി പട്ടിക തിങ്കളാഴ്ച

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിലെ പരമാവധി സീറ്റുകൾ പിടിച്ചെടുക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ബി ജെ പി സ്ഥാനാർത്ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും. വിജയം മാത്രം ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ആർഎസ്എസ് സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും ബിജെപി ആഗ്രഹിക്കുന്നില്ല. തിങ്കളാഴ്ച ചേരുന്ന ബിജെപി കോര്‍ കമ്മിറ്റിക്കു ശേഷം പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. ബിജെപി ജനറല്‍ സെക്രട്ടറിമാകുടെ നേതൃത്വത്തില്‍ നടക്കുന്ന പരിവര്‍ത്തന യാത്രകള്‍ ഞായറാഴ്‌ച സമാപിക്കുന്നതോടെ നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ […]

പൊലീസുകാരെ ഇനി എടാ, എടീ വിളിച്ചാൽ വിവരമറിയും: തുല്യരാണെങ്കിലും ഉന്നതരാണെങ്കിലും ഇനി സാർ, മാഡം വിളിമതി; ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിൽ എല്ലാം വ്യക്തം

സ്വന്തം ലേഖകൻ തൊടുപുഴ: പൊലീസ് ഉദ്യോഗസ്ഥരും മിനിസ്റ്റീരിയൽ സ്റ്റാഫും തമ്മിലുള്ള ഏറ്റുമുട്ടലും എടാ പോടാ എടീ പോടീ വിളിയും ശക്തമായതോടെ ഒടുവിൽ ജില്ലാ പൊലീസ് മേധാവി ഇടപെട്ടു. തുല്യറാങ്കിലും ഉയർന്ന റാങ്കിലും ഉള്ളവരെ സാർ, മാഡം എന്ന നിലയിൽ വിളിക്കണമെന്നും, കൃത്യമായ ബഹുമാനം അവർക്ക് നൽകണമെന്നും നിർദേശിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത് ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ്. ഇതോടെ ജില്ലയിൽ ഡിപിഒ ഓഫിസിലെ മിനിസ്റ്റീരിയൽ സ്റ്റാഫും ചില പൊലീസുകാരും തമ്മിലുള്ള തർക്കത്തിനും ഏറ്റുമുട്ടലിനും തീരുമാനവുമായി. പൊലീസുകാരും ഡിപിഒ ഓഫിസിലെ മിനിസ്റ്റീരിയൽ സ്റ്റാഫും ഇനി മുതൽ തുല്യറാങ്കിലും […]

മോദിയെ കാത്തിരിക്കുന്നത് വാജ് പേയിയുടെ വിധിയോ..? ഇന്ത്യ തിളങ്ങൽ പരസ്യത്തിന് വാജ്‌പേയി ചിലവഴിച്ചതും കൂടുതൽ ഒഴുക്കി മോദി; തിരഞ്ഞെടുപ്പിനു മുൻപ് പരസ്യത്തിനായി ചിലവഴിച്ചത് ആയിരം കോടി; മോദിക്ക് വിലക്കുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യ തിളങ്ങുന്നു പ്രചരണവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി പ്രധാനമന്ത്രി എ.ബി വാജ് പേയിയുടെ ഗതിയാണോ നരേന്ദ്രമോദിയെയും കാത്തിരിക്കുന്നത്. വാജ്‌പേയി ചിലവഴിച്ചതിൽ കൂടുതൽ തുക പരസ്യത്തിനായി കഴിഞ്ഞ ഒരു മാസത്തിനിടെ മോദി ചിലവഴിച്ചതായി റിപ്പോർട്ട് വന്നതോടെയാണ് ഇതു സംബന്ധിച്ചുള്ള നിഗമനം ശക്തമായത്. കഴിഞ്ഞ ഒരു മാസത്തിനിടെ ആയിരം കോടി രൂപയാണ് ഇതുവരെയാണ് നരേന്ദ്രമോദി സർക്കാർ ചിലവഴിച്ചിരിക്കുന്നത്. ഇതിനിടെ കാശ്മീരിലുണ്ടായ ഭീകരാക്രമണവും, തുടർന്നുണ്ടായ തിരിച്ചടിയും രാഷ്ട്രീയ പ്രചാരണമാക്കാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ നീക്കത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ തിരിച്ചടി നൽകി. ഭീകരാക്രമണത്തിന്റെ ചിത്രങ്ങളും, പട്ടാളക്കാരുടെ ചിത്രങ്ങളും […]

മതില്‍ കെട്ടാനും ജാഥ നയിക്കാനും കൊടിയും ബാനറും പിടിക്കാനും മാത്രം പെണ്ണുങ്ങള്‍ വേണമെന്നാണോ ? സി.പി.എമ്മിനെതീരെ രൂക്ഷ വിമർശനവുമായി ശാരദക്കുട്ടി..

സ്വന്തംലേഖകൻ ലോകസഭാ തെരഞ്ഞെടുപ്പിനുളള സി.പി.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. നാലു വോട്ടു കൂടുതല്‍ കിട്ടാന്‍ വേണ്ടി നാടിനെ പിന്നോട്ടു നടത്തില്ല എന്നൊരു വാക്കു പറഞ്ഞതിന്റെ പേരില്‍ ആവേശഭരിതരായി മുഖ്യമന്ത്രിക്കു കയ്യടിച്ച സ്ത്രീകള്‍ വളരെയേറെയുണ്ടെന്നും മുന്നോട്ടു പോകുന്ന പാതയില്‍ രണ്ടോ മൂന്നോ സ്ത്രീകളെ കൂടെ കൂട്ടുമെന്നു പ്രതീക്ഷിച്ചെന്നും ശാരദക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു. പരസ്യമായ അഴിമതിക്കും കൊലപാതകത്തിനും സ്ത്രീവിരുദ്ധതക്കും കൂട്ടുനിന്നവരുണ്ട് സി.പി.ഐ.എമ്മിന്റെ ലിസ്റ്റിലെന്നും ഇത്തരക്കാരെ ഒഴിവാക്കേണ്ടതായിരുന്നെന്നും ശാരദക്കുട്ടി പറയുന്നു.അവര്‍ക്കു പകരം വെക്കാന്‍ സത്യസന്ധരും കര്‍മ്മശേഷിയും വിശ്വസ്തതയും തെളിയിച്ച ഒരു സ്ത്രീയും സി.പിഎമ്മില്‍ ഇല്ലേ? […]

‘ബിന്ദു അമ്മിണി ആരാണെന്ന് ഇനിയും അറിയാത്ത കുലസ്ത്രീകളും കുലപുരുഷന്മാരും അറിയാന്‍’

സ്വന്തംലേഖകൻ ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടാണ് ബിന്ദു അമ്മിണി എന്ന പേര് കേരളം കേള്‍ക്കുന്നത്. ശബരിമലയില്‍ ദര്‍ശനം നടത്തിയതോടെ വധഭീഷണികള്‍ വരെ ഇവര്‍ക്ക് നേരിടേണ്ടി വന്നിരുന്നു. മാര്‍ച്ച് എട്ട് വനിതാദിനത്തില്‍ ബിന്ദു അമ്മിണി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. താന്‍ അനുഭവിച്ച പ്രതിസന്ധികളേയും അതിജീവനത്തെക്കുറിച്ചുമാണ് ബിന്ദു പോസ്റ്റില്‍ വിവരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.. ബിന്ദു അമ്മിണി എന്ന ഞാൻ ആരാണെന്ന് ഇനിയും അറിയാത്ത കുലസ്ത്രീകളും കുലപുരുഷൻമാരും വായിച്ചറിയുന്നതിന് ‘ അക്ഷരാഭ്യാസം ഇല്ലാത്ത ദളിത് മാതാപിതാക്കളുടെ ദുരിതപൂർണ്ണമായ ജീവിതത്തിലെ അഞ്ചാമത്തെ മകൾ. സവർണ്ണന്റെ പേരിട്ടതിന് ആക്രമിക്കപ്പെട്ട […]

സ്‌കൂട്ടറിൽ ബുള്ളറ്റ് ഇടിച്ച് മണർകാട് പള്ളി ചീഫ് ട്രസ്റ്റി മരിച്ചു

സ്വന്തം ലേഖകൻ മണർകാട്: സൂപ്പർ മാർക്കറ്റ് അടച്ച ശേഷം സ്‌കൂട്ടറിൽ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ സ്‌കൂട്ടറിൽ ബുള്ളറ്റ് ഇടിച്ച് മണർകാട് പള്ളിയുടെ ചീഫ് ട്രസ്റ്റി മരിച്ചു. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ ചീഫ് ട്രസ്റ്റി ബാവാസ് സൂപ്പർ മാർക്കറ്റ് ഉടമ പേരാലുംമൂട്ടിലായ വട്ടമല ജോർജ് മാത്യൂ (വാവച്ചി-63)വാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ മണർകാട് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ബാവാസ് സൂപ്പർ മാർക്കറ്റ് അടച്ച സേഷം വീട്ടിലേയ്ക്ക്ു മടങ്ങുകയായിരുന്നു ജോർജ് മാത്യു. ഇതിനിടെ എതിർദിശിൽ നിന്നും നിയന്ത്രണം വിട്ടെത്തിയ ബുള്ളറ്റ് ജോർജിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. […]

കാത്തിരുന്ന അതിഥി എത്തി; ശബരിനാഥൻ – ദിവ്യ എസ്.അയ്യർ ദമ്പതികൾക്ക് ആൺകു് പിറന്നു

സ്വന്തംലേഖകൻ അരുവിക്കര എം.എല്‍.എയായ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ദമ്പതികള്‍ക്കും ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നുവെന്ന വിവരം ശബരീനാഥന്‍ എം.എല്‍.എ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ടാറ്റയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശബരീനാഥന്‍ അച്ഛനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി കാര്‍ത്തികേയന്റെ മരണ ശേഷമാണ് ജോലി രാജിവെച്ച് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കേരള സര്‍വകലാശാല പരീക്ഷ കണ്‍ട്രോളറായി വിരമിച്ച ഡോ. എം.ടി സുലേഖയാണ് അമ്മ. ഐ.എസ്.ആര്‍.ഓ ഉദ്യോഗസ്ഥാനായിരുന്ന ശേഷ അയ്യരുടെയും എസ്.ബി.ടി യില്‍ ഓഫീസറായിരുന്ന ഭഗവതി അമ്മാളിന്റെയും മകളാണ് […]

കോട്ടയത്ത് വി.എൻ വാസവൻ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയത്ത് സാധ്യത ഇരട്ടിയാക്കി ഇടതു പക്ഷം; ജനപ്രിയനായ വാസവനെ ഇറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് കോട്ടയത്തെ മികച്ച വിജയം

തേർഡ് ഐ ബ്യൂറോ കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ സുരേഷ് കുറുപ്പിനു ശേഷം കോട്ടയം തിരികെ പിടിക്കാൻ ലക്ഷ്യമിട്ട് സിപിഎം. ജനപ്രിയനും മുൻ എംഎൽഎയുമായ വി.എൻ വാസവനെ തന്നെ കളത്തിലിറക്കുന്നതോടെ ലക്ഷ്യമിടുന്നത് വിജയം തന്നെയാണ്. നിരവധി പേരുകൾ മാറി മറിഞ്ഞ സ്ഥാനാർത്ഥി പട്ടികയിൽ ഒടുവിൽ വാസവൻ തന്നെ എത്തുന്നത് വിജയം മാത്രം ലക്ഷ്യമിട്ടാണ്. കഴിഞ്ഞ തവണ കേരള കോൺഗ്രസിലെ ജോസ് കെ.മാണി ഒന്നര ലക്ഷത്തിലധികം വോട്ടിന് വിജയിച്ച മണ്ഡലത്തിൽ പാർട്ടി ജില്ലാ സെക്രട്ടറിയെ തന്നെ രംഗത്തിറക്കുമ്പോൾ ലക്ഷ്യമിടുന്നത് വൻ വിജയം തന്നെയാണ്. ആറു മാസം മുൻപ് […]