മദ്യം തലയ്ക്ക് പിടിച്ചപ്പോള്‍ കൂടെയുള്ളത് ആരാണെന്ന് ഓര്‍ത്തില്ല; പെരുമ്പാമ്പിനെയും കൊണ്ട് യുവാവിന്റെ സ്കൂട്ടര്‍ സവാരി

സ്വന്തം ലേഖിക കോഴിക്കോട്: മദ്യലഹരിയില്‍ പെരുമ്പാമ്പുമായി സ്കൂട്ടര്‍ യാത്ര നടത്തി യുവാവ്. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. വഴിയില്‍ കിടന്നിരുന്ന പെരുമ്പാമ്പിനെ പിടികൂടി മുചുകുന്ന് സ്വദേശി ജിത്തുവാണ് സ്കൂട്ടറില്‍ യാത്ര നടത്തിയത്. പാമ്പിനെ ഇയാള്‍ നാട്ടുകാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 29നാണ് സംഭവം നടന്നത്. പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ പകര്‍ത്തിയിരുന്നു. ചിത്രങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. പിന്നാലെ വനംവകുപ്പ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ജിത്തുവിന്റെ മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിനുശേഷം ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജിത്തുവിന് പാമ്പ് പിടിത്തം വശമില്ലെന്നും മദ്യലഹരിയില്‍ പാമ്പുമായി […]

എം ജി യൂണിവേഴ്സിറ്റി എൽ എൽ ബി ഒന്നാം റാങ്ക് കോട്ടയം കാരാപ്പുഴ സ്വദേശിക്ക്; റാങ്കിന്റെ പൊൻ തിളക്കവുമായി അനന്തശങ്കർ നടന്ന് കയറിയത് അച്ഛന്റേയും ചേട്ടന്റേയും വഴിയെ

സ്വന്തം ലേഖകൻ കോട്ടയം: എം ജി യൂണിവേഴ്സിറ്റിയുടെ ഇത്തവണത്തെ എൽ എൽ ബി അവസാന വർഷ പരീക്ഷയുടെ റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ ഒന്നാം റാങ്ക് കോട്ടയം കാരാപ്പുഴ സ്വദേശി അനന്തശങ്കർ എസ് കർത്തയ്ക്ക്. റാങ്കിന്റെ പൊൻ തിളക്കവുമായി അനന്തശങ്കർ നടന്ന് കയറിയത് അച്ഛന്റേയും ഏട്ടന്റേയും വഴിയെ. അവർ പിന്നിട്ട വഴികളിലൂടെ അതേ പാതയിൽ റാങ്ക് കരസ്ഥമാക്കി. എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലീ​ഗൽ തോട്ട് റാങ്ക് പ്രഖ്യാപിക്കുമ്പോൾ പിന്നിലേക്ക് പോയാൽ എൽ എൽ എമ്മിൽ ഒന്നാം റാങ്ക് ഹോൾഡറായിരുന്നു അനന്തശങ്കറിന്റെ ചേട്ടനായ അനന്തകൃഷ്ണൻ എസ് […]

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ നേരിയ വർധന; ഇന്ന് 23,253 പുതിയ രോഗികൾ; കൂടുതൽ രോഗികൾ എറണാകുളം ജില്ലയിൽ

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി 1052, കണ്ണൂര്‍ 966, പാലക്കാട് 866, വയനാട് 803, കാസര്‍ഗോഡ് 379 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 84,919 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,23,059 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,14,865 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും […]

വിദ്യാഭ്യാസ വായ്പ പലിശനിരക്ക് നാല് ശതമാനമാക്കണം: തോമസ് ചാഴികാടന്‍ എംപി

സ്വന്തം ലേഖിക ന്യൂഡല്‍ഹി: വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് 10 ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി കുറയ്ക്കണമെന്ന് തോമസ് ചാഴികാടന്‍ എംപി. പാര്‍ലമെന്റില്‍ ബജറ്റ് ചര്‍ച്ചയിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമനോട് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഉന്നത വിദ്യാഭ്യാസം നേടുന്നതിന് വിദ്യാഭ്യാസ വായ്പ എടുക്കുന്നവരാണ്. വിദ്യാഭ്യാസ വായ്പയുടെ പലിശനിരക്ക് വാഹന വായ്പയെയും, ഭവന വായ്പയെയും അപേക്ഷിച്ച് വളരെ കൂടുതലാണ്. വാഹനവായ്പക്ക് 6.75 ശതമാനവും ഭവന വായ്പക്ക് 6.5 ശതമാനവുമാണ് പലിശ നിരക്ക്. വിദ്യാഭ്യാസ വായ്പക്ക് 10 ശതമാനം പലിശയാണ് ഈടാക്കുന്നത്. […]

കോട്ടയം ജില്ലയില്‍ കോവിഡ് രോഗികൾ കുറയുന്നു; ഇന്ന് 2531 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച്; 3002 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയില്‍ 2531 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2529 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 31 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ രണ്ട് പേര്‍ രോഗബാധിതരായി. 3002 പേര്‍ രോഗമുക്തരായി. 7613 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1057 പുരുഷന്‍മാരും 1182 സ്ത്രീകളും 292 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 437 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 27871 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 430273 പേര്‍ കോവിഡ് ബാധിതരായി. 401606 പേര്‍ രോഗമുക്തി […]

അമ്പലമുക്ക് കൊലപാതകത്തിലെ പ്രതിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്; സ്‌കൂട്ടറില്‍ ലിഫ്റ്റ് അടിച്ച്‌ പോകുന്നയാളിനെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കില്‍ അലങ്കാരച്ചെടി വില്പന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടു. സ്‌കൂട്ടറില്‍ ലിഫ്ട് അടിച്ചു പോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മുട്ടട ഭാഗത്ത് നിന്നും സ്‌കൂട്ടറില്‍ ലിഫ്ട് ചോദിച്ച്‌ കേശവദാസപുരം ഭാഗത്തേക്കാണ് ഇയാള്‍ പോയത്. അതേസമയം, ഇയാളെ കുറിച്ചോ സ്‌കൂട്ടര്‍ ഓടിച്ച ആളിനെ കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. കൊലപാതകം നടന്നതായി കണക്കാക്കുന്ന ഞായറാഴ്ച രാവിലെ 11ഓടെ അലങ്കാരച്ചെടി വില്പന കേന്ദ്രത്തിന് സമീപത്തേക്ക് യുവാവ് നടന്നുപോകുന്നതും […]

മണപ്പുറം ഫിനാൻസിൽ നിന്നും വായ്പയെടുത്ത കുടുംബത്തിന് ജപ്തി ഭീഷണി; കോവിഡ് കാലത്തും കണ്ണിൽ ചോരയില്ലാത്ത നടപടിയുമായി മണപ്പുറം ഫിനാൻസ്; 130000 രൂപ കുടിശികയുള്ളപ്പോൾ തൊണ്ണൂറായിരം രൂപ അടയ്ക്കാമെന്നും പറഞ്ഞിട്ടും മനസ്സലിയാതെ ബ്ലെഡ് കമ്പനി; പ്രതിഷേധം ശക്തം; ഏറ്റുമാനൂരിലെ നിർധന കുടുംബം ആത്മഹത്യ ചെയ്താൽ ഉത്തരവാദി ആര്?

സ്വന്തം ലേഖകൻ ഏ​​​​റ്റു​​​​മാ​​​​നൂ​​​​ര്‍: മണപ്പുറം ഫിനാൻസിൽ നിന്നും എ​​​​ട്ടുവ​​​​ര്‍​​​​ഷ കാ​​​​ലാ​​​​വ​​​​ധി​​​​യി​​​​ല്‍ അഞ്ച് ലക്ഷം രൂപ വായ്പയെടുത്തതിന്റെ പേരിൽ ജപ്തി ഭീക്ഷണി നേരിട്ട് കുടുംബം. അ​​​​തി​​​​രമ്പു​​​​ഴ പാ​​​​ലം​​​​മു​​​​ട്ടി​​​​ചി​​​​റ​​​​യി​​​​ല്‍ അ​​​​പ്പ​​​​ച്ച​​​​ന്‍റെ​​​​യും ഭാ​​​​ര്യ ഷൈ​​​​നി​​​​യു​​​​ടെ​​​​യും കു​​​​ടും​​​​ബ​​​​ത്തി​​​​നാ​​​​ണ് ജ​​​​പ്തി ഭീ​​​​ഷ​​​​ണി ഉ​​​​ണ്ടാ​​​​യ​​​​ത്. ഏ​​​​ഴ് ത​​​​വ​​​​ണ കു​​​​ടി​​​​ശി​​​​ക​​​​യാ​​​​യ​​​​തി​​​​ന്‍റെ പേ​​​​രി​​​​ലാണ് ജ​​​​പ്തി ന​​​​ട​​​​പ​​​​ടി. 130000 രൂപ കുടിശികയുള്ളപ്പോൾ തൊണ്ണൂറായിരം രൂപ അടയ്ക്കാമെന്ന് പറഞ്ഞിട്ടും ബ്ലേഡ് കമ്പനിയുടെ മനസ്സലിഞ്ഞില്ല. 2019 ന​​​​വം​​​​ബ​​​​റി​​​​ലാ​​​​ണ് മ​​​​ണ​​​​പ്പു​​​​റം ഫി​​​​നാ​​​​ന്‍​​​​സി​​​​ന്‍റെ കോ​​​​ട്ട​​​​യം ശാ​​​​ഖ​​​​യി​​​​ല്‍​​​നി​​​​ന്ന് ഇ​​​​വ​​​​ര്‍ വാ​​​​യ്പ​​​​യെ​​​​ടു​​​​ത്ത​​​​ത്. ഏ​​​​ഴ് മാ​​​​സം മുമ്പു​​​​വ​​​​രെ കൃ​​​​ത്യ​​​​മാ​​​​യി തു​​​​ക അ​​​​ട​​​​ച്ചി​​​​രു​​​​ന്നു. എ​​​​ട്ട് വ​​​​ര്‍​​​​ഷ​​​​മാ​​​​ണ് വാ​​​​യ്പ തി​​​​രി​​​​ച്ച​​​​ട​​​​യ്ക്കാ​​​​നു​​​​ള്ള […]

റവന്യൂ ഇൻസ്പെക്ടർ കൈക്കൂലിയുമായി വിജിലൻസ് പിടിയിൽ; കെട്ടിട നമ്പർ നല്കുന്നതിനും കൈക്കൂലി

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴ റവന്യൂ ഇൻസ്പെക്ടർ കൈക്കൂലിക്കേസിൽ അറസ്റ്റിൽ. മുനിസിപ്പാലിറ്റി ഓഫിസിലെ റവന്യൂ ഇൻസ്പെക്ടർ കെ കെ ജയരാജിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ആലപ്പുഴ നഗരസഭ ഓഫിസിന് മുന്നിലായിരുന്നു സംഭവം. ആലപ്പുഴ സ്വദേശിയായ പരാതിക്കാരൻ ഇദേഹത്തിന്റെ ഭാര്യയുടെ അമ്മയുടെ പേരിലുള്ള വസ്തു പേരുമാറ്റി കരമടച്ച് കെട്ടിടനമ്പർ നൽകുന്നതിന് അപേക്ഷ നല്കിയിരുന്നു. ഇതിന് റവന്യൂ ഉദ്യോ​ഗസ്ഥൻ 2500 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. ഇത് കൈപ്പറ്റുന്നതിനിടയിലാണ് വി‍ജിലൻസ് ഇയാളെ അറസ്ററ് ചെയ്തത്. കോട്ടയം വിജിലൻസ് എസ് പി വി ജി […]

സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ക്ക് നിരക്ക് കുറച്ചു; മാസ്‌കിനും പിപിഇ കിറ്റിനും വില കുറയും; അമിത ചാര്‍ജ് ഈടാക്കിയാല്‍ കര്‍ശന നടപടി

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ക്ക് നിരക്ക് കുറച്ചു. ആര്‍ ടി പി സി ആര്‍ 300 രൂപ, ആന്റിജന്‍ ടെസ്റ്റ് 100 രൂപ,എക്സ്പെര്‍ട്ട് നാറ്റ് 2350 രൂപ, ട്രൂനാറ്റ് 1225 എന്നിങ്ങനെയാണ് പുതിയ നിരക്ക്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടൊപ്പം പിപിഇ കിറ്റ്, എന്‍95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രഹികള്‍ക്കും വില കുറച്ചു. പി പി ഇ കിറ്റ് ഒരു യൂണിറ്റിന് എക്‌സ് എല്‍ സൈസിന് 154 രൂപയാണ് ഏറ്റവും കുറ‌ഞ്ഞ […]

ഇന്നത്തെ അക്ഷയ ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ അക്ഷയ ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.7,000,000/- [70 Lakhs] AB 425556 (KOZHIKKODE) Consolation Prize Rs.8,000/- AA 425556 AC 425556 AD 425556 AE 425556 AF 425556 AG 425556 AH 425556 AJ 425556 AK 425556 AL 425556 AM 425556 2nd Prize Rs.500,000/- [5 Lakhs] AK 189576 (IDUKKI) Agent Name: VINEESH P V Agency No. : Y 4746 3rd Prize Rs.100,000/- [1 […]