കൊടും തണുപ്പിൽ ഇരുപത്തിയെട്ട് കിലോമീറ്ററുകളോളം നടന്നെത്തിയ പെൺകുട്ടികളടക്കമുള്ള മലയാളി വിദ്യാർത്ഥി സംഘങ്ങൾ പോളണ്ട് അതിർത്തി കടക്കാനാകാതെ കുടുങ്ങി കിടക്കുന്നു

സ്വന്തം ലേഖിക കീവ്: ഇന്ത്യൻ എംബസിയുടെ നിർദ്ദേശമനുസരിച്ച് പോളണ്ട് അതിർത്തിയിലെത്തിയ മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു. കൊടും തണുപ്പിൽ കിലോമീറ്ററുകളോളം നടന്നെത്തിയവരെ അതിർത്തി കടക്കാൻ അനുവദിക്കുന്നില്ലെന്നും അതിർത്തിയിൽ ഇന്ത്യൻ എംബസി അധികൃതരില്ലെന്നും മലയാളി വിദ്യാർത്ഥികൾ പറഞ്ഞു. ഇരുപത്തിയെട്ട് കിലോമീറ്ററുകളോളം നടന്നെത്തിയ പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥി സംഘങ്ങളാണ് അതിർത്തി കടക്കാനാകാതെ കുടുങ്ങിയത്. അതിർത്തിയിൽ എത്തി നാല് മണിക്കൂറായിട്ടും എംബസി അധികൃതർ ആരും സ്ഥലത്തെത്തിയിട്ടില്ലെന്നും മലയാളിയായ അനന്തനാരായണൻ വിശദീകരിച്ചു. ’12 മണിക്കൂറോളമെടുത്താണ് ഇവിടേക്ക് നടന്നെത്തിയത്. മൈനസ് നാല് ആണ് അതിർത്തി പ്രദേശങ്ങളിലെ താപനില. തണുപ്പിന്റേയും മണിക്കൂറുകളോളം നടന്നതിന്റെയും […]

എരുമേലി സി ഐ മനോജിന് സസ്പെൻഷൻ; മണ്ഡലകാലത്തടക്കം കച്ചവടക്കാരേയും, പാർക്കിംഗ് ഗ്രൗണ്ട് വാടകയ്ക്കെടുത്തവരേയും ഊറ്റിപ്പിഴിഞ്ഞ് കൈക്കൂലി വാങ്ങിയതായി തേർഡ് ഐ ന്യൂസ് വാർത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് സസ്പെൻഷൻ

സ്വന്തം ലേഖകൻ എരുമേലി:എരുമേലി സി ഐ യെ സസ്പെൻഡുചെയ്തു. മണ്ഡലകാലത്തടക്കം കച്ചവടക്കാരേയും, പാർക്കിംഗ് ഗ്രൗണ്ട് വാടകയ്ക്കെടുത്തവരേയും ഊറ്റിപ്പിഴിഞ്ഞ് കൈക്കൂലി വാങ്ങിയതായി തേർഡ് ഐ ന്യൂസ് വാർത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് സി ഐ മനോജിനെ സസ്പെൻഡ് ചെയ്തു കൊണ്ട് ഉത്തരവിറങ്ങിയത്. തേർഡ് ഐ ന്യൂസ് ഇത് സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ സ്പെഷ്യൽ ബ്രാഞ്ചും, ഇൻറലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചിരുന്നു. അന്യസംസ്ഥാനക്കാരായ കച്ചവടക്കാരേയും, പാർക്കിംഗ് ഗ്രൗണ്ട് വാടകയ്ക്കെടുത്തവരേയും ഊറ്റിപ്പിഴിഞ്ഞ് എരുമേലി പൊലീസ് സ്റ്റേഷനിലെ ചില പൊലീസുകാർ ഉണ്ടാക്കിയത് പതിനായിരങ്ങളാണ്.മണ്ണ്, മണൽ മാഫിയയുമായും വഴിവിട്ട ബന്ധമാണ് […]

കോന്നി മെഡിക്കല്‍ കോളജ്: ഓക്സിജന്‍ പ്ലാന്‍റ്​​ ഉദ്ഘാടനം ഇന്ന്; ​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ 240 കി​ട​ക്ക​യി​ല്‍ പ്ലാ​ന്‍റി​ല്‍​നി​ന്ന് നേ​രി​ട്ട് ഓ​ക്സി​ജ​ന്‍ ലഭിക്കും

സ്വന്തം ലേഖിക കോ​ന്നി: കോ​ന്നി ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഓ​ക്സി​ജ​ന്‍ നി​ര്‍​മാ​ണ പ്ലാ​ന്‍റ് ​ഇന്ന് വൈ​കീ​ട്ട്​ 4.30ന്​ ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​യു.ജ​നീ​ഷ് കു​മാ​ര്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ 240 കി​ട​ക്ക​യി​ല്‍ പ്ലാ​ന്‍റി​ല്‍​നി​ന്ന് നേ​രി​ട്ട് ഓ​ക്സി​ജ​ന്‍ എ​ത്തും. ഒ​രു മി​നി​റ്റി​ല്‍ 1500 ലി​റ്റ​ര്‍ ഉ​ല്‍​പാ​ദ​ന​ശേ​ഷി​യു​ള്ള ഓ​ക്സി​ജ​ന്‍ പ്ലാ​ന്‍റി​ന്‍റെ നി​ര്‍​മാ​ണ​മാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. 2021 മേ​യി​ലാ​ണ് 1.60 കോ​ടി ചെ​ല​വ​ഴി​ച്ച്‌ പ്ലാ​ന്‍റ്​ നി​ര്‍​മി​ക്കാ​ന്‍ അ​നു​മ​തി ല​ഭി​ച്ച​ത്. ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍​ജി​ന്‍റെ ഇ​ട​പെ​ട​ലാ​ണ് പ്ലാ​ന്‍റ്​ കോ​ന്നി ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ല​ഭ്യ​മാ​കാ​നും വേ​ഗ​ത്തി​ല്‍ നി​ര്‍​മാ​ണം […]

യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയോടും യുക്രെയിനോടും ആവശ്യപ്പെട്ട് താലിബാൻ ; സമാധാനപരമായി പ്രശ്‌നം പരിഹരിക്കാമെന്നും സംയമനം പാലിക്കണമെന്നും റഷ്യയ്‌ക്കും യുക്രെയിനും താലിബാന്റെ ഉപദേശം

സ്വന്തം ലേഖിക കാബുള്‍: യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയോടും യുക്രെയിനോടും ആവശ്യപ്പെട്ട് താലിബാൻ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും അക്രമത്തിന്റെ വ്യാപ്തി കൂട്ടുന്ന നടപടിയില്‍ നിന്ന് റഷ്യയും യുക്രൈനും പിന്‍വാങ്ങണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു. സമാധാനപരമായി പ്രശ്‌നം പരിഹരിക്കാം.സംഘര്‍ഷം മുന്നോട്ട് കൊണ്ടു പോയാല്‍ കൂടുതല്‍ പൗരന്മാര്‍ക്ക് അപകടം പറ്റിയേക്കാമെന്നും അഫ്‌ഗാനിലെ താലിബാന്‍ ഭരണകൂടം വ്യക്തമാക്കി. വിഷയത്തില്‍ ചര്‍ച്ചകള്‍ വേണമെന്ന് പറഞ്ഞ താലിബാന്‍ പക്ഷം ചേരില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുക്രെയിനിലെ അഫ്‌ഗാൻ വിദ്യാര്‍ത്ഥികളുടെയും കുടിയേറ്റ ജനതയുടെയും സുരക്ഷ ഉറപ്പാക്കണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താലിബാന്റെ പ്രസ്താവനയ‌ക്ക് സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ […]

ബൈക്കിലെത്തി മാല പൊട്ടിക്കാന്‍ ശ്രമം; പത്തു ദിവസത്തിനിടെ നാലാമത്തെ സംഭവം

സ്വന്തം ലേഖിക പ​ന്ത​ളം: ബൈ​ക്കി​ലെ​ത്തി മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​ന്‍ ശ്ര​മം. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​​ മൂ​ന്നി​നാ​ണ്​ പ​ന്ത​ളം സി.​എം ആ​ശു​പ​ത്രി-​വ​യോ​ജ​ന വി​നോ​ദ വി​ജ്ഞാ​ന കേ​ന്ദ്രം റോ​ഡി​ല്‍ ആ​മ​പ്പു​റം ഭാ​ഗ​ത്ത്​​ ബൈ​ക്കി​ലെ​ത്തി​യ ആ​ള്‍ കാ​ല്‍​ന​ട​ക്കാ​രി യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ 16ന് ​തോ​ന്ന​ല്ലൂ​ര്‍ ഉ​ഷ​സ് താ​ര വീ​ട്ടി​ല്‍ ഉ​ഷാ​ദേ​വി​യു​ടെ (65) ര​ണ്ട​ര പ​വ​ന്‍ മാ​ല മോ​ഷ്ടാ​വ് പൊ​ട്ടി​ച്ചെ​ടു​ത്തു ക​ട​ന്നി​രു​ന്നു.ഹെ​ല്‍​മ​റ്റ് ധ​രി​ച്ച്‌​ ബൈ​ക്കി​ലെ​ത്തി​യാ​ണ് ഇ​യാ​ള്‍ മാ​ല ക​വ​ര്‍​ന്ന​ത്. അ​ടു​ത്ത​ടു​ത്തു ന​ട​ന്ന നാ​ലാ​മ​ത്തെ സം​ഭ​വ​മാ​ണ് വെ​ള്ളി​യാ​ഴ്ച​ത്തേ​ത്. ഈ ​മാ​സം ആ​ദ്യ ആ​ഴ്ച​യി​ല്‍ പ​ന്ത​ളം എ​ന്‍.​എ​സ്.​എ​സ് ട്രെ​യി​നി​ങ് കോ​ള​ജി​ലെ പാ​ര്‍​ട്ട് ടൈം […]

യുദ്ധം കൊടുംമ്പിരി കൊള്ളുമ്പോൾ യുദ്ധ ഭൂമിയിലെ കാഴ്ച ഏവരെയും കണ്ണീരണിയിക്കുന്നതാണ് ; മകളെ കണ്ണീരോടെ യാത്രയാക്കി യുദ്ധത്തിനായി പുറപ്പെടുന്ന അച്ഛന്‍; ജീവനു വേണ്ടി പായുമ്പോൾ വളര്‍ത്തുനായയെയും കൂടെ കൂട്ടുന്ന കുടുംബം;ഉറ്റവരുടെ ജീവന്‍ നഷ്ടമായതോര്‍ത്ത് തേങ്ങുന്നവര്‍, അങ്ങനെ നിരവധി കാഴ്ചകൾ

സ്വന്തം ലേഖിക കീവ്: കണ്ണീരണിയിക്കുന്ന നിരവധി കാഴ്ചകളാണ് യുദ്ധ ഭൂമിയിൽ നിന്നും ഇപ്പോൾ എത്തുന്നത് . ചുറ്റും ജീവന്‍ രക്ഷാര്‍ത്ഥം ഓടുന്ന നിരവധി ജനങ്ങള്‍,ഉറ്റവരുടെ ജീവന്‍ നഷ്ടമായതോര്‍ത്ത് തേങ്ങുന്നവര്‍. എന്നവസാനിക്കും ഈ യുദ്ധമെന്നോര്‍ത്ത് പ്രാര്‍ത്ഥിക്കുന്നവര്‍. അങ്ങനെ നിരവധി കാഴ്ചകളാണ് ചുറ്റുമുള്ളത്. സ്വന്തം മകളെ സുരക്ഷിതസ്ഥാനത്തേക്ക് അയക്കും മുന്‍പ് കണ്ണീരോടെ ഉമ്മനല്‍കി യാത്രയാക്കുന്ന ഒരു അച്ഛന്റെ ചിത്രം ഇപ്പോള്‍ വൈറല്‍ ആകുകയാണ്. മകളുടെ തൊപ്പി നേരെയാക്കി, അവളുടെ കൈകളെടുത്തുപിടിച്ച്‌ നെഞ്ചില്‍ചാരി വിങ്ങിപ്പൊട്ടുകയാണ് അദ്ദേഹം. മകളെ പൗരന്മാര്‍ക്കുള്ള സുരക്ഷിതസ്ഥാനത്തേക്ക് അയച്ച ശേഷം രാജ്യ സംരക്ഷിക്കാനുള്ള ദൗത്യത്തില്‍ പങ്കാളിയാകാന്‍ […]

വിധവയോട് കൈക്കൂലി ചോദിച്ചു; പ്രകൃതി ക്ഷോഭത്തില്‍ വീട് നഷ്‌ടപ്പെട്ട വിധവയോട് കൈക്കൂലി ആവശ്യപ്പെട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ നടപടി

സ്വന്തം ലേഖിക നെടുമങ്ങാട്: പ്രകൃതി ക്ഷോഭത്തില്‍ വീട് നഷ്‌ടപ്പെട്ട വിധവയോട് കൈക്കൂലി ആവശ്യപ്പെട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ നടപടിയെടുത്ത് ലോകായുക്‌ത. വെള്ളനാട് സ്വദേശി ഓമനയുടെ പരാതിയില്‍ അന്വേഷണം നടത്തിയ ലോകായുക്‌ത പരാതിക്കാരിക്ക് നഷ്‌ട പരിഹാരമായി 50000 രൂപയും പലിശയും നല്‍കുവാന്‍ ഉത്തരവിട്ടു. 62 വയസായ പരാതിക്കാരിക്ക് കുട്ടികളില്ല. 84 വയസായ അമ്മയുടെ കൂടെ സ്വന്തം വിട്ടിലായിരുന്നു താമസം. 2014ലെ പ്രകൃതിക്ഷോഭത്തില്‍ ഇവരുടെ വീട് ഭാഗികമായി തകര്‍ന്നിരുന്നു. തുടര്‍ന്ന് സ്‌ഥലം സന്ദര്‍ശിച്ച വില്ലേജ് ഓഫിസര്‍ 15000 രൂപ നഷ്‌ടപരിഹാരം നിശ്‌ചയിച്ച്‌, റിപ്പോർട്ട് കാട്ടാക്കട തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ചു. എന്നാല്‍ […]

അന്താരാഷ്ട്ര നിയമങ്ങള്‍ റഷ്യ ലംഘിച്ചു; യുദ്ധം അവസാനിപ്പിക്കണം; 120 പടക്കപ്പലുകളും 30 യുദ്ധ വിമാനങ്ങളും സജ്ജം; അടിയന്തര സാഹചര്യമുണ്ടായാല്‍ ഇടപെടുമെന്ന് നാറ്റോ

സ്വന്തം ലേഖകൻ യുക്രൈയിൻ: അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് നാറ്റോ. അന്താരാഷ്ട്ര നിയമങ്ങള്‍ റഷ്യ ലംഘിച്ചെന്നും 120 പടക്കപ്പലുകളും 30 യുദ്ധ വിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറല്‍ സ്‌റ്റോള്‍ട്ടന്‍ ബര്‍ഗ് പറഞ്ഞു. അടിയന്തര സാഹചര്യമുണ്ടായാല്‍ ഇടപെടുമെന്നും കിഴക്കന്‍ യൂറോപ്പിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്നുമാണ് നാറ്റോയുടെ മുന്നറിയിപ്പ്. യുക്രൈനില്‍ നിന്ന് മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കണമെന്നാണ് ആവശ്യം. റഷ്യ യൂറോപ്പിന്റെ സമാധാനം തകര്‍ത്തിരിക്കുകയാണെന്നും ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും നാറ്റോ മുന്നറിയിപ്പ് നല്‍കി. ഇന്ന് രാത്രി റഷ്യ യുക്രൈനിനുമേല്‍ ഒരു അപ്രതീക്ഷിത ആക്രമണം […]

വിവാഹമണ്ഡപത്തിൽ വരണമാല്യം ചാർത്തുന്നതിനിടയിൽ വരന്‍റെ തലയിലെ വിഗ്ഗ് അഴിഞ്ഞുവീണു; വധു ബോധം കെട്ടു വീണു

സ്വന്തം ലേഖകൻ ഉത്തർപ്രദേശ്; വിവാഹ ദിവസം വരന്‍റെ തലയില്‍ വിഗ്ഗ് കണ്ട് വധു ബോധം കെട്ടുവീണു. ബോധം വന്നതിന് പിന്നാലെ വരന് മുടിയില്ലെന്നും വിഗ്ഗാണെന്നും തിരിച്ചറിഞ്ഞ് വിവാഹത്തില്‍ നിന്ന് പിന്മാറി വധു. ഉത്തർപ്രദേശ് ഇറ്റാവ ജില്ലയിലെ ഭർത്തനയിലാണ് സംഭവം. ഒടുവിൽ യുവതി കല്ല്യാണത്തിൽ നിന്നും പിന്മാറുകയും ചെയ്തു. കല്യാണ ദിവസം വരൻ തലമുടിയിൽ അമിതമായി ശ്രദ്ധിക്കുകയും പരമ്പരാഗത രീതിയിലുള്ള തലപ്പാവ് ഇടയ്ക്കിടെ ശരിയാക്കുന്നത് കണ്ടതും സംശയം വർധിപ്പിച്ചു. അങ്ങനെയാണ് രഹസ്യം കണ്ടുപിടിച്ചത്. ഇതോടെ വരൻ വിഗ്ഗ് വച്ചതറിഞ്ഞ് യുവതി മണ്ഡപത്തിൽ തല കറങ്ങി വീഴുകയായിരുന്നു. […]

യു​ദ്ധ​ഭൂ​മി​യി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നുള്ള കേ​ന്ദ്ര ന​ട​പ​ടി പുരോ​ഗമിക്കുന്നു; യുക്രെെനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് ഇന്ത്യയിലെത്തും; സംഘത്തിൽ പതിനേഴ് മലയാളികൾ

സ്വന്തം ലേഖകൻ യുക്രൈയിൻ: യു​ദ്ധ​ഭൂ​മി​യി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നുള്ള കേ​ന്ദ്ര ന​ട​പ​ടി പുരോ​ഗമിക്കുന്നു. യുക്രെെനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് ഇന്ത്യയിലെത്തും. ആദ്യസംഘം ഉച്ചയോടെ എത്തുമെന്നാണ് റിപ്പോർട്ടുകൾ. തിരിച്ചെത്തുന്നവരിൽ 17 മലയാളികളുമുണ്ട്. യുക്രെെനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി കൂടുതൽ വിമാനങ്ങൾ ഇന്ന് ഡൽഹിയിൽ നിന്നും മുംബെെയിൽ നിന്നും പുറപ്പെടും. ഡൽഹിയിൽ നിന്നും 7.30 ഓടെ റുമാനിയയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു.11.30 യോടെ റുമാനിയയിൽ നിന്നുള്ള വിമാനം ഇന്ത്യയിലേക്ക് തിരിക്കും. കൂടാതെ ഡൽഹിയിൽ നിന്നും ഹം​ഗറിയിലേക്കുള്ള വിമാനം 9 മണിയോടെ പുറപ്പെടും. ഹം​ഗറിയിൽ നിന്നും […]