റവന്യൂ ഇൻസ്പെക്ടർ കൈക്കൂലിയുമായി വിജിലൻസ് പിടിയിൽ; കെട്ടിട നമ്പർ നല്കുന്നതിനും കൈക്കൂലി
സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴ റവന്യൂ ഇൻസ്പെക്ടർ കൈക്കൂലിക്കേസിൽ അറസ്റ്റിൽ. മുനിസിപ്പാലിറ്റി ഓഫിസിലെ റവന്യൂ ഇൻസ്പെക്ടർ കെ കെ ജയരാജിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ആലപ്പുഴ നഗരസഭ ഓഫിസിന് മുന്നിലായിരുന്നു സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴ സ്വദേശിയായ പരാതിക്കാരൻ ഇദേഹത്തിന്റെ ഭാര്യയുടെ അമ്മയുടെ പേരിലുള്ള വസ്തു പേരുമാറ്റി കരമടച്ച് കെട്ടിടനമ്പർ നൽകുന്നതിന് അപേക്ഷ നല്കിയിരുന്നു. ഇതിന് റവന്യൂ ഉദ്യോഗസ്ഥൻ 2500 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. ഇത് കൈപ്പറ്റുന്നതിനിടയിലാണ് വിജിലൻസ് ഇയാളെ അറസ്ററ് ചെയ്തത്.
കോട്ടയം വിജിലൻസ് എസ് പി വി ജി വിനോദ് കുമാറിൻ്റെ നിർദ്ദേശം അനുസരിച്ച് ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പി വി ശ്യംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ആലപ്പുഴ യുണിറ്റ് ഇൻസ്പെക്ടർമാരായ പ്രശാന്ത് , രാജേഷ് , കോട്ടയം യുണിറ്റ് ഇൻസ്പെക്ടർ റെജി എം കുന്നിപ്പറമ്പിൽ , എ.എസ്.ഐ സ്റ്റാൻലി തോമസ് , വിജിലൻസ് ഉദ്യോഗസ്ഥരായ കിഷോർ , മനോജ് , ശ്യാം , ഷിജു , വനിതാ വിജിലൻസ് ഓഫിസർ നീതു എന്നിവർ ചേർന്നാണ് ജയരാജിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.