വിദ്യാഭ്യാസ വായ്പ പലിശനിരക്ക്  നാല് ശതമാനമാക്കണം: തോമസ് ചാഴികാടന്‍ എംപി

വിദ്യാഭ്യാസ വായ്പ പലിശനിരക്ക് നാല് ശതമാനമാക്കണം: തോമസ് ചാഴികാടന്‍ എംപി

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് 10 ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി കുറയ്ക്കണമെന്ന് തോമസ് ചാഴികാടന്‍ എംപി.

പാര്‍ലമെന്റില്‍ ബജറ്റ് ചര്‍ച്ചയിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമനോട് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഉന്നത വിദ്യാഭ്യാസം നേടുന്നതിന് വിദ്യാഭ്യാസ വായ്പ എടുക്കുന്നവരാണ്. വിദ്യാഭ്യാസ വായ്പയുടെ പലിശനിരക്ക് വാഹന വായ്പയെയും, ഭവന വായ്പയെയും അപേക്ഷിച്ച് വളരെ കൂടുതലാണ്. വാഹനവായ്പക്ക് 6.75 ശതമാനവും ഭവന വായ്പക്ക് 6.5 ശതമാനവുമാണ് പലിശ നിരക്ക്.

വിദ്യാഭ്യാസ വായ്പക്ക് 10 ശതമാനം പലിശയാണ് ഈടാക്കുന്നത്. ഇത് വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന അനീതി ആണെന്നും നാല് ലക്ഷം വരെയുള്ള വിദ്യാഭ്യാസ വായ്പയുടെ പലിശ ഈടില്ലാതെ നാല് ശതമാനമായി കുറയ്ക്കണമെന്നും എം പി ആവശ്യപ്പെട്ടു.