ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize – ₹80,00,000/- KE 623118 Consolation Prize – ₹8,000/- KA 623118 KB 623118 KC 623118 KD 623118 KF 623118 KG 623118 KH 623118 KJ 623118 KK 623118 KL 623118 KM 623118 2nd Prize – ₹5,00,000/- KE 218901 3rd Prize – ₹1,00,000/- KA 240045 KB 256137 KC 934708 KD 406695 KE 712826 KF 266545 […]

അഴിമതിക്കെതിരെ പാര്‍ട്ടി ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമുള്ളത്; ലോകായുക്ത നിയമ ഭേദഗതിയില്‍ നിന്ന് പിന്‍മാറാൻ സർക്കാർ തയാറാകണം; സീതാറാം യെച്ചൂരിക്ക് കത്തയച്ച് വി ഡി സതീശൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതിയില്‍ നിന്ന് പിന്‍മാറാൻ സർക്കാരിനോട് ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. ലോക്പാല്‍, ലോകായുക്ത നിയമങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ യെച്ചൂരിയും സിപിഎമ്മും സ്വീകരിച്ച പുരോഗമനപരമായ നിലപാടുകള്‍ക്ക് വിരുദ്ധമാണ് സർക്കാർ കൊണ്ടുവന്ന ലോകായുക്ത ഭേദ​ഗതി ഓർഡിനൻസ്. ഇത് പിൻവലിക്കാൻ സിപിഎം കേന്ദ്രനേതൃത്വം സർക്കാരിന് നിർദേശം നൽകണമെന്നും സതീശൻ കത്തിൽ ആവശ്യപ്പെട്ടു. ഓർഡിനൻസ് സിപിഎമ്മിന്റെ രാഷ്ട്രീയ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്നതാണ്. അഴിമതിക്കെതിരെ പാര്‍ട്ടി ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ […]

മോൻസൻ മാവുങ്കലിൽനിന്ന് പിടിച്ചെടുത്ത‌ ശിൽപങ്ങൾ ശിൽപി സുരേഷിന് നൽകണമെന്ന് കോടതി; ശില്പത്തിന് പൗരാണിക കാലത്തോളം പഴക്കമുണ്ടെന്നായിരുന്നു മോൻസൺ അവകാശപ്പെട്ടിരുന്നത്

സ്വന്തം ലേഖകൻ കൊച്ചി: മോൻസൻ മാവുങ്കലിൽനിന്ന് പിടിച്ചെടുത്ത ശിൽപങ്ങൾ ശിൽപി സുരേഷിന് നൽകാൻ കോടതിയുടെ ഉത്തരവ്. ക്രൈം ബ്രാഞ്ചിന്റെ കൈവശമുള്ള ഒമ്പത് ശിൽപങ്ങൾ വിട്ടുനൽകാനാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പൗരാണിക കാലത്തോളം പഴക്കമുണ്ടെന്ന് അവകാശപ്പെട്ട് മോൻസൺ മാവുങ്കൽ പ്രദർശിപ്പിച്ച ‘വിശ്വരൂപം’ ഉൾപ്പെടെ പല ശിൽപങ്ങളും കോവളം സ്വദേശിയായ ശിൽപി സുരേഷ് നിർമിച്ചതാണ്. ഈ ശിൽപങ്ങൾ തിരിച്ചുനൽകണമെന്നാണ് ഉത്തരവ്. കോടതിയിൽ സൂക്ഷിച്ചിരുന്ന സിംഹത്തിന്റെ ശിൽപം സുരേഷിന് തിരിച്ചുനൽകിയിട്ടുണ്ട്. ക്രൈം ബ്രാഞ്ചിന്റെ പക്കലുള്ള ബാക്കി ശിൽപങ്ങൾ തിങ്കളാഴ്ച നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. […]

സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കതിര്‍മണ്ഡപത്തിലേക്ക്; രക്ഷിതാക്കളായി ജനപ്രതിനിധികള്‍

സ്വന്തം ലേഖിക കൊല്ലം: കോവിഡ് മാനദണ്ഡം പാലിച്ച്‌ ലളിതമായൊരു വിവാഹ ചടങ്ങ്. ഇഞ്ചവിളയിലെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലെ മൂന്ന് യുവതികള്‍ ഇന്ന് സുമംഗലികളായി. മന്ത്രിയും എംഎല്‍എയും കളക്ടറുമൊക്കെയാണ് രക്ഷിതാക്കളായി ഒപ്പമുണ്ടായിരുന്നത്. അമ്മുവും ആതിരയും ഗോപികയുമാണ് വിവാഹിതരായത്. കുട്ടികളായിരിക്കെയാണ് മൂന്നുപേരും സര്‍ക്കാര്‍ സംരക്ഷണത്തിലായത്. മന്ത്രി ജെ. ചിഞ്ചുറാണിയും മറ്റ് ജനപ്രതിനിധികളും കളക്ടറുമൊക്കെ ചേർന്നാണ് മൂവരെയും കതിര്‍മണ്ഡപത്തിലേക്ക് എത്തിച്ചത്. അമ്മുവിനെ കല്ലുവാതുക്കല്‍ പാമ്പുറം സ്വദേശി അജികൃഷ്ണയും, ആതിരയെ ചവറ കല്ലുംപുറത്ത് ജസ്റ്റിനും, ഗോപികയെ കുറുമണ്ണ് സ്വദേശി ചിത്തരേഷുമാണ് വിവാഹം കഴിച്ചത്. വധൂവരന്മാരുടെ മതാചാരപ്രകാരം ലളിതമായ ചടങ്ങുകളോടെ കോവിഡ് […]

സിപിഎം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് കോട്ടയം മൂലവട്ടം ദിവാൻകവലയിൽ സ്ഥാപിച്ചിരുന്ന സിപിഎമ്മിൻ്റെ കൊടിമരവും രക്തസാക്ഷി മണ്ഡപവും തകർത്ത കേസിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് അറസ്റ്റിൽ; രണ്ടാംപ്രതി ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് സിപിഎം മൂലവട്ടം ലേക്കൽ കമ്മറ്റി ദിവാൻകവലയിൽ സ്ഥാപിച്ചിരുന്ന കൊടിമരവും രക്തസാക്ഷി മണ്ഡപവും രാത്രിയുടെ മറവിൽ നശിപ്പിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ കോൺ​ഗ്രസ് പ്രവർത്തകരാണ് ഇത് നശിപ്പിച്ചതെന്ന് സിപിഎം ആരോപിച്ചിരുന്നു. അക്രമികളെ കണ്ടെത്തണമെന്ന് ലോക്കൽ കമ്മിറ്റിയുടെ നിരന്തര പരാതിയെത്തുടർന്ന് ദിവാൻ കവലയിൽ സ്ഥിപിച്ചിരുന്ന സി സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഒന്നാം പ്രതിയായ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ രാഹുൽ മറിയപ്പള്ളിയെ ചിങ്ങവനം എസ്എച്ച്ഒ ടി.ആർ ജിജുവും സംഘവും അറസ്റ്റ് […]

ബിക്കിനിയിൽ അടിമുടി തിളങ്ങി മാളവിക മോഹനൻ; ലുക്ക് കണ്ട് കണ്ണുതള്ളി ആരാധകർ

സ്വന്തം ലേഖകൻ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറിയ താരമാണ് മാളവിക മോഹനൻ. ദുൽഖർ സൽമാൻ ആയിരുന്നു ഈ ചിത്രത്തിൽ നായകൻ. ചിത്രത്തിലെ പാട്ടുകളേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനു ശേഷം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. മമ്മൂട്ടിയോടൊപ്പം ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലും താരം ഉണ്ടായിരുന്നു. ഇതിനിടയിൽ തമിഴിലേക്ക് താരം ചേക്കേറി. രജനീകാന്തിനൊപ്പം പേട്ട എന്ന ചിത്രത്തിൽ താരം അഭിനയിച്ചു. പ്രശസ്ത ഛായാഗ്രാഹകനായ കെ യു മോഹൻനൻറെ മകളാണ് മാളവിക. മാസ്റ്റേഴ്സ് എന്ന ചിത്രത്തിൽ വിജയിയുടെ നായികയായി താരം എത്തി. ചിത്രം ബ്ലോക്ക് ബസ്റ്റർ […]

വീട്ടിലെത്തി ബലം പ്രയോഗിച്ച് കാറിൽ കയറ്റി അടുത്തുള്ള പാടത്തേക്ക് കൊണ്ടുപോയി; ദളിത് യുവാവിനെ മർദ്ദിച്ച് മൂത്രം കുടിപ്പിച്ചു; എട്ട് പേർക്കെതിരെ കേസ്

സ്വന്തം ലേഖകൻ രാജസ്‌ഥാൻ: ദളിത് യുവാവിനെ മർദ്ദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ കേസ്. രാജസ്‌ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. 25കാരനായ രാകേഷ് മേഘ്‌വാളിനെതിരെയാണ് ആക്രമണമുണ്ടായത്. ഈ മാസം 26ന് രാജ്യം റിപ്പബ്ളിക് ദിനം ആഘോഷിക്കവെയാണ് ക്രൂരകൃത്യം അരങ്ങേറിയത്. 26ന് രാത്രി ഉമേഷ് ജാട്ട് എന്നയാൾ രാകേഷിന്റെ വീട്ടിലെത്തി ഒപ്പം പോകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ രാകേഷ് അതിനു തയ്യാറാകാതെ വന്നതോടെ ഉമേഷും ഏഴ് സുഹൃത്തുക്കളും ചേർന്ന് രാകേഷിനെ ബലം പ്രയോഗിച്ച് ഉമേഷിന്റെ കാറിൽ കയറ്റി അടുത്തുള്ള പാടത്തേക്ക് കൊണ്ടുപോയി.

പാന്റും ഷര്‍ട്ടും ബെന്‍സ് കാറും; ദുബായില്‍ അടിപൊളി ലുക്കില്‍ പിണറായി വിജയന്‍

സ്വന്തം ലേഖിക ദുബായ്: പതിവ് രീതിയിലുള്ള ഖദര്‍ ഷര്‍ട്ടും വെള്ള മുണ്ടും മാറ്റി അടിപൊളി ലുക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി. അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ച ദുബായില്‍ തങ്ങുകയാണ്. യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിച്ച ശേഷമാകും മുഖ്യമന്ത്രിയുടെ മടക്കം. ഭാര്യ കമലയും ഒപ്പമുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ആദ്യമായിട്ടാണ് പിണറായി യുഎഇയില്‍ എത്തുന്നത്. ആദ്യത്തെ മൂന്ന് ദിവസം പൂര്‍ണ വിശ്രമമാണ്. ഫെബ്രുവരി നാലിന് ദുബായ് എക്‌സ്‌പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. […]

വഴിത്തിരിവാകുന്ന കൂടുതൽ വെളിപടുത്തലുമായി വീണ്ടും ബാലചന്ദ്രകുമാർ; ദിലീപിന്റെ ഫോണിനെക്കാളേറെ സെൻസിറ്റീവായ വിഷയങ്ങളുള്ളത് അദ്ദേഹത്തിന്റെ സഹോദരി ഭർത്താവിന്റേ ഫോണിലാണെന്നും സംവിധായകൻ

സ്വന്തം ലേഖകൻ ദിലീപിന്റെ ഫോണിനേക്കാൾ ഏറെ സെൻസിറ്റീവായ വിഷയങ്ങൾ ഉള്ളത് അദ്ദേഹത്തിന്റെ സഹോദരി ഭർത്താവിന്റേ ഫോണിലാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ.ദിലീപിന്റെ സഹോദരിയുടെ ഭർത്താവ് 2017ൽ ദിലീപ് ജയിലിൽ കിടക്കുന്ന കാലഘട്ടത്തിൽ ഉപയോഗിച്ച ഫോൺ നിർബന്ധമായും ഹാജരാക്കണം. കാരണം ഞാൻ അതിൽ വേങ്ങരയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തു പറഞ്ഞിരുന്നു,2017 ജൂലായ്,ആഗസ്റ്റ്,സെപ്റ്റംബർ,ഒക്ടോബർ,നവംബർ മാസങ്ങളിൽ ദിലീപ് ഉപയോഗിച്ച ഫോൺ നിർബന്ധമായും പൊലീസ് കണ്ടെത്തണം.അതിൽ പ്രതീക്ഷിക്കാത്ത ഒരുപാട് തെളിവുകൾ കണ്ടെത്താൻ പൊലീസിന് സാധിച്ചെന്നുവരാമെന്നും ബാലചന്ദ്രകുമാർ വ്യകതമാക്കി. കേരളത്തെ ഞെട്ടിപ്പിക്കുന്ന ഒരുപാട് വിവരങ്ങൾ അതിൽ ഉണ്ട്.നാലിലധികം ഫോണുകൾ ഉപയോഗിക്കുന്ന ആളാണ് ദിലീപ്.പത്തോളം സിം […]

റെയില്‍വേയിൽ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടി; യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖിക ക​ല്ല​ടി​ക്കോ​ട്: റെ​യി​ല്‍​വേ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ര്‍​ഥിക​ളി​ല്‍ നി​ന്ന് 17 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ യു​വാ​വ് അറസ്റ്റിൽ. കോ​ഴി​ക്കോ​ട് വ​ട​ക​ര ഓ​ര്‍​ക്കാ​ട്ടേ​രി ഏ​റാ​മ​ല കൊ​ട്ടാ​ര​ത്ത് അ​ഷ്‌​റ​ഫ് (36) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന്​ പ​ണം വാ​ങ്ങി വ​ഞ്ചി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. വെ​ള്ളി​യാ​ഴ്ച പു​തു​ശേ​രി​യി​ല്‍ വെ​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മ​ണ്ണാ​ര്‍​ക്കാ​ട് ഡി​.വൈ.​എ​സ്.​പി കൃ​ഷ്ണ​ദാ​സ്, എ​സ്.​എ​ച്ച്‌.​ഒ ശ​ശി​കു​മാ​ര്‍, എ​സ്.​ഐ അ​ബ്ദു​ല്‍ സ​ത്താ​ര്‍, എ.​എ​സ്.​ഐ​മാ​രാ​യ ബ​ഷീ​ര്‍, ഷ​രീ​ഫ്, സി.​പി.​ഒ ര​വി, ച​ന്ദ്ര​ശേ​ഖ​ര​ന്‍ എ​ന്നി​വ​രാ​ണ് അന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.