എം ജി യൂണിവേഴ്സിറ്റി എൽ എൽ ബി ഒന്നാം റാങ്ക് കോട്ടയം കാരാപ്പുഴ സ്വദേശിക്ക്; റാങ്കിന്റെ പൊൻ തിളക്കവുമായി അനന്തശങ്കർ നടന്ന് കയറിയത് അച്ഛന്റേയും ചേട്ടന്റേയും വഴിയെ

എം ജി യൂണിവേഴ്സിറ്റി എൽ എൽ ബി ഒന്നാം റാങ്ക് കോട്ടയം കാരാപ്പുഴ സ്വദേശിക്ക്; റാങ്കിന്റെ പൊൻ തിളക്കവുമായി അനന്തശങ്കർ നടന്ന് കയറിയത് അച്ഛന്റേയും ചേട്ടന്റേയും വഴിയെ

സ്വന്തം ലേഖകൻ
കോട്ടയം: എം ജി യൂണിവേഴ്സിറ്റിയുടെ ഇത്തവണത്തെ എൽ എൽ ബി അവസാന വർഷ പരീക്ഷയുടെ റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ ഒന്നാം റാങ്ക് കോട്ടയം കാരാപ്പുഴ സ്വദേശി അനന്തശങ്കർ എസ് കർത്തയ്ക്ക്.

റാങ്കിന്റെ പൊൻ തിളക്കവുമായി അനന്തശങ്കർ നടന്ന് കയറിയത് അച്ഛന്റേയും ഏട്ടന്റേയും വഴിയെ. അവർ പിന്നിട്ട വഴികളിലൂടെ അതേ പാതയിൽ റാങ്ക് കരസ്ഥമാക്കി.

എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലീ​ഗൽ തോട്ട് റാങ്ക് പ്രഖ്യാപിക്കുമ്പോൾ പിന്നിലേക്ക് പോയാൽ എൽ എൽ എമ്മിൽ ഒന്നാം റാങ്ക് ഹോൾഡറായിരുന്നു അനന്തശങ്കറിന്റെ ചേട്ടനായ അനന്തകൃഷ്ണൻ എസ് കർത്ത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനന്തശങ്കറിന്റെ പിതാവ് വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് ലോ കോളേജിൽ നിന്നും എൽ എൽബിക്ക് ഒന്നാം റാങ്ക് നേടിയൊരു ചരിത്രവും ഉണ്ട്.

ഭർത്താവിന്റെയും മൂത്തമകന്റെയും വഴിയെ റാങ്കിന്റെ സന്തോഷം ഇളയമകനിലൂടെയും വീട്ടിലെത്തിയതിന്റെ സന്തേഷത്തിലാണ് അനന്തശങ്കറിന്റെ മാതാവ് റിട്ടയേർഡ് സ്കൂൾ ടീച്ചറായ ​ഗീത അനിൽ എസ് കർത്ത.