ഓടി തളരാത്ത മുണ്ടക്കയംക്കാരൻ… 43 മത് നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ മുണ്ടക്കയം പുലിക്കുന്നു സ്വദേശി എക്സ് സർവീസുകാരൻ പി.കെ പ്രസാദിന് സിൽവർ മെഡൽ

സ്വന്തം ലേഖകൻ മുണ്ടക്കയം :മലമുകളിൽ നിന്നും ഓടി കയറിയ പൊൻ തിളക്കമായി മാറിയിരിക്കുകയാണ് മുണ്ടക്കയം പുലികുന്നു സ്വദേശി പ്രസാദ്. മുംബൈയിൽ വെച്ച് നടന്ന നാൽപ്പത്തി മൂന്നാമത് – നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കോട്ടയം മുണ്ടക്കയം പുലിക്കുന്ന് സ്വദേശി പി.കെ പ്രസാദിന് 800 മീറ്ററിൽ ബ്രോൺസ് മെഡലും, 1500 മീറ്ററിൽ സിൽവർ മെഡലും നേടി നാടിൻ്റെ അഭിമാനമായി മാറി. കുട്ടിക്കാനം മരിയൻ കോളേജിലെ താത്ക്കാലിക ജീവനക്കാരനാണ് പ്രസാദ്. ഭാര്യ ജയമോൾ പ്രസാദ്, മക്കൾ ആതിര, അർച്ചന, ഐശ്വര്യ. സ്പോർട്സ് ക്വാട്ടയിലൂടെ […]

ചില്ലറയെച്ചൊല്ലി തര്‍ക്കം ; കണ്ടക്ടര്‍ തള്ളിയിട്ടതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു

സ്വന്തം ലേഖകൻ തൃശൂര്‍: തൃശൂരില്‍ കണ്ടക്ടര്‍ മര്‍ദ്ദിക്കുകയും ഓടുന്ന ബസില്‍ നിന്ന് തള്ളിയിടുകയും ചെയ്തതിനെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു. കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ രണ്ടിനാണ് ചില്ലറയെച്ചൊല്ലി തര്‍ക്കവും കണ്ടക്ടറുടെ മര്‍ദ്ദനവും ഉണ്ടായത്. തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത ബസില്‍ നിന്നാണ് പവിത്രനെ തള്ളി പുറത്താക്കിയത്. ചവിട്ടേറ്റ പവിത്രന്‍ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ തല കല്ലിലിടിച്ചതിനെ തുടര്‍ന്ന് സാരമായി പരിക്കേറ്റിരുന്നു. കേസില്‍ ബസ് കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപ്പറമ്പില്‍ രതീഷ് റിമാന്‍ഡിലാണ്.

മനുഷ്യ ജീവനാണ് വലുത്, മിന്നല്‍ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസന്‍സ് നല്‍കല്‍: മന്ത്രി ഗണേഷ് കുമാര്‍

  തിരുവനന്തപുരം:കേരളത്തില്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്‌കൂളുകാര്‍ക്കെതിരെ മന്ത്രി കെബി ഗണേഷ് കുമാര്‍. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കണ്ട് പിന്‍മാറില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പരിഷ്‌കരണത്തില്‍ നിന്നും പിന്മാറ്റം കോടതി പറഞ്ഞാല്‍ മാത്രം. മനുഷ്യ ജീവനാണ് വലുത്. നാല് മിനിറ്റ് കൊണ്ട് ലൈസന്‍സ് നല്‍കണമെന്ന് കോടതി പറഞ്ഞാല്‍ അനുസരിക്കും. ഇക്കാര്യത്തില്‍ ഈഗോ ഇല്ല. മിന്നല്‍ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസന്‍സ് നല്‍കല്‍. ഇലക്ട്രോണിക് വാഹനത്തിനായി ഇന്ത്യയില്‍ പ്രത്യേക ലൈസന്‍സില്ലെന്നും മന്ത്രി പറഞ്ഞു. ഡ്രൈവിങ് സ്‌കൂള്‍ […]

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്ത് ആരോഗ്യമന്ത്രാലയം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്ത് ആരോഗ്യമന്ത്രാലയം. കോവിഡ് വാക്‌സിന്‍ എടുത്തെന്ന് സാക്ഷിപ്പെടുത്തുന്ന കോവിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നാണ് നരേന്ദ്ര മോദിയുടെ ചിത്രവും പേരും നീക്കിയത്. കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് നിര്‍മാതാക്കള്‍ തന്നെ സമ്മതിച്ചത് വലിയ വാര്‍ത്തയായതിനു പിന്നാലെയാണ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദി അപ്രത്യക്ഷമായത്. ഒന്നിച്ചു ചേര്‍ന്ന് ഇന്ത്യ കോവിഡ് 19നെ തോല്‍പ്പിക്കും എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കും അദ്ദേഹത്തിന്റെ ചിത്രത്തിനുമൊപ്പമാണ് മുന്‍പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രവും പേരും ഒഴിവാക്കി. […]

ആശ്രയയിൽ നിന്നും ക്യാൻസർ രോഗികൾക്ക് ധനസഹായം ലഭിക്കും

  കോട്ടയം: മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ ക്യാൻസർ രോഗികൾക്ക് ധനസഹായം നൽകുന്നു. ഏപ്രിൽ മാസത്തിൽ ഗവൺമെന്റ് ആശുപത്രിയിൽ റേഡിയേഷൻ നടത്തിയവർക്കാണ് ധനസഹായം ലഭിക്കുക. സഹായധനത്തിനായി മെയ് 4 ന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. കഴിഞ്ഞ 18 വർഷങ്ങളായി ആശ്രയയിൽ നിന്നും മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ താമസസൗകര്യവുംഭക്ഷണവും നിത്യേന (ഞായർ ഒഴികെ) നൽകി വരുന്നു. ഗൈനക്കോളജി ബ്ലോക്കിലും ആശ്രയയിലും 12 മണി മുതൽ സൗജന്യ ഉച്ച ഭക്ഷണം, കൗൺസലിംഗ്, രോഗികൾക്ക് […]

മാവേലിക്കരയിലെ പ്രവർത്തനമില്ലാത്ത ചാരിറ്റി സംഘടനയുടെ മറവിൽ കോട്ടയം അയ്മനത്ത് പണം പിരിക്കാൻ ശ്രമം; സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ചു.

  അയ്മനം : മാവേലിക്കര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാജി ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ രസീത് അടിച്ചു ആളുകളിൽ നിന്നും പണം തട്ടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷം വരമ്പിനകം മാഞ്ചിറ ഭാഗത്താണ് രണ്ട് ആളുകൾ സ്കൂട്ടറിലെത്തി വ്യാജ രസീത് നൽകി പ്രദേശത്ത് വ്യാപകമായ പണ പിരിവ് നടത്താൻ ശ്രമമാരംഭിച്ചത്. സംശയം തോന്നിയ നാട്ടുകാർ രസീതിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടതാേടെയാണ് കബളിപ്പിക്കലാണെന്ന് വ്യക്തമായത്. രസീതിൽ പറയുന്ന ധർമ്മ സ്ഥാപനം നിലവിലില്ലെന്നും ആരെയും പിരിവ് നടത്തുവാൻ നിയോഗിച്ചിട്ടില്ലെന്നും വിളിച്ച നമ്പറിൽ നിന്നും അറിയിച്ചു. ഇതോടെ […]

ക്ഷേത്രോത്സവത്തിൽ കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു

സ്വന്തം ലേഖകൻ തൃശ്ശൂർ: ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായ കലോത്സവത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. പരയ്ക്കാട് തണ്ടാശ്ശേരി ജയരാജിൻ്റെ ഭാര്യ സതി (67) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അരിമ്പൂർ കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിൽ കലാപരിപാടി അവതരിച്ചുകൊണ്ടിരിക്കുമ്പോൾ സതി കുഴഞ്ഞുവീഴുകയായിരുന്നു. സംഘാടകരും സഹപ്രവർത്തകരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലു० ജീവൻ രക്ഷിക്കാനായില്ല. സുമിത്ര എന്ന വയോജന ക്ലബ്ബ് അംഗമാണ് സതി. സംസ്കാരം വ്യാഴാഴ്ച 12-ന് വടൂക്കര ശ്മശാനത്തിൽ.

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാ​ഗരം (55) ആണ് ജീവനൊടുക്കിയത്. പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നു ബന്ധിക്കൾ ആരോപിച്ചു. തോമസ് നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപ തിരികെ ചോദിച്ചപ്പോൾ നൽകിയില്ലെന്നും ഇതോടെ കടുത്ത മനോവിഷമത്തിലായിരുന്നു തോമസെന്നും ബന്ധുക്കൾ പറയുന്നു. മകളുടെ വിവാഹത്തിനു വേണ്ടിയാണ് പണം തിരികെ ചോദിച്ചത്. ഏപ്രിൽ 19നാണ് തോമസ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നാലെ തിരുവനന്തപുരം മെഡിക്കൽ […]

തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു

സ്വന്തം ലേഖകൻ ചെന്നൈ: പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ(72) അന്തരിച്ചു. ചെന്നൈയിലെ വസതയിൽ ഇന്നലെയായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങൾ ഉമയുടെ ശബ്ദത്തിൽ പിറന്നിട്ടുണ്ട്. ഇളയരാജയുടെ സംഗീതത്തിൽ പിറന്ന ‘ഭൂപാലം ഇസൈയ്ക്കും’, ‘അന്തരാഗം കേൾക്കും കാലം’, ‘പൂ മാനേ’ തുടങ്ങിയവ ഇവയിൽ ശ്രദ്ധേയമാണ്. ഇളയരാജയ്‌ക്കൊപ്പം നൂറോളം പാട്ടുകൾ ഉമ പാടിയിട്ടുണ്ട്. 1977ൽ ‘ശ്രീകൃഷ്ണലീല’ എന്ന ഗാനത്തിലൂടെയാണ് ഉമ പിന്നണി ഗാനരംഗത്തേക്കു പ്രവേശിക്കുന്നത്. ഭർത്താവ് എ.വി.രമണനൊപ്പമാണ് ഉമ ഈ പാട്ട് പാടിയത്. നടൻ വിജയ്‌യുടെ തിരുപാച്ചി എന്ന സിനിമയ്ക്കായി […]

ജമ്മുകശ്മീരില്‍ മലയാളി വിനോദയാത്രാസംഘം അപകടത്തില്‍പ്പെട്ടു; യുവാവിന് ദാരുണാന്ത്യം; 14 പേര്‍ക്ക് പരിക്ക്

ഡൽഹി: ജമ്മു കശ്മീരിലെ ബെനി ഹാളില്‍ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. നാദാപുരം സ്വദേശി സഫ്വാൻ പി.പി (23) ആണ് മരിച്ചത്. അപകടത്തില്‍ 14 പേർക്ക് പരിക്കേറ്റു. ഇവരില്‍ 12 പേർ മലയാളികളാണ്. പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ മുന്‍ ബിഫാം വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടവരില്‍ ആറുപേര്‍.