ക്ഷേത്രോത്സവത്തിൽ കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു

ക്ഷേത്രോത്സവത്തിൽ കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു

സ്വന്തം ലേഖകൻ

തൃശ്ശൂർ: ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായ കലോത്സവത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. പരയ്ക്കാട് തണ്ടാശ്ശേരി ജയരാജിൻ്റെ ഭാര്യ സതി (67) ആണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് അരിമ്പൂർ കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിൽ കലാപരിപാടി അവതരിച്ചുകൊണ്ടിരിക്കുമ്പോൾ സതി കുഴഞ്ഞുവീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘാടകരും സഹപ്രവർത്തകരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലു० ജീവൻ രക്ഷിക്കാനായില്ല. സുമിത്ര എന്ന വയോജന ക്ലബ്ബ് അംഗമാണ് സതി. സംസ്കാരം വ്യാഴാഴ്ച 12-ന് വടൂക്കര ശ്മശാനത്തിൽ.