play-sharp-fill
ചില്ലറയെച്ചൊല്ലി തര്‍ക്കം ; കണ്ടക്ടര്‍ തള്ളിയിട്ടതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു

ചില്ലറയെച്ചൊല്ലി തര്‍ക്കം ; കണ്ടക്ടര്‍ തള്ളിയിട്ടതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു

സ്വന്തം ലേഖകൻ

തൃശൂര്‍: തൃശൂരില്‍ കണ്ടക്ടര്‍ മര്‍ദ്ദിക്കുകയും ഓടുന്ന ബസില്‍ നിന്ന് തള്ളിയിടുകയും ചെയ്തതിനെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു. കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ആണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ രണ്ടിനാണ് ചില്ലറയെച്ചൊല്ലി തര്‍ക്കവും കണ്ടക്ടറുടെ മര്‍ദ്ദനവും ഉണ്ടായത്. തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത ബസില്‍ നിന്നാണ് പവിത്രനെ തള്ളി പുറത്താക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചവിട്ടേറ്റ പവിത്രന്‍ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ തല കല്ലിലിടിച്ചതിനെ തുടര്‍ന്ന് സാരമായി പരിക്കേറ്റിരുന്നു. കേസില്‍ ബസ് കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപ്പറമ്പില്‍ രതീഷ് റിമാന്‍ഡിലാണ്.