ആശ്രയയിൽ നിന്നും ക്യാൻസർ രോഗികൾക്ക് ധനസഹായം ലഭിക്കും
കോട്ടയം: മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ ക്യാൻസർ രോഗികൾക്ക് ധനസഹായം നൽകുന്നു. ഏപ്രിൽ മാസത്തിൽ
ഗവൺമെന്റ് ആശുപത്രിയിൽ റേഡിയേഷൻ നടത്തിയവർക്കാണ് ധനസഹായം ലഭിക്കുക.
സഹായധനത്തിനായി മെയ് 4 ന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 18 വർഷങ്ങളായി ആശ്രയയിൽ നിന്നും മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ താമസസൗകര്യവുംഭക്ഷണവും നിത്യേന (ഞായർ ഒഴികെ) നൽകി വരുന്നു.
ഗൈനക്കോളജി ബ്ലോക്കിലും ആശ്രയയിലും 12 മണി മുതൽ സൗജന്യ ഉച്ച ഭക്ഷണം, കൗൺസലിംഗ്, രോഗികൾക്ക് വേണ്ടി പ്രാർത്ഥന, രക്തദാനം, സൗജന്യ വസ്ത്ര വിതരണം ആശുപത്രി സന്ദർശനം തുടങ്ങിയവയും നടത്തുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക
സെക്രട്ടറി ഫാ. ജോൺ ഐയ്പ് മങ്ങാട്ട്
9400280965
Third Eye News Live
0