എല്ലാ ടാക്സി വാഹനങ്ങളിലും വി.എൽ.ടി നിർബന്ധിതമാകുന്നു; വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റം കേരളത്തിലും വരുന്നു

സ്വന്തം ലേഖകൻ കോട്ടയം: വാഹനങ്ങളുടെ വേഗവും സഞ്ചാരപാതയും നിരീക്ഷിക്കുവാനും , യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും മോട്ടോർ വാഹന വകുപ്പ് കണ്ട്രോൾ റൂമുകൾ വഴി പൂർണ്ണ സമയം നിരീക്ഷിക്കാവുന്നതുമായ സംവിധാനം ആണിത്. കേരളത്തിൽ ഈ വർഷം മുതൽ എല്ലാ സ്കൂൾ ബസുകളിലും ,പബ്ലിക് ട്രാൻസ്‌പോർട് വാഹനങ്ങളിലും വി.എൽ.ടി സംവിധാനം ഒരുക്കിയിരിക്കണം എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദേശം.സുപ്രീം കോടതി നിർദ്ദേശപ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കഴിഞ്ഞവർഷം മുതൽ ഈ സംവിധാനം നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക സംവിധാനങ്ങൾ ഒരുക്കാൻ ഒരോ സംസ്ഥാന സർക്കാരുകൾക്കും രണ്ടായിരത്തി പത്തൊൻപത് ഏപ്രിൽ ഒന്ന് […]

കുപ്പിവെള്ളവും ഭക്ഷണപ്പൊതിയും ഒഴിവാക്കും

സ്വന്തംലേഖകൻ കോട്ടയം : പോളിംഗ് ബൂത്തുകളില്‍ കുപ്പിവെള്ളവും പ്ലാസ്റ്റിക് കവറുകളില്‍ നിറച്ച ഭക്ഷണവും ഒഴിവാക്കും. ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശപ്രകാരമാണിത്.   തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് വാഴയിലയോ സ്റ്റീല്‍ പാത്രങ്ങളോ ആണ് ഉപയോഗിക്കുക. ഇതിനായി കുടുംബശ്രീയെ ചുമതലപ്പെടുത്തും. കുടുംബശ്രീ ജില്ലാ മിഷന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകും ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക.  തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടക്കം മുതല്‍ അവസാനം വരെ ഹരിതചട്ടം പാലിക്കാന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. രാഷ്ടീയ പാര്‍ട്ടികളുടെയും സര്‍വ്വീസ് സംഘടനകളുടെ ഭാരവാഹികളുടെയും  ഉദ്യോഗസ്ഥരുടെയും യോഗങ്ങളില്‍ […]

കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകരുത്..രക്ഷകർത്താക്കൾക്കു കേരളപോലീസിന്റെ അന്ത്യശാസനം..

സ്വന്തംലേഖകൻ കോട്ടയം : കുട്ടി ഡ്രൈവർമാരുടെ അപകടകരമായ യാത്രകൾ, രക്ഷാകർത്താക്കൾക്കെതിരെ നടപടിയെടുക്കുമെന്ന കർശന നിർദ്ദേശവുമായി കേരള പോലീസ്.കേരളാപോലീസിന്റെ ഫേസ്ബുക് പേജിലൂടെയാണ് താക്കിത് നൽകിയിരിക്കുന്നത്. നിർദ്ദേശം ഇങ്ങനെ.. കൗമാരക്കാരില്‍ ലൈസന്‍സിംഗ് പ്രായം എത്തും മുന്‍പേ ഉള്ള ബൈക്ക്‌ ഓടിക്കല്‍ വ്യാപകമാകുന്നു. പത്താം തരം കഴിയുന്നതോടെ രക്ഷിതാക്കളുടെ മുന്നിലെത്തുന്ന ചോദ്യമാണ് “എനിക്ക് ബൈക്ക് വാങ്ങിത്തരുമോ ” എന്നുള്ളത്. പുതിയ തരം ബൈക്കുകളോടുള്ള ഭ്രമവും മുതിർന്നവർ അവ ഓടിക്കുന്നത് കാണുമ്പോഴുള്ള ആവേശവും കുട്ടികൾക്ക് പ്രചോദനമാകുന്നു. ഒപ്പം രക്ഷിതാക്കൾക്ക് പരിഭ്രമവും. ഉപദേശവും ശാസനയും കുട്ടികളുടെ നിര്ബന്ധബുദ്ധിക്ക് മുന്നിൽ പലപ്പോഴും പരാജയപ്പെടുന്ന […]

ഇനി എടി.എം കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം..

സ്വന്തംലേഖകൻ കോട്ടയം : ഇനി എ.ടി.എം കാർഡ് ഇല്ലാതെ തന്നെ എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കാം. എസ്ബിഐ ആണ് ഈ സേവനം ലഭ്യമാക്കുന്നത്.ഈ സേവനം ലഭ്യമാകുന്നതിന് ഫോണിൽ എസ്ബിഐയുടെ യോനോ ആപ്ലിക്കേഷൻ വേണം. യോനോ ആപ്പിൽ ക്യഷ് വിഡ്രോവൽ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ആറ് അക്ക ഒടിപി ലഭിക്കും. അരമണിക്കൂർ വരെയാണ് ഈ ഒടിപി ഉപയോഗിക്കാൻ കഴിയുകയുള്ളു. എസ്ബിഐ എടിഎമ്മിൽ എത്തിയ ശേഷം യോനോ പിന്നും ഈ ഒടിപിയും എന്റർ ചെയ്ത് പണം പിൻവലിക്കാവുന്നതാണ്.നിലവിൽ 16,500 എടിഎമ്മുകളിൽ മാത്രമാണ് സേവനം ലഭ്യമാക്കിയിട്ടുള്ളു. അടുത്ത […]

മാലിന്യം കത്തിക്കുന്ന പുരുഷന്മാരെ കാത്തിരിക്കുന്നത് വന്ധ്യതാ…

സ്വന്തംലേഖകൻ കോട്ടയം : വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ അശാസ്ത്രീയമായി മാലിന്യങ്ങള്‍ കത്തിക്കുന്ന പുരുഷന്മാരെ കാത്തിരിക്കുന്നത് വന്ധ്യത ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍. ഖരമാലിന്യങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന വാതകങ്ങള്‍ രോഗിയാക്കുമെന്നു ആരോഗ്യ മേഖലയിലെ വിദഗ്ദ്ധര്‍. യുണൈറ്റഡ് സ്റ്റേറ്റ് എന്‍വയോണ്‍മെന്‍ല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ടിലും ഇക്കാര്യം സൂചിപ്പിക്കുന്നു. പുരുഷന്മാരില്‍ ബീജത്തിന്റെയും സെക്‌സ് ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നതിനും മാലിന്യം കത്തിക്കുമ്പോള്‍ പുറത്തുവരുന്ന അപകടകാരിയായ ഡയോക്‌സിന്‍, ഫ്യൂറാന്‍ എന്നിവ പ്രധാന പങ്കുവഹിക്കുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചര്‍മ്മ രോഗം, കരള്‍ രോഗം എന്നിവ ഉണ്ടാകുന്നതിനും ഡയോക്‌സിന്‍ ശ്വസിക്കുന്നതിലൂടെ സാധ്യത വര്‍ദ്ധിക്കുമെന്നും […]

വെസ്റ്റ് നൈല്‍; ആശങ്കപ്പെടേണ്ടതില്ല പ്രതിരോധമാണ് പ്രധാനമെന്ന് ആരോഗ്യമന്ത്രി

സ്വന്തംലേഖകൻ കോട്ടയം : വെസ്റ്റ് നൈല്‍ പനി ബാധയെ തുടര്‍ന്ന് ബാലന്‍ മരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറത്ത് വെസ്റ്റ് നൈല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചിരുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റ്, ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ജില്ലാ വെറ്റിനറി യൂണിറ്റ് എന്നിവരുടെ സംഘം സ്ഥലം സന്ദര്‍ശിക്കുകയും […]

ഇരുമുടിക്കെട്ടില്ലാതെ രണ്ടുപേര്‍ പതിനെട്ടാംപടി കയറി..

സ്വന്തംലേഖകൻ കോട്ടയം : ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ ര​ണ്ടു തീ​ര്‍​ഥാ​ട​ക​ര്‍ ഞാ​യ​റാ​ഴ്​​ച പ​തി​നെ​ട്ടാം​പ​ടി ക​യ​റി. ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​ണ് ഞാ​യ​റാ​ഴ്​​ച രാ​വി​ലെ പ​തി​നെ​ട്ടാം​പ​ടി ച​വി​ട്ടി​യ​ത്. തി​ര​ക്കൊ​ഴി​ഞ്ഞ സ​മ​യ​ത്ത് ഇ​വ​ര്‍ ര​ണ്ടു​പേ​രും മാ​ത്ര​മാ​ണ് പ​തി​നെ​ട്ടാം​പ​ടി ക​യ​റാ​ന്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​രാ​ള്‍ പ​തി​നാ​റു​പ​ടി​യും മ​റ്റേ​യാ​ള്‍ പ​തി​നാ​ലു​പ​ടി​യു​മാ​ണ് ക​യ​റി​യ​ത്. ഭ​ക്ത​ര്‍ക്കെ​തി​രെ ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തു​ന്ന പൊ​ലീ​സ് നോ​ക്കി​നി​ല്‍ക്കെ​യാ​ണി​ത്. പ​തി​നെ​ട്ടാം​പ​ടി​ക്ക് സ​മീ​പം നി​ന്നി​രു​ന്ന ഭ​ക്ത​രാ​ണ് ഇ​വ​ര്‍ ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ ക​യ​റു​ന്ന​ത് പൊ​ലീ​സി​ന്റെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യ​ത്.തുടർന്ന് ഇരുവരെയും തിരിച്ചിറക്കി.

ഒരു ‘സ്വഫ്ഫില്‍’ അവര്‍ അണിനിരന്നു; വംശവെറിയില്‍ ഹൃദയം മുറിഞ്ഞ ന്യൂസിലാന്‍ഡിന്റെ അതിജീവനം; ഹലോ ബ്രദര്‍ ഐക്യദാര്‍ഢ്യം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ..

സ്വന്തംലേഖകൻ കോട്ടയം : തീവ്ര വലതുപക്ഷ വംശീയ വാദിയുടെ വെടിവെയ്പ്പിനെ തുടര്‍ന്ന് 50 പേരുടെ ജീവന്‍ നഷ്ടമായ ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് സംഭവത്തിന്റെ നടുക്കത്തില്‍ നിന്ന് ലോകം ഇതുവരെ മുക്തരായിട്ടില്ല. എന്നാല്‍, വംശീയവെറിയെ തുരത്തി തോല്‍പ്പിക്കാന്‍ ആ രാജ്യം കാണിക്കുന്ന അതിജീവന മാതൃകയില്‍ കണ്ണുടക്കിയിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.ന്യൂസിലന്‍ഡിന്റെ അനൗദ്യോഗിക ദേശീയചിഹ്നമായ സില്‍വര്‍ ഫേണ്‍ ഫ്‌ളാഗില്‍ (വെള്ളി പുല്‍ച്ചെടി) നമസ്‌കാരത്തിനായി വരിചേര്‍ന്ന് നില്‍ക്കുന്ന ഇസ്ലാംമതവിശ്വാസികളെ ചിത്രീകരിച്ചിരിക്കുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. (നമസ്‌കരിക്കുമ്പോള്‍ ഒരു വരിയില്‍ നിരയായി ചേര്‍ന്ന് നില്‍ക്കുന്നതിനെ ‘സ്വഫ്ഫ് എന്നാണ് […]

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അന്തരിച്ചു…

സ്വന്തംലേഖകൻ കോട്ടയം : അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ബിജെപി നേതാവും ഗോവ മുഖ്യന്ത്രിയുമായ മനോഹർ പരീക്കർ അന്തരിച്ചു. പാൻക്രിയാസ് കാൻസർ ബാധയെ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. അത്യാസന്ന നിലയിലെന്ന് കേന്ദ്രസർക്കാർ വിവരം പുറത്തുവിട്ടതിന് പിന്നാലെയാണ് അന്ത്യം. 63 വയസ്സായിരുന്നു. രാജ്യത്ത് വളരെ തന്ത്രപ്രധാനമായ വിഷയങ്ങളിൽ ഇടപെട്ട മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു. മനോഹർ പരീക്കർ പ്രതിരോധ മന്ത്രിയായിരിക്കെയാണ് ഇന്ത്യ ഒന്നാം സർജിക്കൽ സ്ട്രൈക്ക് ഉറി ആക്രമണത്തിന് പിന്നാലെ പാക് മണ്ണിൽ നടത്തുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനിയായ പ്രതിരോധ മന്ത്രിയെന്ന നിലയിൽ അന്ന ആ […]

യുഡിഎഫ് നേതാക്കള്‍ എസ്ഡിപിഐ പിന്തുണ തേടിയത് തീക്കളി : വി.എസ്

സ്വന്തംലേഖകൻ കോട്ടയം : ബിജെപിയുടെ അതേ വര്‍ഗീയ രാഷ്ട്രീയമാണ് കോണ്‍ഗ്രസും കളിക്കുന്നതെന്ന് വി എസ് അച്യുതാനന്ദന്‍. യുഡിഎഫ് നേതാക്കള്‍ എസ്ഡിപിഐ യുടെ പിന്തുണ തേടിയത് തീക്കളിയാണെന്നും മതനിരപേക്ഷതയുടെ കാര്യത്തില്‍ യുഡിഎഫിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും വി എസ് പറഞ്ഞു. എല്‍ഡിഎഫ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നല്ലൊരു സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ഒരിക്കലും കഴിയില്ല. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കൂട്ടമായി നേതാക്കളെത്തുകയാണ്. സംഘപരിവാറിനെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ സമൂഹം ഒന്നിക്കണമെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.