മാവേലിക്കരയിലെ പ്രവർത്തനമില്ലാത്ത ചാരിറ്റി സംഘടനയുടെ മറവിൽ കോട്ടയം അയ്മനത്ത് പണം പിരിക്കാൻ ശ്രമം; സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ചു.
അയ്മനം : മാവേലിക്കര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാജി ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ രസീത് അടിച്ചു ആളുകളിൽ നിന്നും പണം തട്ടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് ശേഷം വരമ്പിനകം മാഞ്ചിറ ഭാഗത്താണ് രണ്ട് ആളുകൾ സ്കൂട്ടറിലെത്തി വ്യാജ രസീത് നൽകി പ്രദേശത്ത് വ്യാപകമായ പണ പിരിവ് നടത്താൻ ശ്രമമാരംഭിച്ചത്.
സംശയം തോന്നിയ നാട്ടുകാർ രസീതിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടതാേടെയാണ് കബളിപ്പിക്കലാണെന്ന് വ്യക്തമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രസീതിൽ പറയുന്ന ധർമ്മ സ്ഥാപനം നിലവിലില്ലെന്നും ആരെയും പിരിവ് നടത്തുവാൻ നിയോഗിച്ചിട്ടില്ലെന്നും വിളിച്ച നമ്പറിൽ നിന്നും അറിയിച്ചു.
ഇതോടെ നാട്ടുകാർ ഇവരെ തടഞ്ഞു വെക്കുകയും കോട്ടയം വെസ്റ്റ് പോലീസിൽ വിവരമറിയിക്കുകയും
ചെയ്തെങ്കിലും ഇവർക്കെതിരെ കേസെടുക്കുകയോ ഇവരെ അറസ്റ്റു ചെയ്യുകയോ ചെയ്തില്ല. ഇതുപോലെയുള്ള തട്ടിപ്പ് സംഘങ്ങൾ മൂലം അർഹതപ്പെട്ടവർക്കു പോലും സഹായം ലഭിക്കാതെ വരും.