ഇത് ജന്മനാടിന്റെ കനിവ് ; ശസ്ത്രക്രിയയെത്തുടര്‍ന്ന് അണുബാധയുണ്ടായ യുവാവിന്‍റെ തുടര്‍ ചികിത്സയ്ക്കായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച്‌ നേടിയത് അഞ്ചരലക്ഷം രൂപ !

സ്വന്തം ലേഖകൻ ഉദയനാപുരം: ശസ്ത്രക്രിയയെത്തുടര്‍ന്ന് അണുബാധയുണ്ടാവുകയും ആറുമാസമായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്ന നിര്‍ധന യുവാവിന്‍റെ ജീവൻ രക്ഷിക്കാൻ ധനസമാഹരണത്തിന് ജന്മനാട് ബിരിയാണി ചലഞ്ചിലൂടെ സ്വരുക്കൂട്ടിയത്  അഞ്ചരലക്ഷം രൂപ. ഉദയനാപുരം ചെറിയ കൊച്ചിത്തറ ജോയിയുടെ മകൻ വിഷ്ണുദേവി (31)ന്‍റെ തുടര്‍ ചികിത്സയ്ക്കാണ് നാടൊന്നാകെ ഒരുമിച്ചത്. പെയിന്‍റിംഗ് തൊഴിലാളിയായ വിഷ്ണുവിന്‍റെ തലച്ചോറില്‍ വെള്ളക്കെട്ടിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി. പിന്നീട് അണുബാധയുണ്ടായതോടെ വിഷ്ണു മാസങ്ങളായി കോട്ടയം മെഡിക്കല്‍ കോളജില്‍ ന്യൂറോ സര്‍ജറി ഐസി യുവിലാണ്. നിര്‍ധന കുടുംബം ആഭരണം വിറ്റും കടം വാങ്ങിയും സുമനസുകളുടെ സഹായത്തിലുമാണ് […]

സെന്‍റ് തോമസ് ദിനം ; ഇന്ന് മണിമലയില്‍ മള്‍ട്ടി സ്പെഷാലിറ്റി ഹോസ്പിറ്റല്‍ ശിലാസ്ഥാപനം

സ്വന്തം ലേഖകൻ മണിമല: സെന്‍റ് തോമസ് ദിനമായ ഇന്ന് ചങ്ങനാശേരി ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയുടെ ശാഖയായി മണിമലയില്‍ പ്രവർത്തനം ആരംഭിക്കുന്ന ഹോസ്പിറ്റലിന്‍റെ ശിലാസ്ഥാപനകര്‍മം ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാര്‍ തോമസ് തറയില്‍, മാര്‍ ജോര്‍ജ് കോച്ചേരി എന്നിവരുടെ മഹനീയ സാന്നിധ്യത്തില്‍ ആര്‍ച്ച്‌ ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിക്കും. ഇൻഫന്‍റ് ജീസസ് ഹോസ്പിറ്റല്‍ എന്ന പേരിലാവും ആശുപത്രി അറിയപ്പെടുക. ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടം മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാവും. പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേ റോഡില്‍ മണിമലയ്ക്കും കരിക്കാട്ടൂരിനും ഇടയില്‍ ഹൈവയോട് […]

സിനിമതാരം കോട്ടയം നസീറും കുടുംബവും സഞ്ചരിച്ച ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച്‌ അപകടം ; യാത്രക്കാർക്ക് പരിക്ക്

സ്വന്തം ലേഖകൻ പീരുമേട്: സിനിമതാരം കോട്ടയം നസീറും കുടുംബവും അടങ്ങുന്ന ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച്‌ അപകടം. ഇന്നലെ വൈകിട്ട് ആറുമണിയോടെ കൊല്ലം-തേനി ദേശീയപാതയിലെ പെരുവന്താനം ചുഴുപ്പില്‍ വെച്ചാണ് സംഭവം. കാറില്‍ യാത്ര ചെയ്ത നാലുപേര്‍ക്ക് പരിക്ക്പറ്റി. കോട്ടയം ഭാഗത്തുനിന്നും കുട്ടിക്കാനം ഭാഗത്തേക്കു വന്ന ബസും വാഗമണ്ണില്‍ നിന്ന് മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ബിനു (39)വിനെ സാരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഇലന്തൂര്‍ സ്വദേശികളായ പ്രശാന്ത് (34), സുധീഷ് (39), […]

നമ്പര്‍ പ്ലേറ്റ് മറച്ച് ബൈക്കിലെത്തി; നടുറോഡില്‍ 19കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം ; കോട്ടയം ചിങ്ങവനത്ത് യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: നടുറോഡിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കോട്ടയം ചിങ്ങവനത്തിനടുത്ത് പരുത്തുംപാറയിൽ നടുറോഡിൽ വെച്ചായിരുന്നു നടുറോഡിൽ യുവാവിന്റെ നഗ്നതാ പ്രദർശനം. വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം നടന്നത്. ഇടവഴിയിൽ നമ്പർ പ്ലേറ്റ് പാതി മറച്ച ബൈക്കിൽ ഇരുന്നായിരുന്നു യുവാവ് നഗ്നതാ പ്രദർശനം നടത്തിയത്. സംഭവത്തില്‍ ചിങ്ങവനം മന്ദിരം സ്വദേശി സിബി ജേക്കബ് അറസ്റ്റിലായി. ഇന്നലെ ഉച്ചയ്ക്ക് 2.50ഓടെ ചിങ്ങവനത്തിനടുത്ത് മൂലംകുളം നീലഞ്ചിറ റോഡില്‍ വച്ചാണ് യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. പെണ്‍കുട്ടി ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. യുവാവിന്റെ […]

“തലസ്ഥാനം മാറാതിരിക്കാൻ ഹെല്‍മറ്റ് തലയില്‍ തന്നെ വെക്കണേ….! ഹൈബി ഈഡന്റെ തലസ്ഥാന മാറ്റ ബില്‍ വിവാദത്തിന് പിന്നാലെ വൈറലായി കേരള പൊലീസിൻ്റെ ഫെയസ്ബുക്ക് പോസ്റ്റ്

സ്വന്തം ലേഖിക കൊച്ചി: എറണാകുളം എംപി ഹൈബി ഈഡന്റെ തലസ്ഥാന മാറ്റ ബില്‍ വിവാദവുമായി പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്. തല സ്ഥാനം മാറാതിരിക്കാൻ ഹെല്‍മറ്റ് തലയില്‍ തന്നെ വെക്കണേ എന്നാണ് കേരള പൊലീസിന്റെ പോസ്റ്റ്. ഹെല്‍മറ്റ് കൈയില്‍ തൂക്കിയിട്ട് യാത്ര ചെയ്യുന്ന ഒരാളുടെ ചിത്രം സഹിതമായിരുന്നു പൊലീസിന്റെ പോസ്റ്റ്. പോസ്റ്റിനെ പ്രകീര്‍ത്തിച്ച്‌ നിരവധി പേരാണ് കമന്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് മണിക്കൂറിനുള്ളില്‍ തന്നെ 6000 പേരുടെ പ്രതികരണം ലഭിച്ചു. കഴിഞ്ഞ ദിവസമാണ് കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് മാറ്റി കൊച്ചിയിലാക്കണമെന്ന് സ്വകാര്യബില്‍ […]

ഒറ്റക്ക് താമസിച്ച സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യാൻ ശ്രമം ; ഷേവിംഗ് ബ്ലേഡ് കൊണ്ട് യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് യുവതി

സ്വന്തം ലേഖകൻ  പട്‌ന: തനിച്ച് താമസിച്ചിരുന്ന യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി 20കാരിയുടെ പ്രതിരോധം. ഭർത്താവില്ലാത്ത സമയം വീട്ടിൽ അതിക്രമിച്ച് കടന്ന യുവാവ് ഉറങ്ങി കിടന്ന യുവതിയെ കടന്നുപിടിക്കുകയായിരുന്നു. മേൽക്കൂര വഴി വീടിനകത്തു കടന്ന 27കാരനായ യുവാവ് യുവതിയുടെ മുറിയിലെത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു.യുവതി പ്രതിരോധിച്ചെങ്കിലും ഇയാൾ പിന്മാറിയില്ല. തുടർന്ന് സമീപത്ത് സൂക്ഷിച്ചിരുന്ന ഷേവിംഗ് ബ്ലേഡ് എടുത്ത് ജനനേന്ദ്രിയത്തെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ചോരവാർന്ന പ്രതി ഓടി രക്ഷപ്പെട്ടു. […]

പ്രണയം നിരസിച്ചു, പക തീർത്തത് പെൺകുട്ടിയുടെ അച്ഛനെ കള്ളക്കേസിൽ കുടുക്കി ; മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകി യുവതി ; ഗുണ്ടാനേതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ ലക്നൗ : പ്രണയത്തിൽ കുടുങ്ങാത്തതിന്റെ പക തീർക്കാൻപെൺകുട്ടിയുടെ അച്ഛനെ കള്ളക്കേസിൽ കുടുക്കിയ ഗുണ്ടാ നേതാവ് റഷീദ് ഖാൻ അറസ്റ്റിൽ . ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ലയിലെ കോട്വാലി പ്രദേശത്തെ യുവതിയാണ് റഷീദിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചത് . റഷീദ് ഖാൻ 28 കാരിയായ ഹിന്ദു പെൺകുട്ടിയെ ഏറെ കാലമായി ശല്യപ്പെടുത്തുകയായിരുന്നു . യുവതിയും റഷീദും 2014ൽ ഒരേ കോച്ചിംഗ് ക്ലാസിൽ പഠിച്ചിരുന്നതാണ്.  പഠനകാലത്ത് റഷീദ് പെൺകുട്ടിയുമായി അടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ റഷീദിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയ യുവതി പ്രണയം നിരസിച്ചു. കുറച്ച് ദിവസങ്ങൾക്ക് […]

കോട്ടയം ജില്ലയിൽ നാളെ (03/07/2023) രാമപുരം, പുതുപ്പള്ളി, അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ (03/07/2023) രാമപുരം, പുതുപ്പള്ളി, അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8: 30 മുതൽ 5:30 വരെ കൂടപ്പുലം ഷാപ്പ്, കൂടപ്പുലം അമ്പലം, J & B ക്രഷർ, പാമ്പുതുക്കി, ചെറ്റുകുളം, അനിച്ചുവട്,കൊണ്ടാട് പള്ളി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും 2. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടത്തിൽ അംബലം, ഫോറസ്റ്റ് ഓഫീസ്, AR ക്യംപ് എന്നീ […]

കു​റു​ക്ക​നെ വി​ഴു​ങ്ങിയ നിലയിൽ​ പെ​രു​മ്പാ​മ്പ് ; വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ

സ്വന്തം ലേഖകൻ കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി​യി​ൽ കു​റു​ക്ക​നെ വി​ഴു​ങ്ങി​യ നി​ല​യി​ൽ പെ​രു​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി. കൂ​ട​ത്താ​യി ചാ​ക്കി​ക്കാ​വ് പു​റാ​യി​ൽ പ​ഞ്ചാ​യ​ത്ത് കു​ള​ത്തി​നു താ​ഴെ തോ​ടി​ന​രി​കി​ലാ​ണ് സംഭവം. ഇ​ന്ന് രാ​വി​ലെയാണ് പെ​രു​മ്പാ​മ്പിനെ കു​റു​ക്ക​നെ വി​ഴു​ങ്ങിയ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ട​ൻ ത​ന്നെ താ​മ​ര​ശേ​രി​യി​ലെ വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന്, ഇ​വ​ർ വ​ന്ന് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി കൊ​ണ്ടു​പോ​യി. ഉ​ൾ​ക്കാ​ട്ടി​ൽ പാ​മ്പി​നെ തു​റ​ന്ന് വി​ടു​വാ​നാ​ണ് തീ​രു​മാ​നമെന്ന് വനപാലകർ അറിയിച്ചു.

വിവാഹദിനത്തിൽ വധു കാമുകനൊപ്പം ഒളിച്ചോടി, മറ്റുള്ളവർ പരിഹസിക്കുമോയെന്ന മനോവിഷമം താങ്ങാനാവാതെ വരൻ വിഷം കഴിച്ചു; ബന്ധുക്കൾ തമ്മിൽ കൂട്ടയടി

സ്വന്തം ലേഖകൻ റായ്ബറേലി: വിവാഹദിനത്തിൽ വധു കാമുകനൊപ്പം ഒളിച്ചോടിയെന്ന് അറിഞ്ഞ മനോവിഷമത്തിൽ വരൻ വിഷം കഴിച്ചു. റായ്ബറേലിയാണ് സംഭവം. അജയ് എന്ന യുവാവാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് വിവരം. ഗഡഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ അസാനന്ദ്പൂർ ഗ്രാമത്തിൽ താമസിക്കുന്ന രാംനരേഷിന്റെ മകളുമായാണ് അജയ് വിവാഹം ഉറപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം അജയ് വിവാഹഘോഷയാത്രയുമായി വധുവിന്റെ വീട്ടിലെത്തി. വധുവിന്റെ കുടുംബാംഗങ്ങൾ ഇവർക്കായി സ്വീകരണവും നൽകിയിരുന്നു. വരൻ വേദിയിൽ എത്തി ഏറെ നേരം കാത്തിരുന്നിട്ടും വധു വേദിയിൽ എത്തിയില്ല. തുടർന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് വധു […]