കു​റു​ക്ക​നെ വി​ഴു​ങ്ങിയ നിലയിൽ​ പെ​രു​മ്പാ​മ്പ് ; വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ

കു​റു​ക്ക​നെ വി​ഴു​ങ്ങിയ നിലയിൽ​ പെ​രു​മ്പാ​മ്പ് ; വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ

സ്വന്തം ലേഖകൻ

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി​യി​ൽ കു​റു​ക്ക​നെ വി​ഴു​ങ്ങി​യ നി​ല​യി​ൽ പെ​രു​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി. കൂ​ട​ത്താ​യി ചാ​ക്കി​ക്കാ​വ് പു​റാ​യി​ൽ പ​ഞ്ചാ​യ​ത്ത് കു​ള​ത്തി​നു താ​ഴെ തോ​ടി​ന​രി​കി​ലാ​ണ് സംഭവം.

ഇ​ന്ന് രാ​വി​ലെയാണ് പെ​രു​മ്പാ​മ്പിനെ കു​റു​ക്ക​നെ വി​ഴു​ങ്ങിയ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ട​ൻ ത​ന്നെ താ​മ​ര​ശേ​രി​യി​ലെ വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തു​ട​ർ​ന്ന്, ഇ​വ​ർ വ​ന്ന് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി കൊ​ണ്ടു​പോ​യി. ഉ​ൾ​ക്കാ​ട്ടി​ൽ പാ​മ്പി​നെ തു​റ​ന്ന് വി​ടു​വാ​നാ​ണ് തീ​രു​മാ​നമെന്ന് വനപാലകർ അറിയിച്ചു.