കൊട്ടാരക്കരയിൽ ജനസാഗരം; മഴയിലും പിരിയാതെ ജനക്കൂട്ടം; ഹൃദയാഭിവാദ്യം അർപ്പിക്കാൻ ആയിരങ്ങൾ; ഏറെ വൈകി വിലാപയാത്ര മുന്നോട്ട്….!

സ്വന്തം ലേഖിക തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊട്ടാരയിൽ എത്തിയതോടെ ജനപ്രവാഹമാണ് എത്തുന്നത്. 72 കിലോമീറ്റർ പിന്നിട്ടത്ത് 12 മണിക്കൂറിൽ. കൊട്ടാരക്കരയിൽ ജനക്കൂട്ടം മൂലം വളരെ പതുക്കെയാണ് വിലാപയാത്ര പോകുന്നത്. തിരുവനന്തപുരം പിന്നിട്ട് വിലാപയാത്ര കൊട്ടാരക്കൽ എത്തിയപ്പോൾ അപ്രതീക്ഷിത ജനക്കൂട്ടമാണ് ഉള്ളത്. മഴയിലും പിരിഞ്ഞ് പോകാതെ ജനങ്ങൾ തടിച്ചുകൂടിയതോടെ വിലാപയാത്ര ഏറെ വൈകിയാണ് മുന്നോട്ടു പോകുന്നത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് കൊല്ലം ജില്ലയില്‍ പ്രവേശിച്ചത്. വൈകുന്നേരം ആറരയോടെ വാളകം പിന്നിട്ടു. നേരത്തെ തീരുമാനിച്ചിരുന്നതിലും ഏറെ വൈകിയാണ് വിലാപയാത്ര കടന്നുപോകുന്നത്. വലിയ […]

ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി; ഡോ. സാം ക്രിസ്റ്റി മാമ്മൻ ഉദ്ഘാടനം നിർവഹിച്ചു

സ്വന്തം ലേഖിക ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും ഈ മാസം 147 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ ട്രഷറർ ഫാ. എൽദോ ജോൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. സാം ക്രിസ്റ്റി മാമ്മൻ (ആർ എം ഒ മെഡിക്കൽ കോളജ്) കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. ജോസഫ് കുര്യൻ, എം.സി. ചെറിയാൻ, മേരി സൂസൻ മോഹൻ, ലീന മാത്യു, സിസ്റ്റർ ശ്ലോമ്മോ എന്നിവർ ആശംസകൾ അർപ്പിച്ചു. എല്ലാ മാസവും ഡയലിസിസ് കിറ്റ് നൽകുന്നതിന് സാമ്പത്തിക സഹായം […]

കോട്ടയം ടൗണിൽ വ്യാഴാഴ്ച (നാളെ) മുഴുവൻ സമയവും കടകൾ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; ഉച്ചക്ക് 1 മണി മുതൽ 5 മണിവരെ കടകൾ അടയ്ക്കുമെന്ന് വ്യാപാരി വ്യവസായി സമിതിയും അറിയിച്ചു 

സ്വന്തം ലേഖകൻ   കോട്ടയം: കോട്ടയം ടൗണിൽ വ്യാഴാഴ്ച (നാളെ) മുഴുവൻ സമയവും കടകൾ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഉച്ചക്ക് 1 മണി മുതൽ 5 മണിവരെ കടകൾ അടയ്ക്കുമെന്ന് വ്യാപാരി വ്യവസായി സമിതിയും അറിയിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും വ്യാഴാഴ്ച പൂര്‍ണമായും അടച്ചിടും. ജില്ലാ വ്യാപാര ഭവനില്‍ നടന്ന അനുശോചന യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് എം.കെ. തോമസുകുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എന്‍ […]

ജനനായകന് കണ്ണീർ പ്രണാമം….! വിടനല്‍കാന്‍ ജനപ്രവാഹം; വിലാപയാത്ര കടന്നുപോകുന്നത് ഏറെ വൈകി; സമയക്രമം തെറ്റിച്ച് ആൾക്കൂട്ടം

സ്വന്തം ലേഖിക തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കോട്ടയം പുതുപ്പള്ളി ലക്ഷ്യമാക്കി യാത്ര തുടരുന്നു. തിരുവനന്തപുരം പിന്നിട്ട് വിലാപയാത്ര ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് കൊല്ലം ജില്ലയില്‍ പ്രവേശിച്ചത്. വൈകുന്നേരം ആറരയോടെ വാളകം പിന്നിട്ടു. നേരത്തെ തീരുമാനിച്ചിരുന്നതിലും ഏറെ വൈകിയാണ് വിലാപയാത്ര കടന്നുപോകുന്നത്. വലിയ ജനക്കൂട്ടം തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി കാണാൻ കൂട്ടമായി എത്തിയതോടെ വളരെ പതുക്കെയാണ് മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്ക് കടന്നുപോകാൻ കഴിയുന്നത്. കോട്ടാരക്കരയിൽ പ്രതീക്ഷിച്ചതിലും ഇരട്ടിയാണ് ജനത്തിരക്ക്. തിരുവനന്തപുരം ജില്ല കടക്കാൻ എട്ടുമണിക്കൂറിലേറെയാണ് എടുത്തത്. മകൻ ചാണ്ടി […]

വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമം; മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് പുതുപ്പള്ളി സ്വദേശി

സ്വന്തം ലേഖിക കോട്ടയം: പുതുപ്പള്ളി സ്വദേശിയായ ഗൃഹനാഥനെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ഇരവിനല്ലൂർ കടിയൻതുരുത്ത് ഭാഗത്ത് പുത്തൻവീട് വീട്ടിൽ റെജി പി.ജോൺ (56) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി 8 മണിയോടുകൂടി അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെയും ഭാര്യയെയും വടിവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു.ഇതിന്റെ തുടർച്ചയെന്നോണമാണ് ആക്രമണം നടത്തിയത്. ഇതിനുശേഷം ഇയാള്‍ സംഭവസ്ഥലത്തുനിന്നും കടന്നു കളയുകയും ചെയ്തു. […]

വൈക്കത്ത് വള്ളത്തിൽ ഘടിപ്പിച്ചിരുന്ന മോട്ടോർ എൻജിൻ മോഷ്ടിച്ചു; സഹോദരങ്ങൾ അറസ്റ്റിൽ; പിടിയിലായത് തലയോലപ്പറമ്പ് സ്വദേശികൾ

സ്വന്തം ലേഖിക വൈക്കം: വള്ളത്തിൽ ഘടിപ്പിച്ചിരുന്ന മോട്ടോർ എൻജിൻ മോഷ്ടിച്ച കേസിൽ സഹോദരങ്ങളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വടയാർ തലയോലപ്പറമ്പ് കിഴക്കേപ്പുറം ഭാഗത്ത് നടുത്തുരുത്തേൽ വീട്ടിൽ വിഷ്ണു തിലകൻ (27), ശരത് തിലകൻ (28) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് പെരുന്തുരുത്ത് സ്വദേശിയുടെ കൊടുതുരുത്ത് തോട്ടിൽ കെട്ടിയിട്ടിരുന്ന വള്ളത്തിൽ ഘടിപ്പിച്ചിരുന്ന 28,000 രൂപ വില വരുന്ന മോട്ടോർ എൻജിൻ മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ […]

കവലകൾ കത്തിയൊഴുകി ജനം ; പതിനാല് മണിക്കൂർ പിന്നിട്ട് പുതുപ്പള്ളിയിലേക്ക് അവസാന യാത്ര ; കോട്ടയം  തിരുനക്കരയിലേക്ക് ഇനി 68 കിലോ മീറ്റർ

സ്വന്തം ലേഖകൻ  തിരുവനന്തപുരം: മനുഷ്യക്കടലിലൂടെ മടക്ക യാത്ര.  മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 14 മണിക്കൂര്‍ പിന്നിട്ടു. തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ കൊല്ലം ജില്ലയിൽ പ്രവേശിച്ച വിലാപയാത്ര, രാത്രി ഒമ്പത് മണിയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്ക് പ്രവേശിച്ചത്. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി ആയിരങ്ങളാണ് വഴി നീളെ കാത്ത് നില്‍ക്കുന്നത്. ചടയമംഗലത്തും വാളകത്തും ആയൂരും കൊട്ടാരക്കരയും വൻ ജനക്കൂട്ടമാണ് ഉമ്മൻചാണ്ടിക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത്. ഉമ്മൻചാണ്ടി എന്ന നേതാവിന്റെ പേരിനൊപ്പം കാലഭേദങ്ങളില്ലാതെ എപ്പോഴും […]

ഭീഷണിയായി ചക്രവാതച്ചുഴിയും ന്യുനമര്‍ദ്ദവും….! കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ പ്രത്യേക മുന്നറിയിപ്പ്

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദ സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും തെക്കൻ ഒഡിഷ – വടക്കൻ ആന്ധ്രാ പ്രദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉല്‍ക്കടലിനും മുകളില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചു. കേരളത്തില്‍ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂലൈ 19 മുതല്‍ 23 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് […]

ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലത്ത്; വാളകത്തു നിന്ന് കൊട്ടാരക്കരയിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ടു. തിരുവനന്തുപുരത്തു നിന്ന് കൊല്ലത്തെത്താൻ ഏഴുമണിക്കൂറിലധികം സമയമെടുത്തു. നിലമേൽ നിന്ന് ഇപ്പോൾ വാഹനം ചടയമം​ഗലത്തേക്ക് കടന്നു. അവിടെ നിന്നും ആയൂരിലേക്കും, അവിടെനിന്ന് വാളകത്തേക്കും കടന്നു. അവിടെനിന്നും കൊട്ടാരക്കരയിലേക്ക്. കെഎസ്ആര്‍ടിസിയുടെ പ്രത്യേകം തയാറാക്കിയ ബസിലാണ് വിലാപയാത്ര. പതിമൂന്ന് കിലോമീറ്റര്‍ പിന്നിടാന്‍ മാത്രം നാലു മണിക്കുറിലധികം സമയമാണ് എടുത്തത്. പാതയോരങ്ങളില്‍ ജനനായകനെ ഒരു നോക്കുകാണാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്.

ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലത്ത്; ആയൂരിൽ നിന്ന് വാളകത്തേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ടു. തിരുവനന്തുപുരത്തു നിന്ന് കൊല്ലത്തെത്താൻ ഏഴുമണിക്കൂറിലധികം സമയമെടുത്തു. നിലമേൽ നിന്ന് ഇപ്പോൾ വാഹനം ചടയമം​ഗലത്തേക്ക് കടന്നു. അവിടെ നിന്നും ആയൂരിലേക്കും, അവിടെനിന്ന് വാളകത്തേക്കും കടന്നു. കെഎസ്ആര്‍ടിസിയുടെ പ്രത്യേകം തയാറാക്കിയ ബസിലാണ് വിലാപയാത്ര. പതിമൂന്ന് കിലോമീറ്റര്‍ പിന്നിടാന്‍ മാത്രം നാലു മണിക്കുറിലധികം സമയമാണ് എടുത്തത്. പാതയോരങ്ങളില്‍ ജനനായകനെ ഒരു നോക്കുകാണാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്.