സെന്‍റ് തോമസ് ദിനം ; ഇന്ന് മണിമലയില്‍ മള്‍ട്ടി സ്പെഷാലിറ്റി ഹോസ്പിറ്റല്‍ ശിലാസ്ഥാപനം

സെന്‍റ് തോമസ് ദിനം ; ഇന്ന് മണിമലയില്‍ മള്‍ട്ടി സ്പെഷാലിറ്റി ഹോസ്പിറ്റല്‍ ശിലാസ്ഥാപനം

സ്വന്തം ലേഖകൻ

മണിമല: സെന്‍റ് തോമസ് ദിനമായ ഇന്ന് ചങ്ങനാശേരി ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയുടെ ശാഖയായി മണിമലയില്‍ പ്രവർത്തനം ആരംഭിക്കുന്ന ഹോസ്പിറ്റലിന്‍റെ ശിലാസ്ഥാപനകര്‍മം ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാര്‍ തോമസ് തറയില്‍, മാര്‍ ജോര്‍ജ് കോച്ചേരി എന്നിവരുടെ
മഹനീയ സാന്നിധ്യത്തില്‍ ആര്‍ച്ച്‌ ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിക്കും.

ഇൻഫന്‍റ് ജീസസ് ഹോസ്പിറ്റല്‍ എന്ന പേരിലാവും ആശുപത്രി അറിയപ്പെടുക. ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടം മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേ റോഡില്‍ മണിമലയ്ക്കും കരിക്കാട്ടൂരിനും ഇടയില്‍ ഹൈവയോട് ചേര്‍ന്നാണ് എല്ലാ അത്യാധുനിക സംവിധാനങ്ങളോടും കൂടി ഈ മള്‍ട്ടി സ്പെഷാലിറ്റി ഹോസ്പിറ്റല്‍ പ്രവര്‍ത്തന സജ്ജമാകുന്നത്.

ശിലാസ്ഥാപന യോഗത്തില്‍ അതിരൂപത വികാരി ജനറാള്‍മാരായ ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഫാ. ജെയിംസ് പാലയ്ക്കല്‍, ഫാ. വര്‍ഗീസ് താനുമാവുങ്കല്‍, അതിരൂപത പ്രാക്കുറേറ്റര്‍ ഫാ. ചെറിയാൻ കാരിക്കൊമ്ബില്‍, ഹോസ്പിറ്റല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജെയിംസ് പി. കുന്നത്ത് എന്നിവര്‍ സന്നിഹിതരാകും.

ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ജോബ് മൈക്കിള്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ജെയിംസ് സൈമണ്‍, ശ്രീജിത്ത് ടി.എസ്. ജനപ്രതിനിധികള്‍, അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ. ജോഷി മുപ്പതില്‍ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. തോമസ് പുതിയിടം, മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. എൻ. രാധാകൃഷ്ണൻ, ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. തോമസ് സഖറിയ, സിസ്റ്റര്‍ മെറീന എസ്ഡി, ബിജു ജോസഫ്, പോള്‍ മാത്യു എന്നിവര്‍ പ്രസംഗിക്കും.