സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നു മുതൽ ശനിയാഴ്ച വരെ കേരള – കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ […]

ഇന്നത്തെ (20/06/2023) സ്ത്രീശക്തി ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ (20/06/2023) സ്ത്രീശക്തി ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.7,500,000/- (75 Lakhs) SU 384524 (WAYANAD) Consolation Prize Rs.8,000/- SN 384524 SO 384524 SP 384524 SR 384524 SS 384524 ST 384524 SV 384524 SW 384524 SX 384524 SY 384524 SZ 384524 2nd Prize Rs.1,000,000/- (10 Lakhs) SO 697408 (CHITTUR) 3rd Prize Rs.5,000/- 0163 0444 1711 1862 1885 2015 2113 2377 2471 2736 […]

കിടപ്പുമുറിയില്‍ കെട്ടിയിട്ട് പീഡനം; പതിനഞ്ചുകാരിയെ രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ച മഠാധിപതി അറസ്റ്റില്‍; ഒരു ദശാബ്ദത്തിനിടെ രണ്ടാം തവണയാണ് ബലാത്സംഗ കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുന്നത്

സ്വന്തം ലേഖകൻ വിശാഖപട്ടണം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആശ്രമത്തില്‍ വച്ച് രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ മഠാധിപതി അറസ്റ്റില്‍. വിശാഖപട്ടണം വെങ്കോജിപ്പാലത്തുള്ള സ്വാമി ജ്ഞാനാനന്ദ ആശ്രമം മേധാവി സ്വാമി പൂർണാനന്ദ (64) ആണ് പിടിയിലായത്. ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിന്‍റെ ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം. 15 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ വര്‍ഷങ്ങളായി പൂര്‍ണാനന്ദ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഒരു ദശാബ്ദത്തിനിടെ രണ്ടാം തവണയാണ് ബലാത്സംഗ കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുന്നത്. 2011ൽ 13 വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിലാണ് സ്വാമി പിടിയിലായത്. ഒരു വർഷത്തിലേറെയായി പെൺകുട്ടിയെ […]

കോട്ടയത്ത് ജപ്തി ഭീഷണിയില്‍ മനംനൊന്ത് വയോധികൻ ആത്മഹത്യ ചെയ്തു; ഭവനവായ്പാ തിരിച്ചടവ് മുടങ്ങിതിനെത്തുടർന്ന് വീട്ടില്‍ നിന്ന് ഇറങ്ങണമെന്ന് ബാങ്ക് അധികൃതര്‍ ; തുടർന്ന് ആത്മഹത്യ; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം:വായ്പ കുടിശികയെ തുടർന്ന് ജപ്തി ഭീഷണി.കോട്ടയത്ത് വയോധികൻ ആത്മഹത്യ ചെയ്തു. കോട്ടയം പുളിഞ്ചുവടിന് സമീപം കാരേപ്പറമ്പിൽ ഗോപാലകൃഷ്ണൻ ചെട്ടിയാർ (77) ആണ് ആത്മഹത്യ ചെയ്തത്. ഫെഡറൽ ബാങ്കിൽ നിന്ന് ​ഗോപാലകൃഷ്ണൻ ഭവന നിർമ്മാണ വായ്പ എടുത്തിരുന്നു. ഈ വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. വായ്പ കുടിശികയായതിനെ തുടർന്ന് ബാങ്ക് അധികൃതർ വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് പറഞ്ഞിരുന്നു. ഈ സാഹചര്യമാണ് ​ഗോപാലകൃഷ്ണനെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം പറയുന്നു. ബാങ്ക് അധികൃതർ തിങ്കളാഴ്ച്ച വീട്ടിലെത്തിയിരുന്നു. ഇതിന് പിറ്റേ ദിവസം ചൊവ്വാഴ്ച വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു […]

എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ എംകോം പ്രവേശനം; ശുപാർശ ചെയ്തത് സി.പി.എം നേതാവ് ; പേര് വെളിപ്പെടുത്താനാകില്ല; എം.എസ്.എം കോളേജ് മാനേജര്‍

സ്വന്തം ലേഖകൻ ആലപ്പുഴ: നിഖിലിന് പ്രവേശനം നല്‍കിയത് സി.പി.എം നേതാവിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണെന്ന് എം.എസ്.എം കോളേജ് മാനേജര്‍ പി.എ ഹിലാല്‍ ബാബു. ആ നേതാവിന്റെ പേര് പുറത്ത് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കായംകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സജീവമായി നില്‍ക്കുന്ന ഒരു രാഷ്ട്രീയപ്രവര്‍ത്തകനാണ് അദ്ദേഹത്തിനായി ശുപാര്‍ശ ചെയ്തത്.ഇതേ വ്യക്തി ഇതിന് മുന്‍പും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് പറയുന്നത് ശരിയായ കാര്യമല്ല. പ്രവേശനം നല്‍കിയത് ഫീസ് വാങ്ങിയിട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോളേജിന്റെ ദൈനംദിന […]

സർക്കാരിന് തിരിച്ചടി; എ.ഐ ക്യാമറയിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ട്; മുഴുവൻ നടപടികളും പരിശോധിക്കണം, പണം നൽകരുത്: ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി∙ റോഡ് ക്യാമറ പദ്ധതിയിൽ പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ മുഴുവൻ നടപടികളും പരിശോധിക്കണമെന്ന് ഹൈക്കോടതി. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോയെന്ന് കണ്ടെത്തണം. വിഷയത്തില്‍ പ്രതിപക്ഷത്തെ പ്രശംസിച്ച കോടതി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അവസര നല്‍കി. കരാറുകാര്‍ക്ക് പണം നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇനി കോടതി ഇടപെടലോടുകൂടി മാത്രമേ തുടര്‍ന്നുള്ള കാര്യങ്ങള്‍ ചെയ്യാനാകൂ. ഇതുപ്രകാരം ഇനി കരാറുകാര്‍ക്ക് പണം നല്‍കണമെങ്കില്‍ ഈ കേസുമായി ബന്ധപ്പെട്ട കോടതിയുടെ ഉത്തരവ് വരുന്നതുവരെ കാത്തിരിക്കണം. കോടതി ഉത്തരവ് നൽകുന്നതുവരെയോ മുൻകൂർ അനുമതി നൽകുന്നതുവരെയോ ക്യാമറ പദ്ധതിയിൽ പണം […]

നാടിന്റെ വികസനം അട്ടിമറിക്കുന്ന, വാർഷിക പദ്ധതി അംഗീകാരത്തിന് സമർപ്പിക്കാത്ത ഭരണകക്ഷിയെ ഒറ്റപ്പെടുത്തുക; കോട്ടയം ന​ഗരസഭയിൽ ‌പ്രതിപക്ഷത്തിന്റെ അനിശ്ചിതകാല സമരം രണ്ടാം ​ദിനത്തിലേക്ക് ; വീഡിയോ കാണാം

സ്വന്തം ലേഖകൻ കോട്ടയം: ന​ഗരസഭയുടെ കുത്തഴിഞ്ഞ ഭരണത്തിനെതിരെ പ്രതിപക്ഷത്തിന്റെ അനിശ്ചിതകാല സമരം രണ്ടാം ​ദിവസം. ന​ഗരസഭാ കവാടത്തിൽ പ്രതിപക്ഷ നേതാവ് ഷീജാ അനിലിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. മാർച്ച് മാസത്തിൽ ജില്ലാ ആസൂത്രണ ബോർഡിന് മുൻപിൽ സമർപ്പിക്കേണ്ട 2023-24 ലെ വാർഷിക പദ്ധതി ഇതുവരേയും സമർപ്പിച്ചിട്ടില്ല, നഗരസഭയിലെ വികസന പദ്ധതികൾ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നു. വഴിവിളക്കുകൾ പുനർ നിർമ്മാണം നടക്കുന്നില്ല തുടങ്ങി സകല മേഖലകളിലും വികസനം മുടങ്ങി. നഗരസഭയിൽ സർവത്ര അഴിമതിയാണെന്നും പ്രതിപക്ഷം പറഞ്ഞു. ഇതിനെതിരെയാണ് എൽഡിഎഫ് അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്. ഇന്ന് സമരത്തിന്റെ രണ്ടാം […]

സ്കൂളിലേക്ക് കൊണ്ടുപോകും വഴി വിജനമായ പ്രദേശത്ത് വെച്ച് അപമര്യാദയായി പെരുമാറി; തിരുവല്ലയില്‍ നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തി; ഓട്ടോ ഡ്രൈവറായ മധ്യവയസ്കൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: തിരുവല്ലയില്‍ നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ തിരുവല്ല വെണ്‍പാല സ്വദേശി വര്‍ഗീസ് (67) ആണ് അറസ്റ്റിലായത്. വര്‍ഗീസിന്റെ ഓട്ടോയിലാണ് കഴിഞ്ഞ കുറെ നാളുകളായി ഒന്‍പതുവയസുകാരിയും സഹപാഠികളും സ്‌കൂളിലേക്ക് പോകുകയും വീട്ടിലേക്ക് തിരികെ വരികയും ചെയ്തിരുന്നത്. സ്‌കൂളില്‍ നിന്ന് തിരികെ വരുമ്പോള്‍ സഹപാഠികളെ വീടുകളില്‍ ഇറക്കിവിട്ട ശേഷം, പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നവഴിയില്‍ വിജനമായ പ്രദേശത്ത് വച്ച് നാലാം ക്ലാസുകാരിയോട് വര്‍ഗീസ് അപമര്യാദയായി പെരുമാറി എന്നതാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ […]

ചെങ്ങന്നൂരിൽ തീപിടുത്തം; തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ തിരുവല്ലയിലെ അഗ്നിശമന സേന ഉദ്യോഗസ്ഥന് പരിക്കേറ്റു; നഗരസഭയിലെ ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് അ​​ഗ്നിബാധ

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: നഗരസഭയിലെ ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടുത്തം. തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ അഗ്നിശമന സേന ഉദ്യോഗസ്ഥന് പരിക്കേറ്റു. തിരുവല്ല ഫയർ സ്റ്റേഷനിലെ പ്രദീപിന് കണ്ണിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 500 കിലോയോളം ബ്ലീച്ചിംഗ് പൗഡറാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. ജീവനക്കാരുടെയും സമീപത്തെ വ്യാപാരികളുടെയും സമയോജിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവായി. തിരുവല്ല,ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തി.

എസി റോഡിൽ കെഎസ്ആർടിസി ആലപ്പുഴ – ചങ്ങനാശ്ശേരി സർവീസുകള്‍ ഇന്ന് മുതല്‍; മൂന്ന് ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് അനുമതി; സമയക്രമം അറിയാം

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിൽ ഇന്ന് മുതൽ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾക്ക്സർവീസ് നടത്തുന്നതിന് അനുമതി നൽകി. മൂന്ന് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് മാത്രമാണ് സർവീസ് നടത്താൻ അനുമതിയുള്ളത്. 19 സർവീസുകളാണ് ഉണ്ടാവുക. രാവിലെ 7.30 ആലപ്പുഴയിൽ നിന്ന് സർവീസ് ആരംഭിക്കും. അവസാന സർവീസ് വൈകിട്ട് 6 ന് ചങ്ങനാശ്ശേരിയിൽ നിന്ന് ആലപ്പുഴയിലേക്കാണ്. മോട്ടോർ വാഹന വകുപ്പ് കെ.എസ്.ആർ.ടി.സി, കെ.എസ്.ടി.പി എന്നിവർ റോഡിൽ സംയുക്ത പരിശോധന നടത്തുകയും നിർമ്മാണ കരാർ കമ്പനിയുമായി ചർച്ച നടത്തി ഇതിന്‍റെ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് […]