പ്രണയം നിരസിച്ചു, പക തീർത്തത് പെൺകുട്ടിയുടെ അച്ഛനെ കള്ളക്കേസിൽ കുടുക്കി ; മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകി യുവതി ; ഗുണ്ടാനേതാവ് അറസ്റ്റിൽ

പ്രണയം നിരസിച്ചു, പക തീർത്തത് പെൺകുട്ടിയുടെ അച്ഛനെ കള്ളക്കേസിൽ കുടുക്കി ; മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകി യുവതി ; ഗുണ്ടാനേതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

ലക്നൗ : പ്രണയത്തിൽ കുടുങ്ങാത്തതിന്റെ പക തീർക്കാൻപെൺകുട്ടിയുടെ അച്ഛനെ കള്ളക്കേസിൽ കുടുക്കിയ ഗുണ്ടാ നേതാവ് റഷീദ് ഖാൻ അറസ്റ്റിൽ . ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ലയിലെ കോട്വാലി പ്രദേശത്തെ യുവതിയാണ് റഷീദിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചത് .

റഷീദ് ഖാൻ 28 കാരിയായ ഹിന്ദു പെൺകുട്ടിയെ ഏറെ കാലമായി ശല്യപ്പെടുത്തുകയായിരുന്നു . യുവതിയും റഷീദും 2014ൽ ഒരേ കോച്ചിംഗ് ക്ലാസിൽ പഠിച്ചിരുന്നതാണ്.  പഠനകാലത്ത് റഷീദ് പെൺകുട്ടിയുമായി അടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ റഷീദിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയ യുവതി പ്രണയം നിരസിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം റഷീദ് പെൺകുട്ടിയുടെ നമ്പർ എടുത്ത് സന്ദേശങ്ങൾ അയയ്‌ക്കാൻ തുടങ്ങി.

മതം മാറാൻ നിർബന്ധിക്കുകയും ചെയ്തു. മതം മാറിയില്ലെങ്കിൽ കള്ളക്കേസുകളിൽ കുടുക്കുമെന്ന് യുവതിയേയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരുന്നു. പ്രതി കൊലക്കേസുകളിലടക്കം പ്രതിയായതിനാൽ പെൺകുട്ടിയുടെ വീട്ടുകാരും ഭയപ്പെട്ടിരുന്നു.

എന്നിട്ടും യുവതിയുടെ പിതാവ് റഷീദിനെ കണ്ട് എതിർപ്പ് അറിയിച്ചിരുന്നു . എന്നിട്ടും റഷീദിന് ഒരു മാറ്റവും ഉണ്ടായില്ല. പെൺകുട്ടി നമ്പർ മാറ്റിയെങ്കിലും റഷീദ് യുവതിയുടെ പിതാവിന് സന്ദേശം അയക്കാൻ തുടങ്ങി.

ഈ സന്ദേശങ്ങളിൽ, തന്റെ മകളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാനും അവളെ വിവാഹം കഴിച്ച് നൽകാനും ആവശ്യപ്പെട്ടു. താൻ പറയുന്നത് കേട്ടില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്നും ജയിലിലേക്ക് അയക്കുമെന്നും റഷീദ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.

അടുത്തിടെ പെൺകുട്ടിയുടെ പിതാവിനെ റഷീദ് കള്ളക്കേസിൽ കുടുക്കി. പിതാവിനെ ജയിൽ മോചിതനാക്കണമെങ്കിൽ യുവതി മതം മാറണമെന്നും ആവശ്യപ്പെട്ടു.

തുടർന്ന് യുവതി മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകുകയായിരുന്നു .മതപരിവർത്തന നിരോധന നിയമത്തിനെതിരായ ഉത്തർപ്രദേശ് നിയമം 2021 ലെ സെക്ഷൻ 3/5 (1) പ്രകാരം റഷീദിനെതിരെ ഐപിസി സെക്ഷൻ 354 (ഡി), 504, 506 എന്നിവ ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ചു.