play-sharp-fill
സിനിമതാരം കോട്ടയം നസീറും കുടുംബവും സഞ്ചരിച്ച ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച്‌ അപകടം ; യാത്രക്കാർക്ക് പരിക്ക്

സിനിമതാരം കോട്ടയം നസീറും കുടുംബവും സഞ്ചരിച്ച ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച്‌ അപകടം ; യാത്രക്കാർക്ക് പരിക്ക്

സ്വന്തം ലേഖകൻ

പീരുമേട്: സിനിമതാരം കോട്ടയം നസീറും കുടുംബവും അടങ്ങുന്ന ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച്‌ അപകടം. ഇന്നലെ വൈകിട്ട് ആറുമണിയോടെ കൊല്ലം-തേനി ദേശീയപാതയിലെ പെരുവന്താനം ചുഴുപ്പില്‍ വെച്ചാണ് സംഭവം.

കാറില്‍ യാത്ര ചെയ്ത നാലുപേര്‍ക്ക് പരിക്ക്പറ്റി. കോട്ടയം ഭാഗത്തുനിന്നും കുട്ടിക്കാനം ഭാഗത്തേക്കു വന്ന ബസും വാഗമണ്ണില്‍ നിന്ന് മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ബിനു (39)വിനെ സാരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഇലന്തൂര്‍ സ്വദേശികളായ പ്രശാന്ത് (34), സുധീഷ് (39), സതീഷ് (31 ) എന്നിവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

ബസിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. ഇവര്‍ മൂന്നാറിലേക്ക് പോകുകയായിരുന്നു. ചുഴുപ്പ് ഭാഗത്ത് സ്ഥിരമായി അപകടം ഉണ്ടാകാറുണ്ട്.