ഇത് ജന്മനാടിന്റെ കനിവ് ; ശസ്ത്രക്രിയയെത്തുടര്‍ന്ന് അണുബാധയുണ്ടായ യുവാവിന്‍റെ തുടര്‍ ചികിത്സയ്ക്കായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച്‌ നേടിയത് അഞ്ചരലക്ഷം രൂപ !

ഇത് ജന്മനാടിന്റെ കനിവ് ; ശസ്ത്രക്രിയയെത്തുടര്‍ന്ന് അണുബാധയുണ്ടായ യുവാവിന്‍റെ തുടര്‍ ചികിത്സയ്ക്കായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച്‌ നേടിയത് അഞ്ചരലക്ഷം രൂപ !

സ്വന്തം ലേഖകൻ

ഉദയനാപുരം: ശസ്ത്രക്രിയയെത്തുടര്‍ന്ന് അണുബാധയുണ്ടാവുകയും ആറുമാസമായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്ന നിര്‍ധന യുവാവിന്‍റെ ജീവൻ രക്ഷിക്കാൻ ധനസമാഹരണത്തിന് ജന്മനാട് ബിരിയാണി ചലഞ്ചിലൂടെ സ്വരുക്കൂട്ടിയത്  അഞ്ചരലക്ഷം രൂപ.

ഉദയനാപുരം ചെറിയ കൊച്ചിത്തറ ജോയിയുടെ മകൻ വിഷ്ണുദേവി (31)ന്‍റെ തുടര്‍ ചികിത്സയ്ക്കാണ് നാടൊന്നാകെ ഒരുമിച്ചത്. പെയിന്‍റിംഗ് തൊഴിലാളിയായ വിഷ്ണുവിന്‍റെ തലച്ചോറില്‍ വെള്ളക്കെട്ടിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് അണുബാധയുണ്ടായതോടെ വിഷ്ണു മാസങ്ങളായി കോട്ടയം മെഡിക്കല്‍ കോളജില്‍ ന്യൂറോ സര്‍ജറി ഐസി യുവിലാണ്. നിര്‍ധന കുടുംബം ആഭരണം വിറ്റും കടം വാങ്ങിയും സുമനസുകളുടെ സഹായത്തിലുമാണ് ഇതുവരെ ചികിത്സ നടത്തിയത്.

ഭാഗ്യക്കുറി വില്പനക്കാരനായ പിതാവ് ജോയിയുടെ തുച്ഛവരുമാനം കൊണ്ടാണ് വിഷ്ണുവിന്‍റെ അസുഖബാധിതയായ അമ്മയുടെ ചികിത്സയും വിഷ്ണുവിന്‍റെ ഭാര്യ ഗോപിക, നാലുവയസുകാരിയായ മകളുമുള്‍പ്പെട്ട കുടുംബത്തിന്‍റെയും ജീവിതച്ചെലവും നടക്കുന്നത്.

നിരവധി യുവാക്കള്‍ ചേർന്ന് വൈക്കത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ബിരിയാണിയെത്തിച്ചു നൂറു രൂപ നിരക്കില്‍ വിറ്റാണ് ധനസമാഹരണം നടത്തിയത്.

കുടുംബത്തിന്‍റെ ദയനീയസ്ഥിതി കണക്കിലെടുത്താണ് ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.പി. അനൂപിന്‍റെ നേതൃത്വത്തില്‍ ശ്രീവത്സത്തില്‍ സുബിരാജ്, ഓണാട്ടുതറ ശരത് ലാല്‍ , സന്തോഷ് ഭവനത്തില്‍ രവീന്ദ്രനാഥ ടാഗോര്‍, നക്കംതുരുത്ത് ജുമാ മസ്ജിദ് കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ സുമനസുകളില്‍നിന്ന് ഭക്ഷ്യവസ്തുക്കളും ധനസഹായവും സ്വീകരിച്ചാണ് നക്കംതുരുത്ത് ജുമാ മസ്ജിദ് പള്ളിയങ്കണത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.