നീറ്റ് പരീക്ഷാഫലത്തിൽ കൃത്രിമം കാണിച്ച് ഡിവൈഎഫ്ഐ പ്രവർത്തകൻ ; 468 മാർക്കുണ്ടെന്നും തുടർപഠനത്തിന് പ്രവേശനം കിട്ടുന്നില്ലെന്നും പറഞ്ഞ് ഹൈക്കോടതിയിൽ ഹർജി ! ; അറസ്റ്റ്

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം കടയ്ക്കലില്‍ നീറ്റ് പരീക്ഷാഫലത്തിൽ കൃത്രിമം കാട്ടി തുടർ പഠനത്തിനു ശ്രമം. സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റില്‍. ഡിവൈഎഫ്ഐ മടത്തറ മേഖലാ കമ്മിറ്റി അംഗവും ബാലസംഘം കടയ്ക്കൽ ഏരിയ കോ-ഓർഡിനേറ്ററുമായ മടത്തറ ഒഴുകുപാറ ഖാൻ മൻസിലിൽ സെമിഖാനാണ് (21) അറസ്റ്റിലായത്. 2021-22 നീറ്റ് പരീക്ഷയിൽ യോഗ്യത നേടാതിരുന്ന സെമിഖാൻ സ്കോർ ഷീറ്റിൽ കൂടുതൽ മാർക്കും ഉയർന്ന റാങ്കും നേടിയതായി കൃത്രിമ രേഖയുണ്ടാക്കി. നീറ്റ് പരീക്ഷയിൽ 468 മാർക്കുണ്ടന്നും തുടർപഠനത്തിന് പ്രവേശനം കിട്ടുന്നില്ലെന്നും കാട്ടി സെമിഖാൻ തന്നെ ഹൈക്കോടതിയിൽ ഹർജി നൽകി. […]

മുൻ വൈരാഗ്യത്തെ തുടർന്ന് വ്യാജ പീഡന പരാതി; അയല്‍വാസിയുടെ കെണിയിൽ ഇടുക്കി മൈലപ്പുഴ സ്വദേശി ജയിലിൽ കിടന്നത് 45 ദിവസം; ഡിജിപിക്ക് പരാതി നല്‍കി യുവാവ്; സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും

സ്വന്തം ലേഖിക ഇടുക്കി: അയല്‍വാസി നല്‍കിയ വ്യാജ പീഡന പരാതിയില്‍ 45 ദിവസം ജയിലില്‍ കിടക്കേണ്ടിവന്നെന്ന ആരോപണവുമായി യുവാവ്. ഇടുക്കി മൈലപ്പുഴ സ്വദേശി പ്രജോഷാണ് ഇത് സംബന്ധിച്ച്‌ ഡിജിപിക്ക് പരാതി നല്‍കിയത്. സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം നാട്ടുകാരും ഡിജിപിക്കും എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. മുൻ വൈരാഗ്യത്തിന്‍റെ പേരില്‍ വ്യാജ പീഡന പരാതി നല്‍കുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം. വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതിയില്‍ ഏപ്രില്‍ 18 നായി പ്രജോഷിനെ അറസ്റ്റ് ചെയ്യുന്നത്. മാര്‍ച്ച്‌ 24ന് പീഡനം നടന്നുവെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. ഇടുക്കി കഞ്ഞികുഴി പൊലീസ് […]

ബൈക്ക് യാത്രികനെ കുറുക്കന്‍ ആക്രമിച്ചു; കാലില്‍ ആഴത്തില്‍ മുറിവ്; യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ

സ്വന്തം ലേഖിക കണ്ണൂര്‍: പയ്യന്നൂരില്‍ ബൈക്ക് യാത്രികനായ യുവാവിന് കുറുക്കന്റെ കടിയേറ്റു. പെരളം സ്വദേശിയായ രാജേഷിനെയാണ് കുറുക്കൻ ആക്രമിച്ചത്. ഇന്ന് വൈകിട്ട് എഴ് മണിയോടെയാണ് സംഭവമുണ്ടാകുന്നത്. ബൈക്കില്‍ പോകുകയായിരുന്ന രാജേഷിന്റെ സമീപത്തേക്ക് കുറുക്കൻ ചാടിവീഴുകയും കാലില്‍ കടിയ്‌ക്കുകയുമായിരുന്നു. കാലിന് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. മുറിവേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാർക്കിടയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസറുടെ ബീഡിക്കച്ചവടം ; ഒരു കെട്ടിന് 2500 രൂപ നിരക്ക് , ബീഡിയുടെ പണം ഗൂഗിൾ പേ വഴി ഭാര്യക്ക് ! ; അന്വേഷണം

സ്വന്തം ലേഖകൻ തൃശൂര്‍: വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാർക്കിടയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസര്‍ ബീഡിക്കച്ചവടം നടത്തിയ സംഭവത്തില്‍ അന്വേഷണം. സാക്ഷിമൊഴി സഹിതം റിപ്പോർട്ട് ലഭിച്ചതോടെയാണ് വിയ്യൂർ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു കെട്ടിന് 2500 രൂപയാണ് ഉദ്യോഗസ്ഥന്റെ നിരക്ക്. ജയിലിന് പിന്നിലെ റോഡിൽ നിന്ന് അടുക്കള ഭാഗത്തേക്ക് ബീഡിക്കെട്ട് എറിഞ്ഞ് നല്‍കുകയാണ് പതിവ് രീതി. ഇവ ശേഖരിക്കുന്ന തടവുകാർ അത് 3000 രൂപയ്ക്ക് മറിച്ചു വിൽക്കും. കമ്മീഷൻ കഴിഞ്ഞുള്ള തുക പണമായും ഗൂഗിൾ പേ വഴിയും ആണ് ഉദ്യോഗസ്ഥന് നൽകിയിരുന്നത്. ഓഫീസറുടെ ഭാര്യയ്ക്ക് ബീഡിയുടെ […]

കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതില്‍ പ്രകോപിതരായി; പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെ യുവാക്കളുടെ മര്‍ദനം; രണ്ട് പേർക്ക് പരിക്കേറ്റു

സ്വന്തം ലേഖിക തൃത്താല: കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതില്‍ പ്രകോപിതരായ യുവാക്കള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചു. ഞാങ്ങാട്ടിരിയിലെ സ്‌കൈ വേയ്സ് പമ്പില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. പമ്പ് ജീവനക്കാരായ ഹാഷിഫ് (28), പ്രസാദ് (28) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ പട്ടാമ്പിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും തലയ്ക്കും ശരീരത്തിനും പരിക്കുണ്ട്. എട്ടരയോടെ ബൈക്കില്‍ പമ്പിലെത്തിയ ചെറുപ്പക്കാരാണ് അക്രമം അഴിച്ചുവിട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാനാവില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബൈക്കില്‍ നിന്നിറങ്ങിയ യുവാക്കള്‍ കൈയിലുണ്ടായിരുന്ന വടിയും […]

മൂന്ന് വർഷം മുൻപ് തൃശൂർ നന്തിലത്ത് ജി മാർട്ടിൽ നിന്ന് എച്ച് ആർ മാനേജർ പറ്റിച്ചത് 58 ലക്ഷം രൂപ; അഞ്ച് വർഷത്തോളം കമ്പനിയെ കബളിപ്പിച്ചതിൽ ആശ്ചര്യപ്പെട്ട് ഉദ്യോഗസ്ഥരും പോലീസും

സ്വന്തം ലേഖകൻ തൃശൂർ: മൂന്ന് വർഷം മുൻപ് തൃശൂർ നന്തിലത്ത് ജി മാർട്ടിൽ നിന്ന് എച്ച് ആർ മാനേജർ പറ്റിച്ച് തട്ടിയെടുത്തത് ലക്ഷങ്ങളെന്ന് റിപ്പോർട്ട്. ഉടമസ്ഥരുടെയും പൊലീസിന്റെയും അമ്പരപ്പ് അഞ്ച് വർഷത്തോളം കമ്പനിയെ കബളിപ്പിച്ച് 58 ലക്ഷം തട്ടിയതെങ്ങനെയെന്നതിലാണ്. 2018 മുതല്‍ 2023 ജനുവരി വരെയുള്ള കാലത്താണ് തട്ടിപ്പ് നടന്നത്. ശമ്പളക്കണക്കിലാണ് എച്ച് ആർ മാനേജർ തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിൽ ജോലി ചെയ്യാത്തവരെ കണക്കിൽ ജോലിക്കാരാക്കി ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു. ഗുരുവായൂര്‍ തൈക്കാട് മാവിന്‍ചുവട് ഓടാട്ട് വീട്ടില്‍ റോഷിന്‍ ആണ് അറസ്റ്റിലായത്. നന്തിലത്ത് […]

വ്യാജ ലഹരിക്കേസെന്ന് വ്യക്തമായിട്ടും നടപടിയില്ല….! ഷീല സണ്ണിയുടെ ഫോണും സ്കൂട്ടറും തിരിച്ചുനല്‍കാതെ എക്സൈസ്; അടച്ചുപൂട്ടിയ ബ്യൂട്ടിപാര്‍ലര്‍ തുറക്കാൻ സഹായ വാഗ്ദാനവുമായി തണല്‍ സംഘടന

സ്വന്തം ലേഖിക തൃശൂര്‍: ചാലക്കുടി വ്യാജ ലഹരിക്കേസിലെ ഇരയായ ഷീല സണ്ണിയുടെ ഫോണും സ്കൂട്ടറും തിരിച്ചുനല്‍കാതെ എക്സൈസ്. ഇല്ലാത്ത കേസാണെന്ന് ബോധ്യപെട്ട് ഒന്നര മാസമായിട്ടും എക്സൈസ് ഇത് രണ്ടും തിരിച്ചു നല്‍കിയില്ല. ഫെബ്രുവരി 27 നാണ് 12 എല്‍എസ്ഡി സ്റ്റാമ്പ് കണ്ടെടുത്തുവെന്ന കള്ളക്കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണി പടിയിലാവുന്നത്. 72 ദിവസത്തിനു ശേഷം ഹൈക്കോടതി ജാമ്യത്തില്‍ പുറത്തിറങ്ങി. മെയ് 12 ന് എല്‍എസ്ഡി അല്ലെന്ന പരിശോധനാ ഫലം വന്നെങ്കിലും നീതി ചെയ്യാൻ എക്സൈസ് തയ്യാറായില്ല. കേസ് വ്യാജമാണെന്ന് ബോധ്യപ്പെട്ട് ഒന്നരമാസം കഴിഞ്ഞിട്ടും […]

ജാമ്യം നില്‍ക്കാത്ത വിരോധം തീർത്തത് വീടുകയറി ആക്രമിച്ച്; വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണി, ദേഹോപദ്രവം ഏല്‍പ്പിച്ചതായും പരാതി; അടൂരിൽ അഞ്ച് പേര്‍ അറസ്റ്റിൽ

സ്വന്തം ലേഖകൻ അടൂര്‍: കഞ്ചാവ് കേസില്‍ ജാമ്യം നില്‍ക്കാത്തതിലുള്ള വിരോധം തീർത്തത് വീട്ടില്‍ അതിക്രമിച്ച്‌ കയറി ആക്രമണം നടത്തി. സംഭവത്തിൽ അഞ്ച് പേരെ പോലിസ് അറസ്റ്റ് ചെയ്തു. പഴകുളം ഭവദാസന്‍ മുക്കിലുള്ള പൊന്‍മാന കിഴക്കേതില്‍ സലീനയുടെ പരാതിയിലാണ് അറസ്റ്റ്. വീടിന്റെ മുന്‍വശം ജനല്‍ ഗ്ലാസുകള്‍ അടിച്ച്‌ പൊട്ടിക്കുകയും വീട്ടുകാരെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. സലീനയെ ചവിട്ടി നിലത്തിട്ട ശേഷം ഇരുമ്പ് വടി കൊണ്ട് തലക്ക് അടിക്കാന്‍ ശ്രമിച്ചതായും പരാതിയിലുണ്ട്. പള്ളിക്കല്‍ പഴകുളം ശ്യാമിനി ഭവനം വീട്ടില്‍ ശ്യാംലാല്‍( 32), പാലമേല്‍ ആദിക്കാട്ടുകുളങ്ങര […]

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം; 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്; മൂന്നിടത്ത് ഓറഞ്ച് അലര്‍ട്ട്; മലയോരമേഖലകളില്‍ ജാഗ്രത വേണം; മത്സ്യബന്ധനത്തിന് വിലക്ക്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. 12 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, വയനാട് ഒഴിക്കെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളില്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ തീരദേസവാസികളും മുൻകരുതലുകള്‍ സ്വീകരിക്കണം. എറണാകുളം ജില്ലയില്‍ കനത്ത മഴ […]

ആശങ്ക വിതച്ച്‌ ഡെങ്കിപ്പനി പടരുന്നു….! സംസ്ഥാനത്ത് 138 ഹോട്ട്‌സ്പോട്ടുകള്‍; കോട്ടയം ജില്ലയിൽ 14 ഹോട്ട്‌സ്പോട്ടുകൾ; പ്രതിരോധ പ്രവര്‍‌ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക വിതച്ച്‌ ഡെങ്കിപ്പനി പടരുന്നു. ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 138 ഡെങ്കിപ്പനി ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി. കോഴിക്കോട്, കൊല്ലം ജില്ലകളില്‍ 20 വീതം പനിബാധിത മേഖലകളാണുള്ളത്. ഈ മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിദ്ധ്യവും രോഗബാധയും ഏറ്റവും കൂടുതലുള്ള മേഖലകളാണ് തരംതിരിച്ചത്. കൊല്ലത്ത് അഞ്ചല്‍, കരവാളൂര്‍, തെന്മല, പുനലൂര്‍, കൊട്ടാരക്കര അടക്കമുള്ള പ്രദേശങ്ങള്‍ ഹോട്ട്സ്പോട്ടുകളുടെ പട്ടികയില്‍പെടും, കോഴിക്കോട്ട് കൂരാച്ചുണ്ട്, മുക്കം, കൊടുവള്ളി, പേരാമ്ബ്ര തുടങ്ങിയ […]