ജാമ്യം നില്‍ക്കാത്ത വിരോധം തീർത്തത് വീടുകയറി ആക്രമിച്ച്; വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണി, ദേഹോപദ്രവം ഏല്‍പ്പിച്ചതായും പരാതി; അടൂരിൽ അഞ്ച് പേര്‍ അറസ്റ്റിൽ

ജാമ്യം നില്‍ക്കാത്ത വിരോധം തീർത്തത് വീടുകയറി ആക്രമിച്ച്; വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണി, ദേഹോപദ്രവം ഏല്‍പ്പിച്ചതായും പരാതി; അടൂരിൽ അഞ്ച് പേര്‍ അറസ്റ്റിൽ

സ്വന്തം ലേഖകൻ

അടൂര്‍: കഞ്ചാവ് കേസില്‍ ജാമ്യം നില്‍ക്കാത്തതിലുള്ള വിരോധം തീർത്തത് വീട്ടില്‍ അതിക്രമിച്ച്‌ കയറി ആക്രമണം നടത്തി. സംഭവത്തിൽ അഞ്ച് പേരെ പോലിസ് അറസ്റ്റ് ചെയ്തു. പഴകുളം ഭവദാസന്‍ മുക്കിലുള്ള പൊന്‍മാന കിഴക്കേതില്‍ സലീനയുടെ പരാതിയിലാണ് അറസ്റ്റ്.

വീടിന്റെ മുന്‍വശം ജനല്‍ ഗ്ലാസുകള്‍ അടിച്ച്‌ പൊട്ടിക്കുകയും വീട്ടുകാരെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സലീനയെ ചവിട്ടി നിലത്തിട്ട ശേഷം ഇരുമ്പ് വടി കൊണ്ട് തലക്ക് അടിക്കാന്‍ ശ്രമിച്ചതായും പരാതിയിലുണ്ട്.

പള്ളിക്കല്‍ പഴകുളം ശ്യാമിനി ഭവനം വീട്ടില്‍ ശ്യാംലാല്‍( 32), പാലമേല്‍ ആദിക്കാട്ടുകുളങ്ങര മണ്ണുംപുറത്ത് കിഴക്കേതില്‍ വീട്ടില്‍ ആശിഖ് (23), പള്ളിക്കല്‍ പഴകുളം പന്ത്രാം കുഴിയില്‍ വീട്ടില്‍ ശഫീക് (36), പള്ളിക്കല്‍ പഴകുളം അനില്‍ ഭവനം വീട്ടില്‍ അനീഷ്(36), പാലമേല്‍ കഞ്ചുകോട് കുടശ്ശനാട് വട്ടയത്തിനാല്‍ തെക്കേക്കര മുരളീ ഭവനം വീട്ടില്‍ അരുണ്‍ (26) എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കേസിനാസ്പദമായ സംഭവം. അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.