play-sharp-fill
ബൈക്ക് യാത്രികനെ കുറുക്കന്‍ ആക്രമിച്ചു; കാലില്‍ ആഴത്തില്‍ മുറിവ്; യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ

ബൈക്ക് യാത്രികനെ കുറുക്കന്‍ ആക്രമിച്ചു; കാലില്‍ ആഴത്തില്‍ മുറിവ്; യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ

സ്വന്തം ലേഖിക

കണ്ണൂര്‍: പയ്യന്നൂരില്‍ ബൈക്ക് യാത്രികനായ യുവാവിന് കുറുക്കന്റെ കടിയേറ്റു.

പെരളം സ്വദേശിയായ രാജേഷിനെയാണ് കുറുക്കൻ ആക്രമിച്ചത്.
ഇന്ന് വൈകിട്ട് എഴ് മണിയോടെയാണ് സംഭവമുണ്ടാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കില്‍ പോകുകയായിരുന്ന രാജേഷിന്റെ സമീപത്തേക്ക് കുറുക്കൻ ചാടിവീഴുകയും കാലില്‍ കടിയ്‌ക്കുകയുമായിരുന്നു. കാലിന് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

മുറിവേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.