ആശങ്ക വിതച്ച്‌ ഡെങ്കിപ്പനി പടരുന്നു….!  സംസ്ഥാനത്ത് 138 ഹോട്ട്‌സ്പോട്ടുകള്‍; കോട്ടയം ജില്ലയിൽ 14 ഹോട്ട്‌സ്പോട്ടുകൾ; പ്രതിരോധ പ്രവര്‍‌ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം

ആശങ്ക വിതച്ച്‌ ഡെങ്കിപ്പനി പടരുന്നു….! സംസ്ഥാനത്ത് 138 ഹോട്ട്‌സ്പോട്ടുകള്‍; കോട്ടയം ജില്ലയിൽ 14 ഹോട്ട്‌സ്പോട്ടുകൾ; പ്രതിരോധ പ്രവര്‍‌ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക വിതച്ച്‌ ഡെങ്കിപ്പനി പടരുന്നു.

ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 138 ഡെങ്കിപ്പനി ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട്, കൊല്ലം ജില്ലകളില്‍ 20 വീതം പനിബാധിത മേഖലകളാണുള്ളത്. ഈ മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിദ്ധ്യവും രോഗബാധയും ഏറ്റവും കൂടുതലുള്ള മേഖലകളാണ് തരംതിരിച്ചത്. കൊല്ലത്ത് അഞ്ചല്‍, കരവാളൂര്‍, തെന്മല, പുനലൂര്‍, കൊട്ടാരക്കര അടക്കമുള്ള പ്രദേശങ്ങള്‍ ഹോട്ട്സ്പോട്ടുകളുടെ പട്ടികയില്‍പെടും, കോഴിക്കോട്ട് കൂരാച്ചുണ്ട്, മുക്കം, കൊടുവള്ളി, പേരാമ്ബ്ര തുടങ്ങിയ പ്രദേശങ്ങളാണ് ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയത്.

തിരുവനന്തപുരത്ത് മാണിക്കല്‍, പാങ്ങപ്പാറ, കിളിമാനൂര്‍, മംഗലപുരം തുടങ്ങി 12 ഇടങ്ങള്‍ പനിബാധിത മേഖലകളാണ്. പത്തനംതിട്ട ജില്ലയില്‍ പത്തനംതിട്ട ടൗണ്‍, സീതത്തോട്, കോന്നി, കടമ്ബനാട്, മല്ലപ്പള്ളി തുടങ്ങി 12 ഇടങ്ങളും ഇടുക്കിയില്‍ വണ്ണപ്പുറം, മുട്ടം, കരിമണ്ണൂര്‍, പുറപ്പുഴയും ഹോട്ട്സ്പോട്ടുകളില്‍ പെടുന്നു.

കോട്ടയത്ത് കോട്ടയം മുനിസിപ്പാലിറ്റി, മീനടം, എരുമേലി, പാമ്പാടി, മണിമല തുടങ്ങി 14 ഹോട്ട്‌സ്പോട്ടുകളാണുള്ളത്. ആലപ്പുഴ മുനിസിപ്പാലിറ്റി ഉള്‍പ്പെടെ ഏഴു സ്ഥലങ്ങളണ് ജില്ലയിലെ പനിമേഖല.