പതിനഞ്ചുകാരിയെ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി വിറ്റ കേസ്; ദമ്പതികള്‍ക്കെതിരെ എസ്‍സി-എസ്ടി വകുപ്പും ചുമത്തി; ദൃശ്യങ്ങള്‍ പണം കൊടുത്ത് വാങ്ങിയവരെ കണ്ടെത്താൻ ശ്രമം

സ്വന്തം ലേഖിക കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ 15 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാം വഴി വിറ്റ കേസില്‍ പ്രതികള്‍ക്കെതിരെ എസ് സി / എസ്ടി വകുപ്പ് കൂടി ചുമത്തി. പ്രതികളായ വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവര്‍ക്കെതിരെയാണ് നടപടി. വില്ലേജ് ഓഫീസില്‍ നിന്ന് പെണ്‍കുട്ടിയുടെ ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടിയ പശ്ചാത്തലത്തിലാണ് പുതിയ വകുപ്പ് കൂടി ചുമത്തിയത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് ദൃശ്യങ്ങള്‍ പണം കൊടുത്ത് വാങ്ങിയവരെ കണ്ടെത്താനാണ് ശ്രമം. പുനലൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കുളത്തൂപ്പുഴയില്‍ 15 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി […]

ഒൻപത് നില കെട്ടിടത്തിലെ ലിഫ്റ്റിൽ കുടുങ്ങി കിടന്നത് മൂന്ന് ദിവസം; പോസ്റ്റ് വുമന് ദാരൂണാന്ത്യം; രക്ഷിക്കണമെന്ന് അലറിയെങ്കിലും യുവതിയുടെ ശബ്ദം ആർക്കും കേൾക്കാൻ സാധിച്ചില്ല

സ്വന്തം ലേഖകൻ  താഷ്കെന്റ്: ഒൻപത് നില കെട്ടിടത്തിലെ ലിഫ്റ്റിൽ മൂന്ന് ദിവസം കുടുങ്ങി കിടന്ന യുവതിക്ക് ദാരൂണാന്ത്യം. ഓൾഗ ലിയോൻടൈവ(32) എന്ന പോസ്റ്റ് വുമനാണ് അതിദാരുണമായി മരിച്ചത്. രക്ഷിക്കണമെന്ന് നിലവിളിച്ചെങ്കിലും ആരും ഓൾഗയുടെ ശബ്ദം കേട്ടില്ല. ജൂലൈ 24 ന് ഓൾഗയെ കാണാനില്ലെന്ന് അറിയിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. തുടർന്ന് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും മൂന്നു ദിവസത്തിനുശേഷമാണ് ഓൾഗയുടെ മൃതദേഹം കണ്ടെത്താനായത്. ലിഫ്റ്റ് നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് ഫ്ലാറ്റിൽ താമസിക്കുന്നവർ അറിയിച്ചു. സംഭവം നടന്നപ്പോൾ വൈദ്യുതി മുടക്കമുണ്ടായില്ലെന്നും ചൈനയിൽ നിർമിച്ച ലിഫ്റ്റിന് രജിസ്ട്രേഷൻ ഇല്ലായിരുന്നുവെന്നും […]

മർദ്ദിച്ചെന്ന ആരോപണം കളവ്, പാടുകളെല്ലാം വ്യാജം; നൗഷാദ് തിരോധാന കേസിലെ അഫ്‌സാനയുടെ ആരോപണത്തിനെതിരെ വീഡിയോ തെളിവുമായി പൊലീസ്; അഫ്‌സാനയെ ചോദ്യം ചെയ്യലിന്റെ സിസിടിവി ദൃശ്യം ഉന്നത ഉദ്യോഗസ്ഥർക്ക് കെെമാറി

സ്വന്തം ലേഖകൻ പത്തനംതിട്ട: നൗഷാദ് തിരോധാന കേസുമായി ബന്ധപ്പെട്ട അഫ്സാനയുടെ ആരോപണത്തിനെതിരെ വീഡിയോ തെളിവ് പുറത്തുവിട്ട് പൊലീസ്. അഫ്സാനയെ മർദ്ദിച്ചുവെന്ന ആരോപണം കളവാണെന്ന് പൊലീസ് അറിയിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പൊലീസ് മർദ്ദിച്ചെന്ന് പറഞ്ഞ് മുഖത്തടക്കം അഫ്‌സാന കാണിച്ച പാടുകൾ വ്യാജമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത് തെളിയിക്കുന്ന ദൃശ്യം വകുപ്പ് തല അന്വേഷണത്തിനായി കൂടൽ പൊലീസ് സമർപ്പിച്ചു. അഫ്‌സാനയെ ചോദ്യം ചെയ്യലിന്റെ സിസിടിവി ദൃശ്യം ഉന്നത ഉദ്യോഗസ്ഥർക്ക് കെെമാറി. നൗഷാദിനെ കൊലപ്പെടുത്തിയെന്ന് പ്രകോപനം ഇല്ലാതെ അഫ്‌സാന പറയുന്ന ദൃശ്യങ്ങൾ വീഡിയോയിൽ ഉണ്ട്. തന്റെ […]

സ്ഥിരമായി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് അശ്ലീല സംഭാഷണം; ഒരു ദിവസം 300ൽ അധികം തവണ!!; യുവാവിന് തടവും പിഴയും വിധിച്ച് കോടതി

സ്വന്തം ലേഖകൻ  കൊച്ചി: പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് അശ്ലീലം പറഞ്ഞതിന് പ്രതിക്ക് നാല് വർഷം തടവും പിഴയും വിധിച്ച് കോടതി. എറണാകുളം ടൗൺ നോർത്ത് വനിത പൊലീസ് സ്റ്റേഷൻ ലാൻഡ് ഫോണിലേക്ക് വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരോടാണ് ആശന്റെ അശ്ലീല സംഭാഷണം. പ്രതി തിരുവനന്തപുരം തുമ്പ സ്വദേശി ജോസിനെ (38) എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് നാല് വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. 15000 രൂപ പിഴയും അടയ്ക്കണം. പിഴയടച്ചില്ല എങ്കിൽ നാല് മാസം കൂടി അധിക തടവ് […]

“നാളെയാണ് പിള്ളേരോണം….! ഓണത്തുമ്പികളുടെയും ഓണപ്പാട്ടിന്റെയും ഓർമകളുണർത്തുന്ന കർക്കടകത്തിലെ തിരുവോണം; അറിയാം പ്രത്യേകതകൾ; ചടങ്ങുകള്‍ ഇങ്ങനെ…

സ്വന്തം ലേഖിക കോട്ടയം: ചിങ്ങമാസത്തിലെ തിരുവോണം ഓരോ മലയാളിക്കും ഓണത്തിന്റെ ഗൃഹാതുരതകള്‍ സമ്മാനിക്കുന്നതാണ്. ചിങ്ങത്തിലെ തിരുവോണത്തിന് മുന്നേ ഒരു ഓണം ഉണ്ട്. ഓണത്തിന് 27 ദിവസം മുന്നേ വരുന്ന കര്‍ക്കടകത്തിലെ തിരുവോണം. ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ മലയാളിക്ക് പ്രിയപ്പെട്ട ഒന്നാണ് കര്‍ക്കടക മാസത്തിലെ തിരുവോണവും. ഇത് പിള്ളേരോണം ആയിട്ടാണ് ആഘോഷിക്കുന്നത്. പേരുപോലെ തന്നെ കുട്ടികളുടെ ഓണം. കര്‍ക്കടകത്തിലെ തിരുവോണം നാള്‍ 2023 ഓഗസ്റ്റ് 2 ബുധനാഴ്ച്ച ആണ്. കര്‍ക്കടക മാസത്തിലെ തിരുവോണ ദിനത്തിലാണ് പിള്ളേരോണവും ആഘോഷിക്കുന്നത്. ഈ ദിനത്തിന് വളരെയധികം പ്രത്യേകതകള്‍ ഉണ്ട്. […]

കൂവേലി– ഞീഴൂർ കനാൽ റോഡിൽ മുഴുവൻ കുപ്പിച്ചില്ല് വിതറി സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; വാഹനങ്ങളുടെ ടയറുകൾ നശിച്ചു

സ്വന്തം ലേഖകൻ  കൂവേലി: റോഡ് മുഴുവൻ കുപ്പിച്ചില്ല് വിതറി സമൂഹ വിരുദ്ധർ. റോഡിലൂടെ എത്തിയ പലരുടെയും ബൈക്കിന്റെയും സ്കൂട്ടറിന്റെയും ടയറുകൾ നശിച്ചു. ഞീഴൂർ പഞ്ചായത്തിലെ കൂവേലി– ഞീഴൂർ കനാൽ റോഡിലാണു സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടം. കനാൽ അരികിലൂടെ കടന്നു പോകുന്ന റോഡ് പല ഭാഗത്തും വിജനമാണ്. ഈ സൗകര്യം പ്രയോജനപ്പെടുത്തി ഈ റോഡിൽ രാത്രിയും പകലും പരസ്യ മദ്യപാനവും ലഹരി ഉപയോഗവും വർധിക്കുന്നതായി പരിസരവാസികൾ പരാതിപ്പെടുന്നു. ശനിയാഴ്ച വൈകിട്ടാണു ബീയർ കുപ്പികളും മദ്യക്കുപ്പികളും പൊട്ടിച്ചു റോഡിൽ വിതറിയത്. ഇതറിയാതെ പുലർച്ചെ എത്തിയ പല വാഹനങ്ങളുടെയും ടയറുകൾ […]

സ്കൂളില്‍ ഇന്റര്‍വെല്‍ സമയത്ത് പുറത്ത് പോയ കുട്ടി തിരികെ വന്നില്ല; പരിഭ്രാന്തിയിലായി അധ്യാപകരും വിദ്യാർഥികളും; തിരഞ്ഞുപാഞ്ഞ് പൊലീസ്; ഒടുവിൽ സംഭവിച്ചത്…..!

സ്വന്തം ലേഖിക കൊല്ലം: ശാസ്താംകോട്ടയില്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ കാണാതായത് പരിഭ്രാന്തി പരത്തി. കായംകുളം സ്വദേശിയായ ആരിഫ് മുഹമ്മദിനെയാണ് സ്കൂളില്‍ നിന്ന് കാണാതായത്. ഇന്റര്‍വെല്‍ സമയത്ത് പുറത്ത് പോയ ആരിഫ് തിരികെ വരാൻ വൈകിയപ്പോള്‍ അധ്യാപകര്‍ അന്വേഷിച്ച്‌ ഇറങ്ങുകയായിരുന്നു. കുട്ടികള്‍ക്കാര്‍ക്കും ആരിഫ് എവിടെയാണെന്ന് അറിയില്ലായിരുന്നു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ശൂരനാട് പൊലീസ് വിവരം കിട്ടിയ ഉടൻ കുട്ടിക്കായി മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരം അറിയിച്ച്‌ തെരച്ചില്‍ തുടങ്ങിയിരുന്നു. പിന്നാലെ കായംകുളത്ത് നിന്ന് കുട്ടിയെ കണ്ടെത്തി. കുട്ടി എന്തിനാണ് സ്കൂള്‍ അധികൃതരെ […]

രോഗപ്രതിരോധശേഷിക്കും മെച്ചപ്പെട്ട ആരോഗ്യത്തിനും; ആയുർവേദ ഔഷധക്കൂട്ടുകൾ വിതരണം ചെയ്ത് വെച്ചൂർ ഗ്രാമപഞ്ചായത്ത്

സ്വന്തം ലേഖിക കോട്ടയം: ആയുർവേദ ഔഷധക്കൂട്ടുകൾ വിതരണം ചെയ്ത് വെച്ചൂർ ഗ്രാമപഞ്ചായത്ത്. രോഗപ്രതിരോധശേഷിയും ആരോഗ്യവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഔഷധക്കൂട്ടുകൾ വിതരണം ചെയ്തത്. ഔഷധക്കൂട്ടുകളുടെ വിതരണോദ്ഘാടനം വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ നിർവഹിച്ചു. വെച്ചൂർ ആയുർവേദ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. മണിലാൽ അധ്യക്ഷനായി. വെച്ചൂർ ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിൽ നിന്നുമായി 350 കുടുംബങ്ങൾക്കാണ് കർക്കിടകക്കഞ്ഞി തയാറാക്കുന്നതിനുള്ള ഔഷധക്കൂട്ടുകൾ വിതരണം ചെയ്തത്. തുടർച്ചയായി മൂന്നാം വർഷമാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്വപ്ന മനോജ്, […]

ഭാര്യയെ പെട്രാൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭർത്താവ് മരിച്ചു; മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം

സ്വന്തം ലേഖകൻ   പാലക്കാട്: ഭാര്യയെ പെട്രാൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭർത്താവ് മരിച്ചു. പാലക്കാട് പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം. ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പ്രമോദിന് പൊള്ളലേൽക്കുകയായിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രമോദിനെ എത്തിച്ച് ചികിത്സ നൽകി. സംഭവത്തിൽ പ്രമോദിന്റെ ഭാര്യ കാർത്തികയ്‌ക്കും(30) പരിക്കേറ്റിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് പാലക്കാട് മഞ്ഞപ്ര നാട്ടുകല്ല് ബസ്സ്റ്റോപ്പിൽ വച്ച് സംഭവം നടന്നത്.

“ജീവനുതുല്യം സ്നേഹിച്ച ഭര്‍ത്താവിനെ കൊന്നു എന്ന് പറയാൻ ആവശ്യപ്പെട്ടത് പൊലീസ്; ഒരു ആണിനെ പോലും ഇങ്ങനെ ആരും ഉപദ്രവിക്കില്ല; നേതൃത്വം നല്‍കിയത് ഡിവൈഎസ്‌പി “; പീഡനം സഹിക്കവയ്യാതെ കുറ്റം സമ്മതിച്ചതാണെന്ന് അഫ്‌സാന

സ്വന്തം ലേഖിക പത്തനംതിട്ട: പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നൗഷാദ് തിരോധാന കേസിലെ പ്രതിയായിരുന്ന അഫ്‌സാന. തന്റെ പേരിലുള്ള കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് അഫ്‌സാന പറഞ്ഞു. പൊലീസ് ക്രൂരമായി മര്‍ദിച്ചതായും അവര്‍ പറഞ്ഞു. ‘ഭര്‍ത്താവിനെ കൊല്ലാൻ മാത്രം ക്രൂരയല്ല ഞാൻ. എനിക്ക് മാനസിക പ്രശ്നങ്ങളൊന്നുമില്ല. ജീവനുതുല്യം സ്നേഹിച്ച ഭര്‍ത്താവിനെ കൊന്നു എന്ന് പറയാൻ ആവശ്യപ്പെട്ടത് പൊലീസാണ്. കുഴി ഞാനല്ല കാണിച്ച്‌ കൊടുത്തത്. അവരാണ് അവിടെ കുഴിച്ചത്. ഒരു സ്ഥലവും ഞാൻ കാണിച്ച്‌ കൊടുത്തിട്ടില്ല. പൊലീസിന്റെ പുറകില്‍ നില്‍ക്കുക മാത്രമാണ് ചെയ്‌തത്. എനിക്ക് ഇങ്ങനെയൊരു കൃത്യം ഒറ്റയ്ക്ക് […]