വ്യാജ ലഹരിക്കേസെന്ന് വ്യക്തമായിട്ടും നടപടിയില്ല….! ഷീല സണ്ണിയുടെ ഫോണും സ്കൂട്ടറും തിരിച്ചുനല്‍കാതെ എക്സൈസ്;  അടച്ചുപൂട്ടിയ ബ്യൂട്ടിപാര്‍ലര്‍ തുറക്കാൻ സഹായ വാഗ്ദാനവുമായി തണല്‍ സംഘടന

വ്യാജ ലഹരിക്കേസെന്ന് വ്യക്തമായിട്ടും നടപടിയില്ല….! ഷീല സണ്ണിയുടെ ഫോണും സ്കൂട്ടറും തിരിച്ചുനല്‍കാതെ എക്സൈസ്; അടച്ചുപൂട്ടിയ ബ്യൂട്ടിപാര്‍ലര്‍ തുറക്കാൻ സഹായ വാഗ്ദാനവുമായി തണല്‍ സംഘടന

സ്വന്തം ലേഖിക

തൃശൂര്‍: ചാലക്കുടി വ്യാജ ലഹരിക്കേസിലെ ഇരയായ ഷീല സണ്ണിയുടെ ഫോണും സ്കൂട്ടറും തിരിച്ചുനല്‍കാതെ എക്സൈസ്.

ഇല്ലാത്ത കേസാണെന്ന് ബോധ്യപെട്ട് ഒന്നര മാസമായിട്ടും എക്സൈസ് ഇത് രണ്ടും തിരിച്ചു നല്‍കിയില്ല. ഫെബ്രുവരി 27 നാണ് 12 എല്‍എസ്ഡി സ്റ്റാമ്പ് കണ്ടെടുത്തുവെന്ന കള്ളക്കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണി പടിയിലാവുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

72 ദിവസത്തിനു ശേഷം ഹൈക്കോടതി ജാമ്യത്തില്‍ പുറത്തിറങ്ങി. മെയ് 12 ന് എല്‍എസ്ഡി അല്ലെന്ന പരിശോധനാ ഫലം വന്നെങ്കിലും നീതി ചെയ്യാൻ എക്സൈസ് തയ്യാറായില്ല.

കേസ് വ്യാജമാണെന്ന് ബോധ്യപ്പെട്ട് ഒന്നരമാസം കഴിഞ്ഞിട്ടും ഷീലയുടെ ഫോണും സ്കൂട്ടറും തിരികെ നല്‍കിയിട്ടില്ല. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ ഇതു മടക്കികിട്ടേണ്ടതാണ്. പക്ഷേ, എക്സൈസ് ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്തില്ല.

ഷീല അറസ്റ്റിലായതോടെ ബ്യൂട്ടിപാര്‍ലര്‍ അടച്ചുപൂട്ടിയിരുന്നു. ഇതു തുറക്കാൻ മലപ്പുറ കല്‍പകഞ്ചേരി ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലുള്ള തണല്‍ സംഘടന മുന്നോട്ടുവന്നിട്ടുണ്ട്.

തണല്‍ വോളൻഡിയേഴ്സ് ചാലക്കുടിയിലെ വീട്ടില്‍ എത്തി സഹായ വാഗ്ദാനം നല്‍കി. പാര്‍ലര്‍ അടച്ചതോടെ വായ്പ തിരിച്ചടവ് മുടങ്ങി പ്രതിസന്ധിയിലായിരുന്നു ഷീല.