മർദ്ദിച്ചെന്ന ആരോപണം കളവ്, പാടുകളെല്ലാം വ്യാജം; നൗഷാദ് തിരോധാന കേസിലെ അഫ്‌സാനയുടെ ആരോപണത്തിനെതിരെ വീഡിയോ തെളിവുമായി പൊലീസ്; അഫ്‌സാനയെ ചോദ്യം ചെയ്യലിന്റെ സിസിടിവി ദൃശ്യം ഉന്നത ഉദ്യോഗസ്ഥർക്ക് കെെമാറി

മർദ്ദിച്ചെന്ന ആരോപണം കളവ്, പാടുകളെല്ലാം വ്യാജം; നൗഷാദ് തിരോധാന കേസിലെ അഫ്‌സാനയുടെ ആരോപണത്തിനെതിരെ വീഡിയോ തെളിവുമായി പൊലീസ്; അഫ്‌സാനയെ ചോദ്യം ചെയ്യലിന്റെ സിസിടിവി ദൃശ്യം ഉന്നത ഉദ്യോഗസ്ഥർക്ക് കെെമാറി

സ്വന്തം ലേഖകൻ

പത്തനംതിട്ട: നൗഷാദ് തിരോധാന കേസുമായി ബന്ധപ്പെട്ട അഫ്സാനയുടെ ആരോപണത്തിനെതിരെ വീഡിയോ തെളിവ് പുറത്തുവിട്ട് പൊലീസ്. അഫ്സാനയെ മർദ്ദിച്ചുവെന്ന ആരോപണം കളവാണെന്ന് പൊലീസ് അറിയിച്ചു.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പൊലീസ് മർദ്ദിച്ചെന്ന് പറഞ്ഞ് മുഖത്തടക്കം അഫ്‌സാന കാണിച്ച പാടുകൾ വ്യാജമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത് തെളിയിക്കുന്ന ദൃശ്യം വകുപ്പ് തല അന്വേഷണത്തിനായി കൂടൽ പൊലീസ് സമർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഫ്‌സാനയെ ചോദ്യം ചെയ്യലിന്റെ സിസിടിവി ദൃശ്യം ഉന്നത ഉദ്യോഗസ്ഥർക്ക് കെെമാറി. നൗഷാദിനെ കൊലപ്പെടുത്തിയെന്ന് പ്രകോപനം ഇല്ലാതെ അഫ്‌സാന പറയുന്ന ദൃശ്യങ്ങൾ വീഡിയോയിൽ ഉണ്ട്.

തന്റെ പേരിലുള്ള കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നാണ് അഫ്സാന പറഞ്ഞത്. പൊലീസ് ക്രൂരമായി മർദിച്ചതായും അവർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അവ കളവാണെന്ന് പറഞ്ഞ് പൊലീസ് രംഗത്തെത്തിയത്.

‘ഭർത്താവിനെ കൊല്ലാൻ മാത്രം ക്രൂരയല്ല ഞാൻ. എനിക്ക് മാനസിക പ്രശ്നങ്ങളൊന്നുമില്ല. ജീവനുതുല്യം സ്നേഹിച്ച ഭർത്താവിനെ കൊന്നു എന്ന് പറയാൻ ആവശ്യപ്പെട്ടത് പൊലീസാണ്. കുഴി ഞാനല്ല കാണിച്ച് കൊടുത്തത്. അവരാണ് അവിടെ കുഴിച്ചത്.

ഒരു സ്ഥലവും ഞാൻ കാണിച്ച് കൊടുത്തിട്ടില്ല. പൊലീസിന്റെ പുറകിൽ നിൽക്കുക മാത്രമാണ് ചെയ്‌തത്.എനിക്ക് ഇങ്ങനെയൊരു കൃത്യം ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കില്ല. ഏറ്റവും തലപ്പത്തിരിക്കുന്ന ഡിവൈഎസ്‌പിയാണ് എന്നെ മർദിച്ചത്, പിന്നെ ഫിറോസ് എന്ന് പേരുള്ള വ്യക്തിയും.

മറ്റുള്ളവരുടെ പേരറിയില്ല, കണ്ടാലറിയാം. യൂണിഫോം ഇട്ടവരും ഇടാത്തവരും എന്നെ മർദിച്ചു. കൈ ചുരുട്ടിയാണ് അവർ അടിച്ചത്. ഒരു ആണിനെ പോലും ഇങ്ങനെ ഉപദ്രവിക്കില്ല. എനിക്ക് എന്റെ കുടുംബമാണ് വലുത്. അവരെ പ്രതികളാക്കുമെന്ന് പൊലീസുകാർ ഭീഷണിപ്പെടുത്തി.’ അഫ്സാന പറഞ്ഞു.