play-sharp-fill
“നാളെയാണ് പിള്ളേരോണം….!  ഓണത്തുമ്പികളുടെയും ഓണപ്പാട്ടിന്റെയും ഓർമകളുണർത്തുന്ന കർക്കടകത്തിലെ തിരുവോണം; അറിയാം പ്രത്യേകതകൾ;  ചടങ്ങുകള്‍ ഇങ്ങനെ…

“നാളെയാണ് പിള്ളേരോണം….! ഓണത്തുമ്പികളുടെയും ഓണപ്പാട്ടിന്റെയും ഓർമകളുണർത്തുന്ന കർക്കടകത്തിലെ തിരുവോണം; അറിയാം പ്രത്യേകതകൾ; ചടങ്ങുകള്‍ ഇങ്ങനെ…

സ്വന്തം ലേഖിക

കോട്ടയം: ചിങ്ങമാസത്തിലെ തിരുവോണം ഓരോ മലയാളിക്കും ഓണത്തിന്റെ ഗൃഹാതുരതകള്‍ സമ്മാനിക്കുന്നതാണ്.

ചിങ്ങത്തിലെ തിരുവോണത്തിന് മുന്നേ ഒരു ഓണം ഉണ്ട്. ഓണത്തിന് 27 ദിവസം മുന്നേ വരുന്ന കര്‍ക്കടകത്തിലെ തിരുവോണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ മലയാളിക്ക് പ്രിയപ്പെട്ട ഒന്നാണ് കര്‍ക്കടക മാസത്തിലെ തിരുവോണവും. ഇത് പിള്ളേരോണം ആയിട്ടാണ് ആഘോഷിക്കുന്നത്. പേരുപോലെ തന്നെ കുട്ടികളുടെ ഓണം.

കര്‍ക്കടകത്തിലെ തിരുവോണം നാള്‍ 2023 ഓഗസ്റ്റ് 2 ബുധനാഴ്ച്ച ആണ്. കര്‍ക്കടക മാസത്തിലെ തിരുവോണ ദിനത്തിലാണ് പിള്ളേരോണവും ആഘോഷിക്കുന്നത്. ഈ ദിനത്തിന് വളരെയധികം പ്രത്യേകതകള്‍ ഉണ്ട്.

കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ ദിനത്തില്‍ ഓണം ആഘോഷിക്കുന്നത്. സാധാരണ ഓണം എന്ന പോലെ തന്നെ കോടിയുടുത്ത് സദ്യയൊരുക്കി തന്നെയാണ് പിള്ളേരോണവും ആഘോഷിക്കുന്നത്.

പണ്ടുകാലങ്ങളില്‍ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ഈ ദിനം മുതല്‍ ആരംഭിക്കുമായിരുന്നത്രേ. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കില്‍ കര്‍ക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്നു പക്ഷമുണ്ട്.

കര്‍ക്കടക വറുതിയിലെ ഓണം കര്‍ക്കടക മാസത്തിലെ വറുതിയിലും ഓണം എന്നത് എല്ലാവര്‍ക്കും പ്രിയപ്പെട്ടത് തന്നെയാണ്.