വിജിലൻസ് ജാഗ്രതയോടെ;അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ല :മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖിക പാലക്കാട് : അഴിമതിക്കെതിരെ ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് സംസ്ഥാനത്തെ വിജിലൻസ് വിഭാഗം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഴിമതി ഏതുമേഖലയിലായാലും കർശനമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി വിജിലൻസ് വിഭാഗം ഒട്ടേറെ മേഖലകളിൽ മിന്നൽ പരിശോധന നടത്തുന്നുണ്ട്. വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പാലക്കാട് യൂനിറ്റിന്റെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സംസ്ഥാനത്തെ വിജിലൻസ് വിഭാഗത്തിന്റെ പൊതുശേഷി വർദ്ധിപ്പിക്കും. അതിന്റെ ഭാഗമായി ഇപ്പോൾ പാലക്കാട്ടെന്നപോലെ വിജിലൻസിന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഓഫീസുകൾ സജ്ജമാക്കുന്നതിനുളള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടുലതയാർന്ന […]

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

സ്വന്തം ലേഖകൻ റിയാദ്: സൗദി അറേബ്യയിൽ മലയാളിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ഫോൺ അമിതമായി ചൂടാകുന്നത് ശ്രദ്ധയിൽ പെട്ടതോടെ അൽപം ദൂരേക്ക് മാറ്റിവച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി എ.എസ്.സജീറിന്റെ സാംസങ് എസ് 6 എഡ്ജ് പ്ലസ് ഫോണാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ സജീർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.സൗദിയിലെ വ്യവസായ നഗരമായ ജുബൈലിലാണ് സംഭവം.ശനിയായ്ച ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ഫോൺ അമിതമായി ചൂടാകുന്നത് ശ്രദ്ധയിൽ പെട്ടത്. ഇന്റർനെറ്റ് ഓൺ ആയതിനാലാകും ഫോൺ ചൂടാകുന്നതെന്ന് കരുതി ഉടൻ തന്നെ നെറ്റ് ഓഫ് ചെയ്തു. […]

കാടിന്റെ പ്രിയപ്പെട്ടമകൻ പാതിവഴിയിൽ മടങ്ങി; ബൈജു കെ വാസുദേവന്റെ അകാല വിയോഗത്തിൽ വിറങ്ങലിച്ച് കാടും നാടും

സ്വന്തം ലേഖിക തൃശൂർ: കാട്ടരുവിയും കാട്ടാറുകളും വിറങ്ങലിച്ചു നിന്നിട്ടുണ്ടാവണം, കൊടുങ്കാറ്റിലും ഉലയാത്ത മഹാമേരുക്കളുടെ ഉള്ളൊന്നു കിടുങ്ങിയിട്ടുണ്ടാവണം അവരുടെ മകനായ ബൈജുവിന്റെ അകാല വിയോഗ വാർത്തയറിഞ്ഞ്. കാടുമായി അത്രയേറെ ഇടപഴകിയ വ്യക്തിയായിരുന്നു ബൈജു കെ. വാസുദേവൻ. കാടിനു കാവലായും കാട്ടുപക്ഷികൾക്കു കരുതലായും സൗഹൃദങ്ങൾക്കു സ്നേഹമായും നിന്നിരുന്ന ബൈജു ഇനിയില്ല. ടാങ്കിനു മുകളിൽനിന്നു വഴുതിവീണാണ് പരിസ്ഥിതി പ്രവർത്തകൻ ബൈജു കെ. വാസുദേവൻ (43) മരണമടഞ്ഞത്.പരിസ്ഥിതി പ്രവർത്തകൻ, പ്രകൃതി സ്നേഹി, കലാകാരൻ എന്നീ നിലകളിലാണ് ബൈജു വാസുദേവൻ അറിയപ്പെട്ടിരുന്നത്.അജ്ഞാത വാഹനമിടിച്ചു മരിച്ച ആൺ വേഴാമ്പലിനെ വഴിയരികിൽ കണ്ട ബൈജു, […]

ബംഗാളിലെ ഡോക്ടർമാരോട് ഐക്യദാർഢ്യം: സംസ്ഥാനത്ത് ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു; രോഗികൾ വലഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടർമാർ നടത്തുന്ന പണിമുടക്കിനെ തുടർന്ന് രോഗികൾ വലഞ്ഞു. അത്യാഹിത വിഭാഗത്തെ മാത്രം ഒഴിവാക്കി നടത്തുന്ന ഡോക്ടർമാരുടെ സമരമാണ് സാധാരണക്കാരായ രോഗികളെ വലച്ചത്. പശ്ചിമ ബംഗാളിൽ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഐ എം എ നടത്തുന്ന രാജ്യ വാപക പണിമുടക്കിൻറെ ഭാഗമായാണ് സമരം. സ്വകാര്യ ആശുപത്രികളിൽ ചൊവ്വാഴ്ച രാവിലെ ആറു മണി വരെ ഒ പി പ്രവർത്തിക്കില്ല. ഐ സി യു, ലേബർ റൂം, അത്യാഹിത വിഭാഗങ്ങൾ എന്നിവ പ്രവർത്തിക്കും. സർക്കാർ ആശുപത്രികളിൽ രാവിലെ എട്ടു മുതൽ 10 വരെ […]

ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ ആണെന്റെ ടിക്കറ്റ്

  സ്വന്തംലേഖകൻ കോട്ടയം : ഫാദേര്‍സ് ഡേയില്‍ ജൂനിയര്‍ കുഞ്ചാക്കോയോടൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍.ഫാദര്‍ ക്ലാസിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ ആണെന്റെ ടിക്കറ്റ്. എല്ലാ ദിവസവും ഫാദേര്‍സ് ഡേ ആക്കുന്ന നിനക്ക് നന്ദി.. ഈ സന്തോഷത്തിന് ദൈവത്തിന് നന്ദി. ഈ അനുഗ്രഹത്തിനായുള്ള കാത്തിരിപ്പ് വെറുതെയായില്ല. ചിത്രത്തിനൊപ്പം നടന്‍ കുറിച്ചു.വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയക്കും ആണ്‍കുഞ്ഞ് ജനിച്ചത്. ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് ഈ വാര്‍ത്ത സ്വീകരിച്ചത്. പിന്നീട് കുഞ്ഞിന്റെ ആദ്യ ഫോട്ടോയും പേരുമൊക്കെ ഏറെ ആകാംക്ഷയോടെയാണ് ഏറ്റെടുത്തത്. ഇസയ്ക്കും കുടുംബത്തിനും […]

ഒറ്റ ദിവസം കൊണ്ട് യൂട്യൂബിൽ സുപ്പർ ഹിറ്റായി “കുണ്ടൻ “

സ്വന്തംലേഖകൻ കോട്ടയം : ഒരു സ്വവര്‍ഗ്ഗാനുരാഗിയുടെ ജീവിതം തുറന്നു കാട്ടുന്ന ” കുണ്ടൻ ” എന്ന ഹ്രസ്വ ചിത്രമാണ് പുതിയ വിവാദങ്ങളുമായി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് . ഒറ്റ രാത്രി കൊണ്ട് യൂട്യൂബിൽ ക്ലിക്കായ ചിത്രം ഇതിനോടകം 1 ലക്ഷത്തോളം പേരാണ് കണ്ടിരിക്കുന്നത്. ഷാഫി കെ അഹമ്മദ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി ഷമീർ സൈഗോ  സംവിധാനം ചെയ്ത ചിത്രമാണ് കുണ്ടന്‍. തങ്ങളുടെ ദുരന്ത ജീവിതം സമൂഹത്തോട് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന ഒരു സ്വവര്‍ഗ്ഗാനുരാഗിയെയാണ് ചിത്രത്തില്‍ കാണിക്കുന്നത്. ഒരു ലിപ് ലോക്ക് ചുംബനവും ബീപ് ഡയലോഗുമാണ് സിനിമയെ […]

ഒരു കുടപോലുമില്ലാതെ അവർ പെരുമഴയത്ത് നിൽക്കുകയാണ്.അവരെ ഒാർത്തെങ്കിലും സൗമ്യയെ വെറുതെവിട്ടുകൂടേ?

സ്വന്തംലേഖകൻ കോട്ടയം : പൊലീസ് ഒാഫീസർ സൗമ്യ കൊല്ലപ്പെട്ട സംഭവത്തില്‍ നടുക്കത്തിലാണ് കേരളം. അവരുടെ കൊലപാതകത്തിനെ ക്രൂരമായി അപഹസിക്കുന്ന ഒരു കൂട്ടം ആളുകളെ നിശിതമായി വിമര്‍ശിച്ച് ഒരു കുറിപ്പ്. മലയാളിയുടെ ക്രൂരമായ ഈ കപട സദാചാര ബോധത്തെക്കുറിച്ച് തുറന്ന് എഴുതിയിരിക്കുകയാണ് സൈബര്‍ എഴുത്തുകാരില്‍ ശ്രദ്ധേയനായ സന്ദീപ് ദാസ്. കുറിപ്പ് വായിക്കാം.. മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ഒരു കൊലപാതകം മാവേലിക്കരയിൽ നടന്നിട്ടുണ്ട്.സിവിൽ പൊലീസ് ഒാഫീസറായ സൗമ്യയെ പൊതുസ്ഥലത്തുവെച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു ! ക്രൂരവും പൈശാചികവുമായ ഈ കൃത്യം നടപ്പിലാക്കിയത് അജാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് […]

കേരള കോൺഗ്രസ് എം പിളർന്നു: ജോസ് കെ മാണി ചെയർമാൻ: സംസ്ഥാന കമ്മിറ്റി ഓഫിസിൽ എത്തി സ്ഥാനം ഏറ്റെടുക്കും

സ്വന്തം ലേഖകൻ കോട്ടയം: വളരും തോറും പിളരുന്ന കേരള കോൺഗ്രസ് എമ്മിന്റെ പിളർപ്പ് പുർണമാക്കി ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്തു. സി എസ് ഐ റിട്രീറ്റ് സെന്ററിൽ ജോസ് കെ മാണി വിഭാഗം വിളിച്ച് ചേർത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. മുതിർന്ന നേതാവ് ഇ.ജെ.ആഗസ്തി ചെയർമാൻ സ്ഥാനത്തേയ്ക്ക് ജോസ് കെ മാണിയുടെ പേര് നിര്‍ദ്ദേശിച്ചു. യോഗത്തില്‍ പങ്കെടുത്ത ജോസ് കെ മാണി അനുകൂലികള്‍ തീരുമാനത്തെ ഏകകണ്ഠമായി പിൻതുണച്ചു. യു ഡി എഫിലെ ഘടകകക്ഷികളുടെയും കോൺഗ്രസിന്റെയും വിലക്ക് ലംഘിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. പാര്‍ട്ടി സംസ്ഥാന […]

പാര്‍ലെ ജി ഫാക്ടറിയില്‍ നിന്നും മോചിപ്പിച്ചത് 26 കുട്ടികളെ

  സ്വന്തംലേഖകൻ കോട്ടയം : പ്രശസ്ത ബിസ്‌കറ്റ് ബ്രാന്‍ഡായ പാര്‍ലെ ജിയുടെ റായ്പൂര്‍ ഫാക്ടറിയില്‍ ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ രക്ഷപ്പെടുത്തി. റായ് പൂരിലെ അമിസ്വനി ഏരിയയിലുള്ള ഫാക്ടറിയില്‍ ബാലവേല നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.രക്ഷപ്പെടുത്തിയ 26 കുട്ടികളും 13 മുതല്‍ 17 വയസ്സുവരെ പ്രായപരിധിയില്‍ പെടുന്നവരാണ്. നിലവില്‍ കുട്ടികളെ ജുവനൈല്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. ബാലാവകാശ നിയമപ്രകാരം സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.ഇവര്‍ മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഒഡിഷ, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ രാവിലെ എട്ടുമുതല്‍ […]

നാടുവിട്ടത് മനസമാധാനം തേടി: ഗുരുവിനെ തേടി യാത്ര പോയി; എല്ലാം മേലുദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്: കാണാതായ സെൻട്രൽ സിഐ നവാസിന്റെ വെളിപ്പെടുത്തൽ പുറത്ത്

തേർഡ് ഐ ബ്യൂറോ കോട്ടയം: എസിപിയുമായി വഴക്കുണ്ടായി ഡ്യൂട്ടിയ്ക്കിടെ സ്ഥലം വിട്ടത് മനസമാധാനം തേടിയെന്ന് സെൻട്രൽ സിഐ വി.എസ് നവാസ്. തമിഴ്‌നാട്ടിൽ നിന്നും നാട്ടിലെത്തിച്ച ശേഷം ഉന്നത ഉദ്യോഗസ്ഥരെ കണ്ട് കാര്യങ്ങൾ വിശദീകരിച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം മേലുദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. ആത്മഹത്യ ചെയ്യില്ലെന്ന് തീരുമാനിച്ചാണ് പോയത്. വിഷമമുണ്ടാകുമ്പോൾ നമ്മൽ സ്വയം കലഹിക്കും, അല്ലെങ്കിൽ മറ്റുള്ളവരോട് കലഹിക്കും. ഇതുമല്ലെങ്കിൽ ഒറ്റയ്ക്കിരിക്കും. ഞാൻ ഒറ്റയ്ക്കിരിക്കാനാണ് ശ്രമിച്ചത്. എന്റെ ഗുരുവിനെ തേടി തമിഴ്‌നാട്ടിലേയ്ക്ക് പോകുകയായിരുന്നു. എനിക്ക് ഒരു ഏകാന്തത ആവശ്യമുണ്ടെന്ന് തോന്നി. മനസിനെ […]