കൂവേലി– ഞീഴൂർ കനാൽ റോഡിൽ മുഴുവൻ കുപ്പിച്ചില്ല് വിതറി സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; വാഹനങ്ങളുടെ ടയറുകൾ നശിച്ചു

കൂവേലി– ഞീഴൂർ കനാൽ റോഡിൽ മുഴുവൻ കുപ്പിച്ചില്ല് വിതറി സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; വാഹനങ്ങളുടെ ടയറുകൾ നശിച്ചു

സ്വന്തം ലേഖകൻ 

കൂവേലി: റോഡ് മുഴുവൻ കുപ്പിച്ചില്ല് വിതറി സമൂഹ വിരുദ്ധർ. റോഡിലൂടെ എത്തിയ പലരുടെയും ബൈക്കിന്റെയും സ്കൂട്ടറിന്റെയും ടയറുകൾ നശിച്ചു. ഞീഴൂർ പഞ്ചായത്തിലെ കൂവേലി– ഞീഴൂർ കനാൽ റോഡിലാണു സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടം.

കനാൽ അരികിലൂടെ കടന്നു പോകുന്ന റോഡ് പല ഭാഗത്തും വിജനമാണ്. ഈ സൗകര്യം പ്രയോജനപ്പെടുത്തി ഈ റോഡിൽ രാത്രിയും പകലും പരസ്യ മദ്യപാനവും ലഹരി ഉപയോഗവും വർധിക്കുന്നതായി പരിസരവാസികൾ പരാതിപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച വൈകിട്ടാണു ബീയർ കുപ്പികളും മദ്യക്കുപ്പികളും പൊട്ടിച്ചു റോഡിൽ വിതറിയത്. ഇതറിയാതെ പുലർച്ചെ എത്തിയ പല വാഹനങ്ങളുടെയും ടയറുകൾ കുപ്പിച്ചില്ല് തുള‍ഞ്ഞുകയറി നശിച്ചു.

പകൽ കാറിലും ബൈക്കുകളിലും മദ്യവുമായെത്തി കാറിനു മുകളിലും ബൈക്കിലും ഇരുന്ന് യുവാക്കൾ പരസ്യമായി മദ്യപിക്കുന്നതും ലഹരി ഉപയോഗിക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു.