സ്കൂളില്‍ ഇന്റര്‍വെല്‍ സമയത്ത് പുറത്ത് പോയ കുട്ടി തിരികെ വന്നില്ല; പരിഭ്രാന്തിയിലായി അധ്യാപകരും വിദ്യാർഥികളും; തിരഞ്ഞുപാഞ്ഞ് പൊലീസ്; ഒടുവിൽ സംഭവിച്ചത്…..!
സ്വന്തം ലേഖിക
കൊല്ലം: ശാസ്താംകോട്ടയില്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ കാണാതായത് പരിഭ്രാന്തി പരത്തി.
കായംകുളം സ്വദേശിയായ ആരിഫ് മുഹമ്മദിനെയാണ് സ്കൂളില്‍ നിന്ന് കാണാതായത്.
ഇന്റര്‍വെല്‍ സമയത്ത് പുറത്ത് പോയ ആരിഫ് തിരികെ വരാൻ വൈകിയപ്പോള്‍ അധ്യാപകര്‍ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികള്‍ക്കാര്‍ക്കും ആരിഫ് എവിടെയാണെന്ന് അറിയില്ലായിരുന്നു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.
ശൂരനാട് പൊലീസ് വിവരം കിട്ടിയ ഉടൻ കുട്ടിക്കായി മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരം അറിയിച്ച് തെരച്ചില്‍ തുടങ്ങിയിരുന്നു. പിന്നാലെ കായംകുളത്ത് നിന്ന് കുട്ടിയെ കണ്ടെത്തി.
കുട്ടി എന്തിനാണ് സ്കൂള്‍ അധികൃതരെ അറിയിക്കാതെ സ്കൂളില്‍ നിന്ന് പോയതെന്ന് വ്യക്തമായിട്ടില്ല. കുട്ടിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ചോദിച്ചറിയും.
Third Eye News Live
0