ജെയ്‌ക് സി തോമസിന്റെ ഭാര്യയ്ക്കെതിരായ സൈബര്‍ ആക്രമണത്തിൽ മാപ്പ് ചോദിച്ച് ചാണ്ടി ഉമ്മൻ

സ്വന്തം ലേഖകൻ കോട്ടയം: പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്‌ക് സി തോമസിന്റെ ഭാര്യയ്ക്കെതിരായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണെങ്കില്‍ ക്ഷമ ചോദിക്കുന്നതായി ചാണ്ടി ഉമ്മൻ.സൈബര്‍ ആക്രമണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്യുമെന്ന് കരുതുന്നില്ല. സൈബര്‍ ആക്രമണത്തോട് യോജിപ്പില്ല. കഴിഞ്ഞ 20 വര്‍ഷമായി താനും കുടുംബവും നിരന്തരം അധിക്ഷേപത്തിനിരയായെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജെയ്ക്കിന്റെ ഭാര്യ ഗീതു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിനായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങിയതിനെ സമൂഹ മാധ്യമങ്ങളില്‍ മോശമായി ചിത്രീകരിച്ചുവെന്നാണ് കോട്ടയം എസ് പിക്ക് നല്‍കിയ പരാതിയില്‍ […]

മാജിക്‌ പ്ലാനറ്റിന് എല്ലാവര്‍ഷവും ഒരുകോടി നല്‍കും: യൂസഫലി

സ്വന്തം ലേഖകൻ കഴക്കൂട്ടം: മാജിക്‌ പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവര്‍ഷവും ഒരുകോടി രൂപ നല്‍കുമെന്നും ഇത് തന്റെ മരണ ശേഷവും തുടരുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫലി പറഞ്ഞു.കാസര്‍കോട്ട് നിര്‍മ്മിക്കുന്ന ഭിന്നശേഷി ഗവേഷണകേന്ദ്രത്തിന്റെ സമാരംഭ പ്രഖ്യാപനം കിൻഫ്ര വീഡിയോ പാര്‍ക്കിലെ മാജിക് പ്ലാനറ്റില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.ഭിന്നശേഷിക്കാരിലെ ജന്മവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. കാസര്‍കോട് ആരംഭിക്കുന്ന പദ്ധതി ഭിന്നശേഷിക്കാരുടെ സര്‍വമേഖലയും സ്പര്‍ശിക്കുന്ന തരത്തില്‍ ദീര്‍ഘവീക്ഷണത്തോടെയാണ് തയ്യാറാക്കിയിരിക്കുന്നതെന്നും പദ്ധതിക്കായി എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ ഗോപിനാഥ് മുതുകാടിന് ഒന്നര […]

മനഃസാക്ഷിയുടെ കോടതിയില്‍ പരിശുദ്ധന്‍; മകനെന്ന നിലയില്‍ പിതാവിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കിയെന്ന് ചാണ്ടി ഉമ്മന്‍

സ്വന്തം ലേഖകൻ കോട്ടയം: മകനെന്ന നിലയില്‍ പിതാവിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കിയെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകനും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ചാണ്ടി ഉമ്മന്‍.മനഃസാക്ഷിയുടെ കോടതിയില്‍ താന്‍ പരിശുദ്ധനാണെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ വിവാദവുമായി ബന്ധപ്പെട്ട ഓഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. ഉമ്മന്‍ ചാണ്ടിക്കും കുടുംബത്തിനുമെതിരായ ആക്ഷേപം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അക്കാര്യം പുതിപ്പള്ളിയിലെ ജനങ്ങള്‍ക്കറിയാം.ഇന്നും വേട്ടയാടല്‍ തുടരുകയാണ്. എന്നാല്‍ തങ്ങള്‍ക്കെതിരായ സൈബര്‍ ആക്രമണമൊന്നും ഏല്‍ക്കില്ലെന്നും ചാണ്ടി കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ആരെയും അധിക്ഷേപിച്ചിട്ടില്ല. ജെയ്കിനോ കുടുംബത്തിനോ ഏതെങ്കിലും തരത്തില്‍ […]

ഡല്‍ഹിയില്‍ സ്‌കൂള്‍ ബസിനുള്ളില്‍ ആറു വയസ്സുകാരിക്ക് പീഡനം; സീനിയര്‍ വിദ്യാര്‍ത്ഥി പിടിയില്‍

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂള്‍ ബസിനുള്ളില്‍ ആറു വയസ്സുകാരിക്ക് ലൈംഗിക പീഡനം. ബസിലുണ്ടായിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥി കുട്ടിയെ ലൈംഗിക പീഡനത്തിരയാക്കിയെന്നാണ് പരാതി.ഡല്‍ഹിയിലെ രോഹിണി ജില്ലയില്‍ ഓഗസ്റ്റ് 23-നാണ് സംഭവം നടന്നത്. ബേഗംപുരിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അക്രമത്തിനിരയായത്.സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ കുട്ടിയുടെ ബാഗ് മൂത്രം വീണ് നനഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അമ്മ കാര്യമന്വേഷിച്ചപ്പോഴാണ് സ്‌കൂള്‍ ബസില്‍ സീനീയര്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് നേരിട്ട പീഡനത്തെ കുറിച്ച്‌ കുട്ടി പറയുന്നത്. തുടര്‍ന്ന് കുട്ടിയുടെ അച്ഛൻ പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത പൊലീസ് കുറ്റാരോപിതനായ വിദ്യാര്‍ത്ഥിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.പോക്സോ […]

കുരുമുളകിട്ട് തിളപ്പിച്ച വെള്ളം രാത്രിയില്‍ കുടിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും  നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു…

സ്വന്തം ലേഖകൻ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് കുരുമുളക്. അതിനാല്‍ത്തന്നെ കുരുമുളകിട്ട വെള്ളവും ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്.കുരുമുളകിട്ട് തിളപ്പിച്ച വെള്ളം രാത്രിയില്‍ കുടിക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അണുബാധ തടയുന്നതിനുമൊക്കെ സഹായിക്കും.കൂടാതെ കുരുമുളകിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാനും ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ദഹനത്തിനും ടോക്സിനെ പുറന്തള്ളാനുമൊക്കെ സഹായിക്കും. കുരുമുളകിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ അമിതമായ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്നു. കുരുമുളകിട്ട […]

നായ ബൈക്കിന് കുറുകെ ചാടി അപകടം; 12 വര്‍ഷമായി അബോധാവസ്ഥയില്‍; യുവാവ് മരിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: ബൈക്കില്‍ യാത്ര ചെയ്യുമ്ബോള്‍ തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് അപകടത്തില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞ യുവാവ് മരിച്ചു.പരുമല ഉഴത്തില്‍ കാഞ്ഞിരത്തിൻ മൂട്ടില്‍ മാത്യു കെ ആന്റണിയാണ് (37) മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മാത്യു കഴിഞ്ഞ 12 വര്‍ഷമായി അബോധാവസ്ഥയിലായിരുന്നു.ഫോട്ടോഗ്രാഫറായ മാത്യു പരുമലയില്‍ സ്റ്റുഡിയോ നടത്തിയിരുന്നു. 2011 നവംബര്‍ 19 ന് ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുമ്ബോഴാണ് പാണ്ടനാട്ടില്‍ വച്ച്‌ തെരുവുനായ മാത്യുവിന്റെ ബൈക്കിന് വട്ടം ചാടിയത്. അപകടത്തില്‍ തലയ്ക്കു ഗുരുതര പരുക്കേറ്റ മാത്യു അന്നു മുതല്‍ അബോധാവസ്ഥയിലായിരുന്നു.വിവിധ സ്വകാര്യ ആശുപത്രികളിലും കോട്ടയം മെഡിക്കല്‍ […]

കോഴിക്കോട് ഫാഷൻ ഷോയ്ക്കിടെ നിലവാരമില്ലാത്ത കോസ്റ്റ്യൂം നല്‍കിയെന്നാരോപിച്ച്‌ മോഡലുകളുടെ പ്രതിഷേധം; ഷോ ഡയറക്ടര്‍ കസ്റ്റഡിയില്‍

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് സരോവരത്ത് ഫാഷൻ ഷോയ്ക്കിടെ മോഡലുകളുടെ പ്രതിഷേധം. നിലവാരമില്ലാത്ത കോസ്റ്റ്യൂം നല്‍കിയെന്നാരോപിച്ച്‌ ഷോയില്‍ പങ്കെടുക്കാൻ എത്തിയവര്‍ പ്രതിഷേധം തുടങ്ങുകയായിരുന്നു. ഒടുവില്‍ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.പങ്കെടുക്കാൻ വന്നവരും സംഘാടകരും തമ്മില്‍ തുടങ്ങിയ തര്‍ക്കം പിന്നീട് വലിയ പ്രതിഷേധത്തിലാണ് കലാശിച്ചത്. പൊലീസ് ഇടപെട്ട് ഫാഷൻ ഷോ നിര്‍ത്തിവയ്പ്പിച്ചു. പണം വാങ്ങി ആളുകളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്ന ഫാഷൻ ഷോയ്ക്കിടെയായിരുന്നു പങ്കെടുക്കാൻ എത്തിയവര്‍ പ്രതിഷേധം ഉയര്‍ത്തിയത്. ഷോ ഡയറക്ടര്‍ പ്രശോഭ് കൈലാസിനെ കസ്റ്റഡിയില്‍ എടുത്തു.

പട്രോളിംഗിനിടെ പൊലീസിന് നേര്‍ക്ക് അഞ്ചംഗ സംഘത്തിന്റെ ആക്രമണം;എസ്‌ഐയെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു;ആക്രമണത്തില്‍ എസ്‌ഐയുടെ കൈക്ക് പരിക്ക്

സ്വന്തം ലേഖകൻ കാസര്‍കോട്: പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസുകാരെ അഞ്ചംഗ സംഘം ആക്രമിച്ചു. കാസര്‍കോട് ഉപ്പള ഹിദായത്ത് നഗറില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.മഞ്ചേശ്വരം എസ് പി അനൂപിനെയാണ് അക്രമി സംഘം വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ എസ്‌ഐയുടെ വലതു കൈക്ക് പൊട്ടലുണ്ട്. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ടാണ് പൊലീസ് എത്തിയത്.ആളുകളോട് പിരിഞ്ഞു പോകാന്‍ പൊലീസ് നിര്‍ദേശിച്ചു. എന്നാല്‍ ഇതിന് കൂട്ടാക്കാതിരുന്ന സംഘം വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പൊലീസുകാരെ ആക്രമിക്കുകയുമായിരുന്നു. സംഘത്തിലെ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരടക്കം അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

‘ജനങ്ങളെ ഭിന്നിപ്പിക്കുകയും വെറുപ്പും അക്രമണവും പ്രചരിപ്പിക്കുകയുമാണ് ബിജെപിയുടെ ആശയം; എന്നാല്‍ ജനങ്ങളെ ഒന്നിപ്പിച്ച്‌ വെറുപ്പിന്റെ ചന്തയില്‍ സ്നേഹത്തിന്റെ കടകള്‍ തുറക്കുക എന്നതാണ് തങ്ങളുടെ ആശയം’ ; രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകൻ  ഡല്‍ഹി: രാജ്യത്തെ രണ്ടുമൂന്ന് കോടീശ്വരൻമാരുടെ ക്ഷേമത്തിന് വേണ്ടി മാത്രമാണ് ബി.ജെ.പി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വരാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ജനങ്ങള്‍ വോട്ടുചെയ്യുക അദാനിയുടെ സര്‍ക്കാരിനല്ല, പാവപ്പെട്ട ജനങ്ങളുടെ സര്‍ക്കാരിനായിരിക്കുമെന്നും ബിജെപിയെ കുറ്റപ്പെടുത്തി രാഹുല്‍ പറഞ്ഞു. അദാനി ഗ്രൂപ്പിനെതിരേ ഉയര്‍ന്ന പുതിയ നിക്ഷേപ ക്രമക്കേടില്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും രാഹുല്‍ ചോദിച്ചു. റായ്പൂരിലെ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുലിന്റെ വിമര്‍ശനം. അടുത്തിടെ നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തെക്കുറിച്ച്‌ സംസാരിച്ചുകൊണ്ടാണ് […]

നഴ്സിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; യുവതി ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിക്ക് മുകളിലുള്ള താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്

സ്വന്തം ലേഖകൻ  കോഴിക്കോട്: നഴ്സിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി നെൻമേനി അരങ്ങാൽ ബഷീറിന്റെ മകള്‍ സഹല ബാനു (21) ആണ് മരിച്ചത്. പാലാഴിയിലുള്ള ഇക്ര കമ്യൂണിറ്റി ആശുപത്രിയിൽ നഴ്സായിരുന്നു. സഹല ബാനു, ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിക്ക് മുകളിലുള്ള താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രണ്ടുമണിക്കാണ് സഹല ഡ്യൂട്ടിക്ക് കേറേണ്ടിയിരുന്നത്. എന്നാല്‍, സഹലയെ കാണാതെ വന്നതോടെ ആശുപത്രി അധികൃതര്‍ താമസസ്ഥലത്ത് അന്വേഷിച്ച് എത്തുകയായിരുന്നു. അന്വേഷണത്തിൽ കിടപ്പുമുറി ഉള്ളില്‍നിന്നും കുറ്റിയിട്ട നിലയില്‍ കണ്ടെത്തി. വാതിലില്‍ […]