play-sharp-fill

ഉഴവൂർ സംഘർഷം; പൊലിസ് നടപടികൾക്ക് ഇല്ല വേഗത, സിസിടിവി ക്യാമറകൾ പരിശോധിക്കാൻ സിപിഎം ഉഴവുർ ലോക്കൽകമ്മിറ്റി നേതാക്കൾ നേരിട്ട്

കുറവിലങ്ങാട്: സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരും നേതാക്കളും ഉൾപ്പെടെയുള്ളവർ പ്രതി ചേർക്കാൻ സാധ്യതയുള്ള ഉഴവുർ സംഘർഷാവസ്ഥയുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ സിപിഎം ഉഴവുർ ലോക്കൽകമ്മിറ്റി നേതാക്കൾ ഉഴവുർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തി, ലഹരി മാഫിയ സംഘാങ്ങളും , വാടക കൊലയാളികളിൾക്കും നേതൃത്വം നൽകുന്ന പാലായിലെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാളുടെ നിർദ്ദേശ പ്രകാരമാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ എത്തിയത് എന്ന് ഉഴവുർ ഗ്രാമപഞ്ചായത്ത് ജിവനക്കാരോട് ഭീഷണി സ്വരത്തിൽ പറഞ്ഞു എന്നാണ് അറിയാൻ സാധിച്ചത്, കേരള പൊലീസിന് കൃത്യനിർവഹണത്തിലുള്ള കാര്യങ്ങൾക്ക് ആണ് സിപിഎം ലോക്കൽകമ്മിറ്റി നേതാക്കൾ […]

ബി​ഗ് ബോസ് സീസൺ 6ലെ അവസാന വട്ട പ്രെഡിക്ഷൻ ലിസ്റ്റുകൾ പുറത്തുവരുന്നു ; പ്രെഡിക്ഷൻ ലിസ്റ്റിൽ ഒന്നാമത് സാന്ത്വനം സീരിയൽ ഫെയിം രാജീവ് പരമേശ്വരൻ ; സിനിമ, സീരിയൽ താരങ്ങൾക്കൊപ്പം ഒരു മാധ്യമപ്രവർത്തകയും ഷോയിലുണ്ടെന്ന് സൂചന ; പ്രെഡിക്ഷൻ ലിസിറ്റിൽ ഉയർന്ന് കേൾക്കുന്നത് ഒട്ടനവധി പേരുകൾ 

സ്വന്തം ലേഖകൻ ഓരോ ദിവസം കഴിയുന്തോറും ബി​ഗ് ബോസ് സീസൺ 6നെ കുറിച്ചുള്ള ചർച്ചകൾ വലുതാകുകയാണ്. പല ബി​ഗ് ബോസ് സോഷ്യൽ മീഡിയ പേജുകളും ആക്ടീവ് ആയി കഴിഞ്ഞു. ഒട്ടനവധി പേരുകൾ മത്സരാർത്ഥികളുടെ ലിസ്റ്റിൽ ഉയർന്ന് കേൾക്കുന്നുണ്ട്. സിനിമ, സീരിയൽ, സ്പോർട്സ്, മ്യൂസിക്, സോഷ്യൽ മീഡിയ തുടങ്ങി നിരവധി മേഖലകളിൽ ഉള്ളവർ ഇക്കൂട്ടത്തിൽപ്പെടും. ഷോ ടെലിക്കാസ്റ്റ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെ അവസാന വട്ട പ്രെഡിക്ഷൻ ലിസ്റ്റുകൾ പുറത്തുവരികയാണ്. പ്രെഡിക്ഷൻ ലിസ്റ്റിൽ ഒന്നാമത് ഉള്ളത് സാന്ത്വനം സീരിയൽ ഫെയിം ആയ രാജീവ് പരമേശ്വരൻ(ബാലേട്ടൻ) ആണ്. ആദ്യം മുതൽ […]

കെ.ആർ. നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ നേതാക്കളും പ്രവർത്തകരും ആക്രമിച്ച സംഭവം ; ആശുപത്രി സൂപ്രണ്ട് പൊലീസിൽ പരാതി നൽകി; പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ വീഴ്ച വരുത്തുന്നു

  കുറവിലങ്ങാട്: കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം ഉഴവൂരീൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരെ ഉഴവുർ കെ.ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ച് കയറി ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരും അക്രമിച്ചുവെന്നുള്ള ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ കുറവിലങ്ങാട് പൊലീസ് നിയമ നടപടികൾ സ്വീകരിക്കുവാൻ വീഴ്ച വരുത്തിയിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്ക് മാത്രമല്ല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും, കൂട്ട് ഇരിപ്പ്കാർക്കും നിയമപരിരക്ഷ നൽകുന്ന ബീൽ കേരള സർക്കാർ അംഗീകരിച്ച് നിയമം ആക്കിയിട്ടും നിയമ നടപടികൾ സ്വീകരിക്കുവാൻ പൊലീസ് ബോധപൂർവ്വം വീഴ്ച വരുത്തിയിരിക്കുകയാണ്.

മാനസികമായും ശാരീരികമായും തളര്‍ത്തി ജോലി രാജിവെച്ചാലോ എന്ന് പോലും ചിന്തിച്ചുപോയി; മര്‍ദ്ദനമേറ്റ കുറവിലങ്ങാട് എസ് ഐ കെ വി സന്തോഷ് കുമാര്‍

സ്വന്തം ലേഖകൻ  കോട്ടയം: പ്രശ്‌നപരിഹാരത്തിനെത്തിയ തന്നെ മര്‍ദ്ദിച്ച സംഭവം സമൂഹത്തിനും പൊലീസ് സേനയ്ക്കും നേരെ നടത്തിയ വെല്ലുവിളിയാണ് എന്ന് മര്‍ദ്ദനമേറ്റ കുറവിലങ്ങാട് എസ് ഐ കെ വി സന്തോഷ് കുമാര്‍. സംഭവം മാനസികമായും ശാരീരികമായും തന്നെ തളര്‍ത്തിയതായും സന്തോഷ് കുമാര്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സന്തോഷ് കുമാറിന് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ മൂന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മര്‍ദ്ദനത്തില്‍ സന്തോഷ് കുമാറിന്റെ ചെവിക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഉഴവൂര്‍ ടൗണില്‍ കൂട്ടത്തല്ല് നടക്കുന്നതിന് ഇടയിലേക്കാണ് സന്തോഷിന്റെ നേതൃത്വത്തില്‍ കുറവിലങ്ങാട് പൊലീസ് സംഭവ […]

സിസിടിവി ക്യാമറകൾ സ്ഥാപിക്കുവാൻ പത്തു ലക്ഷം കൈമാറി; പക്ഷെ നടപടികൾ പൂർത്തിയാക്കിയ ഫയലുകൾ അധികാരികളുടെ മേശപ്പുറത്തു തന്നെ

  കുറവിലങ്ങാട്: ഉഴവുർ കെ.ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുവാൻ ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപ അനുവദിക്കുകയും, അനുവദിച്ച തുക പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടും ക്യാമറ സ്ഥാപിക്കുവാനുള്ള നിയമ നടപടികൾ നീണ്ടുപോകുന്നതായി ആരോപണം. ആദ്യം നാൽപ്പത് ക്യാമറകൾ സ്ഥാപിക്കുവാൻ ആണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത് എന്നാൽ ടെൻഡർ നടപടികൾ അനുസരിച്ച് സിസിടിവി ക്യാമറകളുടെ എണ്ണം കുറഞ്ഞു. പൊതുമരാമത്ത് വകുപ്പ് പാലാ ഓഫീസിൽ നിന്നും നടപടികൾ പൂർത്തിയാക്കി ഫയൽ അനുമതിക്കായി ഉയർന്ന ഉദ്യോഗസ്ഥരുടെ മേശ പുറത്ത് ഉറങ്ങുന്നു

നവീകരിച്ച കുമരകം സാമൂഹികാരോഗ്യകേന്ദ്രത്തിലെ ലാബിന്റെ ഉദ്ഘാടനം നടത്തി; 18 ലക്ഷം രൂപയുടെ ഉപകരണങ്ങൾ സ്ഥാപിച്ചു

കോട്ടയം: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ കുമരകം സാമൂഹികാരോഗ്യകേന്ദ്രത്തിലെ നവീകരിച്ച ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടുകൂടി 18 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യഗ്രാൻഡിൽ ഉൾപ്പെടുത്തി ആറുലക്ഷം രൂപ മുടക്കി നവീകരിച്ച മുറിയിലാണ് ലാബ് സജ്ജമാക്കിയിരിക്കുന്നത്. ലിവർ ഫംഗ്ഷൻ, ലിപ്പിഡ് പ്രൊഫൈൽ, സി.ആർ.പി.ആർ.എ ഫാക്ടർ ഉൾപ്പെടെ വിവിധങ്ങളായ രോഗനിർണയ ഉപകരണങ്ങളും താലൂക് ജനറൽ ആശുപത്രിയിൽ മാത്രം നിലവിലുള്ള ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസർ, […]

കൊടുങ്ങൂർ-പള്ളിക്കത്തോട് റോഡിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു

കോട്ടയം: കൊടുങ്ങൂർ-പള്ളിക്കത്തോട് റോഡിൽ ടോറസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. പള്ളിക്കത്തോട് കുറുംകുടി ചണ്ണക്കൽ ഗോപിനാഥൻനായരുടെയും ശാന്തമ്മയുടെയും മകൻ അജിത്ത് (36) ആണ് മരിച്ചത്. വ്യാഴാഴ്ച ഒന്നരയ്ക്ക് കൊടുങ്ങൂർ-പള്ളിക്കത്തോട് റോഡിൽ അമ്പാട്ട് പടിയിലായിലായിരുന്നു അപകടം. പെയിന്റിങ് തൊഴിലാളിയായ അജിത്ത് ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയ ശേഷം തിരികെ റോഡിലേക്ക് പ്രവേശിക്കുമ്പോളായിരുന്നു അപകടം.

പള്ളി മുറ്റത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യം ചെയ്തു; പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ വൈദീകനെ മർദിച്ച അക്രമികൾക്കെതിരെ കർശന നടപടി വേണം: തോമസ് ചാഴികാടൻ എംപി

സ്വന്തം ലേഖകൻ കോട്ടയം: പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിനെതിരെ നടന്ന ആക്രമണം പ്രതിഷേധാർഹമെന്ന് തോമസ് ചാഴികാടൻ എംപി. അക്രമികൾക്കെതിരെ കർശന നടപടി വേണമെന്നും എംപി ആ വശ്യപ്പെട്ടു. പള്ളി മുറ്റത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യം ചെയ്തിനാണ് വൈദീകനെ അക്രമികൾ ബൈക്കിടിച്ച് വീഴ്ത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്നും തോമസ് ചാഴികാടൻ എം പി ആവശ്യപ്പെട്ടു. പരുക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വൈദീകനെ തോമസ് ചാഴികാടൻ എംപി സന്ദർശിച്ചു.

മദ്യപിച്ചു ബഹളം വെച്ചതിന് കസ്റ്റഡിയിലെടുത്തു; റാന്നിയിൽ പൊലീസുകാരനെ കടിച്ചു പരിക്കേൽപ്പിച്ച് പ്രതി

സ്വന്തം ലേഖകൻ പത്തനംതിട്ട: റാന്നിയിൽ മദ്യപിച്ച് ബഹളം വെച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് ഉദ്യോ​ഗസ്ഥനെ കടിച്ചു പരിക്കേൽപ്പിച്ചു. റാന്നി സ്റ്റേഷൻ സിവിൽ പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രീജിത്തിനെയാണ് പ്രതി അജീഷ് ബാലന്‍(34) കടിച്ചത്. പ്രതി മദ്യപിച്ച് ബഹളം വയ്ക്കുന്നുവെന്ന് നാട്ടുകാർ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് ഇന്ന് രാവിലെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്രതി പൊലീസ് ഉദ്യോ​ഗസ്ഥനെ ആക്രമിച്ചത്. വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ അജീഷ് ആദ്യം ഡോക്ടറെ അസഭ്യം വിളിച്ചു. ഇതോടെ അക്രമസാധ്യത കണക്കിലെടുത്താണ് പൊലീസ് […]

കോട്ടയം പാമ്പാടിയിൽ മോഷണ കേസിലും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ കേസിലും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയി; 27 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

പാമ്പാടി: മോഷണ കേസിലും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ കേസിലും ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 27 വർഷങ്ങൾക്കുശേഷം പോലീസിന്റെ പിടിയിലായി. മീനിടം പൊത്തംപുറം ഭാഗത്ത് ആലക്കുളത്ത് വീട്ടിൽ ബാബു (കാട്ടിൽ ബാബു 58) നെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 1993 ല്‍ പാമ്പാടി സ്വദേശിയുടെ വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും, തുടർന്നു കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ 1996 ൽ പാമ്പാടി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കുകയും ചെയ്ത കേസില്‍ […]