പള്ളി മുറ്റത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യം ചെയ്തു; പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ വൈദീകനെ മർദിച്ച അക്രമികൾക്കെതിരെ കർശന നടപടി വേണം: തോമസ് ചാഴികാടൻ എംപി

പള്ളി മുറ്റത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യം ചെയ്തു; പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ വൈദീകനെ മർദിച്ച അക്രമികൾക്കെതിരെ കർശന നടപടി വേണം: തോമസ് ചാഴികാടൻ എംപി

സ്വന്തം ലേഖകൻ

കോട്ടയം: പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിനെതിരെ നടന്ന ആക്രമണം പ്രതിഷേധാർഹമെന്ന് തോമസ് ചാഴികാടൻ എംപി. അക്രമികൾക്കെതിരെ കർശന നടപടി വേണമെന്നും എംപി ആ വശ്യപ്പെട്ടു.

പള്ളി മുറ്റത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യം ചെയ്തിനാണ് വൈദീകനെ അക്രമികൾ ബൈക്കിടിച്ച് വീഴ്ത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്നും തോമസ് ചാഴികാടൻ എം പി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരുക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വൈദീകനെ തോമസ് ചാഴികാടൻ എംപി സന്ദർശിച്ചു.