മദ്യപിച്ചു ബഹളം വെച്ചതിന് കസ്റ്റഡിയിലെടുത്തു; റാന്നിയിൽ പൊലീസുകാരനെ കടിച്ചു പരിക്കേൽപ്പിച്ച് പ്രതി

മദ്യപിച്ചു ബഹളം വെച്ചതിന് കസ്റ്റഡിയിലെടുത്തു; റാന്നിയിൽ പൊലീസുകാരനെ കടിച്ചു പരിക്കേൽപ്പിച്ച് പ്രതി

സ്വന്തം ലേഖകൻ

പത്തനംതിട്ട: റാന്നിയിൽ മദ്യപിച്ച് ബഹളം വെച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് ഉദ്യോ​ഗസ്ഥനെ കടിച്ചു പരിക്കേൽപ്പിച്ചു. റാന്നി സ്റ്റേഷൻ സിവിൽ പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രീജിത്തിനെയാണ് പ്രതി അജീഷ് ബാലന്‍(34) കടിച്ചത്. പ്രതി മദ്യപിച്ച് ബഹളം വയ്ക്കുന്നുവെന്ന് നാട്ടുകാർ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് ഇന്ന് രാവിലെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്രതി പൊലീസ് ഉദ്യോ​ഗസ്ഥനെ ആക്രമിച്ചത്. വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ അജീഷ് ആദ്യം ഡോക്ടറെ അസഭ്യം വിളിച്ചു. ഇതോടെ അക്രമസാധ്യത കണക്കിലെടുത്താണ് പൊലീസ് ഉദ്യോ​ഗസ്ഥർ പ്രതിയെ പിടിച്ചുവെക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ കൈ പിടിച്ചിരുന്ന ശ്രീജിത്തിനെ പ്രതി കടിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.