സിസിടിവി ക്യാമറകൾ സ്ഥാപിക്കുവാൻ പത്തു ലക്ഷം കൈമാറി;  പക്ഷെ നടപടികൾ പൂർത്തിയാക്കിയ ഫയലുകൾ അധികാരികളുടെ മേശപ്പുറത്തു തന്നെ

സിസിടിവി ക്യാമറകൾ സ്ഥാപിക്കുവാൻ പത്തു ലക്ഷം കൈമാറി; പക്ഷെ നടപടികൾ പൂർത്തിയാക്കിയ ഫയലുകൾ അധികാരികളുടെ മേശപ്പുറത്തു തന്നെ

Spread the love

 

കുറവിലങ്ങാട്: ഉഴവുർ കെ.ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുവാൻ ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപ അനുവദിക്കുകയും, അനുവദിച്ച തുക പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടും ക്യാമറ സ്ഥാപിക്കുവാനുള്ള നിയമ നടപടികൾ നീണ്ടുപോകുന്നതായി ആരോപണം.

ആദ്യം നാൽപ്പത് ക്യാമറകൾ സ്ഥാപിക്കുവാൻ ആണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത് എന്നാൽ ടെൻഡർ നടപടികൾ അനുസരിച്ച് സിസിടിവി ക്യാമറകളുടെ എണ്ണം കുറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് പാലാ ഓഫീസിൽ നിന്നും നടപടികൾ പൂർത്തിയാക്കി ഫയൽ അനുമതിക്കായി ഉയർന്ന ഉദ്യോഗസ്ഥരുടെ മേശ പുറത്ത് ഉറങ്ങുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group