മാനസികമായും ശാരീരികമായും തളര്‍ത്തി ജോലി രാജിവെച്ചാലോ എന്ന് പോലും ചിന്തിച്ചുപോയി; മര്‍ദ്ദനമേറ്റ കുറവിലങ്ങാട് എസ് ഐ കെ വി സന്തോഷ് കുമാര്‍

മാനസികമായും ശാരീരികമായും തളര്‍ത്തി ജോലി രാജിവെച്ചാലോ എന്ന് പോലും ചിന്തിച്ചുപോയി; മര്‍ദ്ദനമേറ്റ കുറവിലങ്ങാട് എസ് ഐ കെ വി സന്തോഷ് കുമാര്‍

സ്വന്തം ലേഖകൻ 

കോട്ടയം: പ്രശ്‌നപരിഹാരത്തിനെത്തിയ തന്നെ മര്‍ദ്ദിച്ച സംഭവം സമൂഹത്തിനും പൊലീസ് സേനയ്ക്കും നേരെ നടത്തിയ വെല്ലുവിളിയാണ് എന്ന് മര്‍ദ്ദനമേറ്റ കുറവിലങ്ങാട് എസ് ഐ കെ വി സന്തോഷ് കുമാര്‍.

സംഭവം മാനസികമായും ശാരീരികമായും തന്നെ തളര്‍ത്തിയതായും സന്തോഷ് കുമാര്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സന്തോഷ് കുമാറിന് മര്‍ദ്ദനമേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ മൂന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മര്‍ദ്ദനത്തില്‍ സന്തോഷ് കുമാറിന്റെ ചെവിക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഉഴവൂര്‍ ടൗണില്‍ കൂട്ടത്തല്ല് നടക്കുന്നതിന് ഇടയിലേക്കാണ് സന്തോഷിന്റെ നേതൃത്വത്തില്‍ കുറവിലങ്ങാട് പൊലീസ് സംഭവ സ്ഥലത്തേക്ക് എത്തുന്നത്. ആദ്യം ചെവി പൊട്ടുന്ന ചീത്തയും പിന്നാലെ ചെവിക്ക് അടിയുമേറ്റ് സന്തോഷ് നിലത്തു വീണു.

നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണ് സന്തോഷ്. വിശ്രമിക്കുമ്ബോള്‍ തനിക്ക് ഇന്നലെ ജോലി രാജി വെച്ചാലോ എന്ന് വരെ തോന്നിപ്പോയെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു. യൂണിഫോമിലുള്ള പൊലീസുകാരനെ ആള്‍ക്കൂട്ടത്തിന് മുന്നില്‍ നടുറോഡില്‍ തല്ലിവീഴ്ത്തുന്നത് ഒരിക്കലും മനസില്‍ നിന്ന് മായില്ല എന്നും എല്ലാവരെയും സംരക്ഷിക്കുന്ന പൊലീസിനു സ്വന്തമായി സംരക്ഷണ കവചം ഇല്ലെന്നു തോന്നിയതായും സന്തോഷ് പറഞ്ഞു.

29 വര്‍ഷത്തെ സര്‍വീസിനിടെ ആദ്യമായാണ് സന്തോഷ് ഇത്തരം ഒരു അനുഭവം നേരിടുന്നത്. ജനമൈത്രി പൊലീസ്, കമ്യൂണിറ്റി പൊലീസ് എന്നിവയുടെ ചുമതല വഹിക്കുന്ന സന്തോഷ് സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ക്ലാസുകള്‍ നടത്താറുണ്ട്. അതേസമയം സംഭവത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരും പാലാ വള്ളിച്ചിറ സ്വദേശികളുമായ അനന്തു തങ്കച്ചന്‍, അനന്തു ഷാജി, ആദര്‍ശ് എന്നിവരെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.