കെ.ആർ. നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ നേതാക്കളും പ്രവർത്തകരും ആക്രമിച്ച സംഭവം ; ആശുപത്രി സൂപ്രണ്ട്  പൊലീസിൽ പരാതി നൽകി; പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ വീഴ്ച വരുത്തുന്നു

കെ.ആർ. നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ നേതാക്കളും പ്രവർത്തകരും ആക്രമിച്ച സംഭവം ; ആശുപത്രി സൂപ്രണ്ട് പൊലീസിൽ പരാതി നൽകി; പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ വീഴ്ച വരുത്തുന്നു

Spread the love

കുറവിലങ്ങാട്: കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം ഉഴവൂരീൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരെ ഉഴവുർ കെ.ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ച് കയറി ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരും അക്രമിച്ചുവെന്നുള്ള ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ കുറവിലങ്ങാട് പൊലീസ് നിയമ നടപടികൾ സ്വീകരിക്കുവാൻ വീഴ്ച വരുത്തിയിരിക്കുന്നത്.

ആരോഗ്യ പ്രവർത്തകർക്ക് മാത്രമല്ല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും, കൂട്ട് ഇരിപ്പ്കാർക്കും നിയമപരിരക്ഷ നൽകുന്ന ബീൽ കേരള സർക്കാർ അംഗീകരിച്ച് നിയമം ആക്കിയിട്ടും നിയമ നടപടികൾ സ്വീകരിക്കുവാൻ പൊലീസ് ബോധപൂർവ്വം വീഴ്ച വരുത്തിയിരിക്കുകയാണ്.