മാവേലി മന്നനെ വരവേൽക്കാൻ പൂക്കളമൊരുക്കേണ്ടേ ; അത്തപൂക്കളമൊരുക്കാൻ പൂക്കൾ തേടി എങ്ങും അലയേണ്ട ; തിരുവാർപ്പിലെ പൂകൃഷി വൻ വിജയം

സ്വന്തം ലേഖകൻ തിരുവോണത്തെയും മാവേലി മന്നനേയും വരവേൽക്കാൻ തിരുമുറ്റത്ത് പൂക്കളമൊരുക്കുവാനുള്ള പൂക്കൾ തേടി ഇനി എങ്ങും അലയേണ്ട പൂക്കൾ കോട്ടയം ജില്ലയിലെ തിരുവാർപ്പിൽ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.തിരുവാർപ്പ് ഗ്രാമപഞ്ചായത്തിന്റെയും തൊഴിലുറപ്പ് വനിതകളുടെയും കൂട്ടായ്മയിലാണ് ഇവിടെ ബന്ദി പൂക്കളുടെ തോട്ടം ഒരുക്കിയിരിക്കുന്നത്.   ഓണക്കാലത്തെ വരവേൽക്കുന്ന തിരുവാർപ്പുകാർക്ക് മാത്രമല്ല കോട്ടയം നഗരത്തിലെ മുഴുവൻ വീടുകളിലേയും തിരുമുറ്റത്ത് പൂക്കളം ഒരുക്കുവാനുള്ള പൂക്കളാണ് ഇവിടെ വിളവെടുക്കാറായത്. ചൈതന്യ ജെ. എൻ. ജി. ഗ്രൂപ്പിന്റെ ” ഓണത്തിന് ഒരു കുട്ട പൂവ് ” എന്ന സംരംഭം വനിതകളുടെ ഇച്ഛാശക്തിയും ആത്മവിശ്വാസവുമാണ് തെളിയിക്കുന്നത്.   […]

കരിപ്പൂര്‍ ഭൂമി ഏറ്റെടുപ്പ്; ചോദിച്ച നഷ്ടപരിഹാരം നല്‍കും ; കരിപ്പൂര്‍ വിമാനത്താവള ഭൂമി ഏറ്റെടുപ്പില്‍ സ്ഥലമുടമകളുടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍

സ്വന്തം ലേഖകൻ കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള ഭൂമി ഏറ്റെടുപ്പില്‍ സ്ഥലമുടമകളുടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍. ഉടമകള്‍ ചോദിച്ച നഷ്ടപരിഹാരം നല്‍കാനും വീട് നഷ്ടപ്പെടുന്നവര്‍ക്ക് 10 ലക്ഷം രൂപ അധികമായി നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. കാലപ്പഴക്കം കണക്കാക്കിയുള്ള നഷ്ടപരിഹാരത്തിന് പുറമേയാണിത്. ഭൂമി ഏറ്റെടുത്തില്ലെങ്കില്‍ റണ്‍വേയുടെ നീളം കുറയ്ക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം.

ട്രെയിൻ യാത്രക്കിടെ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവം; മധ്യവയസ്കൻ അറസ്റ്റിൽ ; പെൺകുട്ടിയുടെ നേരെ മുന്നിലുള്ള സീറ്റിൽ ഇരുന്ന് ഇയാൾ ലൈംഗികാവയവം പ്രദർശിപ്പിക്കുകയായിരുന്നു

സ്വന്തം ലേഖകൻ   കാസർ​ഗോഡ്: ട്രെയിൻ യാത്രക്കിടെ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. കണ്ണൂര്‍ പടപ്പയങ്ങാട് സ്വദേശി ജോര്‍ജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍-മംഗളൂരു ഇന്‍റര്‍സിറ്റിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കോളജിലേക്കുള്ള യാത്രക്കിടയില്‍ കോഴിക്കോട് പിന്നിട്ടപ്പോഴാണ് ദുരനുഭവം ഉണ്ടായത്. വിദ്യാർത്ഥിനിയുടെ നേരെ മുന്നിലുള്ള സീറ്റിൽ ഇരുന്ന ഇയാൾ ലൈംഗികാവയവം പ്രദർശിപ്പിക്കുകയായിരുന്നു. ഇത് വിദ്യാർത്ഥിനി മൊബൈൽ ഫോണിൽ പകർത്തുകയും പ്രതികരിക്കുകയും ചെയ്തു. പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സഹയാത്രക്കാര്‍ ചേര്‍ന്നാണ് പിടികൂടിയത്. പിന്നീട് റെയിൽവേ പൊലീസിന് കൈമാറി. […]

ആലുവയിലെ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം വനിതാ ശിശുവികസന വകുപ്പിന്റെ അടിയന്തര ആശ്വാസ ധനസഹായമായ ഒരു ലക്ഷം രൂപയ്ക്ക് പുറമെയാണ് ഇപ്പോള്‍ 10 ലക്ഷം രൂപ കൂടി കുടുംബത്തിന് അനുവദിച്ചിരിക്കുന്നത്. അതിനിടെ, പ്രതി അസഫാക് ആലമിനെ അന്വേഷണസംഘം ഇന്ന് തെളിവെടുപ്പിനായി എത്തിക്കും. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷമാണ് തെളിവെടുപ്പ് നടത്തുന്നത്. പ്രതി കേരളത്തിലേക്ക് എന്ന് വന്നുവെന്നും മറ്റ് ക്രിമിനല്‍ കേസുകള്‍ ഉണ്ടോ എന്നും പരിശോധിക്കും. കസ്റ്റഡിയിലെ ചോദ്യംചെയ്യലിന് […]

ഒഡീഷയിൽ കഞ്ചാവുമായി നാലു മലയാളികൾ അറസ്റ്റിൽ; കേരളത്തിലേക്ക് വില്പനയ്ക്കായി കൊണ്ടുവരുന്നതിനിടയിൽ 208 കിലോ കഞ്ചാവുമായാണ് പ്രതികൾ പിടിയിലായത്

സ്വന്തം ലേഖകൻ പാലക്കാട്: കേരളത്തിലേക്ക് വില്പനയ്ക്കായി കൊണ്ടുവരുന്നതിനിടയിൽ കഞ്ചാവുമായി നാല് മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ ഒഡീഷയിൽ പിടിയിൽ. രാജു, അനൂപ്, മിഥുൻ എന്നിവരാണ് അറസ്റ്റിലായത് പാലക്കാട് നിന്നും ഒഡിഷയിലെത്തി മൊത്തമായി കഞ്ചാവ് വാങ്ങിയശേഷം വിൽപ്പനക്കായി കേരളത്തിലേക്ക് പുറപ്പെടുന്നതിനിടയിൽ നാല് മലയാളികളും ഒരു ഒഡീഷ സ്വദേശിയും പിടിയിലായി. ഇതിൽ രാജുവിന് ഒരു വർഷം മുൻപ് 120 കിലോ കഞ്ചാവ് വാങ്ങിയ കേസ് ആന്ധ്രയിൽ നിലവിലുണ്ട്. മറ്റ് പ്രതികൾക്ക് നിരവധി കേസുകൾ കേരളത്തിൽ നിലവിലുണ്ട്. ഷാജിയാണ് രാജുവിന്റെ കൂട്ടുപ്രതി . ഈ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് […]

കൈക്കൂലി ഒളിപ്പിക്കാൻ പുതിയ തന്ത്രങ്ങൾ!! വാളയാർ ചെക്ക് പോസ്റ്റിൽ ഉദ്യോ​ഗസ്ഥർ കൈക്കൂലിപ്പണം ഒളിപ്പിച്ചത് കാന്തത്തിൽ; വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തത് 13000 രൂപ

സ്വന്തം ലേഖകൻ പാലക്കാട് : വാളയാർ ചെക്ക്പോസ്റ്റിൽ കൈക്കൂലിപ്പണം കാന്തത്തിൽ കെട്ടി ഒളിപ്പിച്ച് ഉദ്യോഗസ്ഥർ. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഫ്ളക്സ് ബോഡിലെ ഇരുമ്പ് ഫ്രെയിമിൽ പണം ഒളിപ്പിച്ച് വെച്ചത് കണ്ടെത്തിയത്. റെയ്ഡിൽ 13,000 രൂപ പിടിച്ചെടുത്തു. ഇതിൽ 5500 രൂപ കാന്തത്തിൽ കെട്ടി ഒളിപ്പിച്ച നിലയിലും 7500 രൂപ ഓഫീസിനുള്ളിൽ നിന്നുമാണ് കണ്ടെത്തിയത്. മുൻപ് ഗോവിന്ദാപുരം ചെക്ക് പോസ്റ്റിൽ വാഴയുടെ തണ്ടിനുള്ളിൽ നിന്നും കൈക്കൂലി പണം പിടിച്ചെടുത്തിരുന്നു. ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, നാല് അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ […]

കോട്ടയം എൻ.എസ്.എസ്.താലൂക്ക് യൂണിയൻ വിശ്വാസ സംരക്ഷണ ദിനം ആചരിച്ചു; നാമജപ ഘോഷയാത്രയോടെ തിരുനക്കര ഗണപതി കോവിലിൽ എത്തി 108 തേങ്ങയുടച്ച് നൂറ് കണക്കിന് ഭക്തജനങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: എൻ.എസ്.എസ്.താലൂക്ക് യൂണിയൻ വിശ്വാസ സംരക്ഷണ ദിനം ആചരിച്ചു. രാവിലെ തിരുനക്കര ക്ഷേത്രത്തിൽ ഗണപതി നടയിൽ വഴിപാടുകൾ നടത്തിയ പ്രവർത്തകർ ക്ഷേത്ര മൈതാനത്ത് കിഴക്ക് ഭാഗത്തുള്ള ഗണപതി കോവിലിൽ എത്തി ചേർന്ന് അവിടെ നടയിൽ 108 തേങ്ങയുടച്ചു . ക്ഷേത്രത്തിൽ നിന്ന് ഗണപതി കോവിലിലേക്ക് നാമജപ ഘോഷയാത്രയോടെയാണ് ഭക്തജനങ്ങൾ എത്തിയത്. കോട്ടയം എൻ.എസ്.എസ്.താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ബി. ഗോപകുമാർ , സെക്രട്ടറി എ.എം.രാധാകൃഷ്ണൻ നായർ , ഡയറക്ടർ ബോർഡ് അംഗം മാടവന ബാലക്യഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിൽ നൂറ് കണക്കിന് പ്രവർത്തകർ വിശ്വാസ […]

ഗണപതി എന്റെ ദൈവമാണ്. ആ ദൈവത്തെ കുറിച്ച് ആരും മോശം പറയേണ്ട കാര്യമില്ല; എല്ലാ കാലത്തും എസ്എൻഡിപി വിശ്വാസികൾക്കൊപ്പമാണ് നിന്നിട്ടുള്ളതെന്ന് തുഷാര വെള്ളാപ്പള്ളി; വീഡിയോ കാണാം

സ്വന്തം ലേഖകൻ കോട്ടയം: ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ അംഗീകരിച്ച് നൽകാൻ സാധിക്കില്ലെന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. എല്ലാ കാലത്തും എസ്എൻഡിപി വിശ്വാസികൾക്കൊപ്പമാണ് നിന്നിട്ടുള്ളത്. അത് തുടരുമെന്നും തുഷാർ പറഞ്ഞു. എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിൽ എത്തിയപ്പോൾ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണപതി എന്റെ ദൈവമാണ്. ആ ദൈവത്തെ കുറിച്ച് ആരും മോശം പറയേണ്ട കാര്യമില്ല. ഇവിടെ ഹിന്ദുക്കൾ നബിയെയോ യേശുദേവനെയോ പരിഹസിക്കുന്നില്ല. മിത്താമെന്ന് പറയാനുള്ള വ്യാഖ്യാനങ്ങൾ ആ മതങ്ങളിലുമുണ്ട്. എന്നാൽ അത്തരത്തിൽ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ എവിടെയെങ്കിലും ഉയരുന്നുണ്ടോയെന്നും തുഷാർ ചോദിച്ചു. […]

ട്രെയിനില്‍ നഗ്നതാ പ്രദര്‍ശനം, ദൃശ്യങ്ങള്‍ മൊബൈലിൽ പകർത്തി യുവതി; കാസർകോട് 50 വയസുകാരനായ യാത്രക്കാരനെതിരെ പരാതി

സ്വന്തം ലേഖകൻ കാസര്‍കോട്: ട്രെയിനില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം. 50 വയസുകാരനായ യാത്രക്കാരനാണ് സഹയാത്രികയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയത്. യുവതി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. യുവതി ചോദ്യം ചെയ്തതോടെ മറ്റു യാത്രക്കാരും വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്ന് യാത്രക്കാരനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.യുവതിയുടെ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതി മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. കോയമ്പത്തൂര്‍ – മംഗളൂരു ഇന്റര്‍സിറ്റിയില്‍ ഇന്നലെ രാവിലെയാണ് സംഭവം.

വിദേശവനിതയെ മദ്യം നല്കി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു പീഡിപ്പിച്ചു ; കൊല്ലത്ത് രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം; വള്ളിക്കാവിൽ മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കാനെത്തിയ അമേരിക്കൻ യുവതിയെ പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ. ചെറിയഴിക്കൽ പന്നിശ്ശേരിൽ നിഖിൽ (28), ചെറിയഴിക്കൽ അരയശേരിൽ ജയൻ എന്നിവർ ചേർന്നാണ് പരാതിക്കാരിയെ പീഡിപ്പിച്ചത്. രണ്ടുദിവസം മുമ്പ് പകൽ സമയത്താണ് സംഭവം നടന്നത്. ആശ്രമത്തിനു സമീപമുള്ള ബീച്ചിൽ ഇരിക്കുകയായിരുന്ന സ്ത്രീയുടെ സമീപത്തെത്തിയ പ്രതികൾ, സൗഹൃദം സ്ഥാപിച്ച ശേഷം സിഗരറ്റ് നൽകി. വേണ്ടെന്ന് പറഞ്ഞപ്പോൾ മദ്യക്കുപ്പി കാട്ടി മദ്യം തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഒരു ബൈക്കിൽ കയറ്റുകയായിരുന്നു. ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണു പരാതി. […]