കൈക്കൂലി ഒളിപ്പിക്കാൻ പുതിയ തന്ത്രങ്ങൾ!! വാളയാർ  ചെക്ക് പോസ്റ്റിൽ ഉദ്യോ​ഗസ്ഥർ കൈക്കൂലിപ്പണം ഒളിപ്പിച്ചത് കാന്തത്തിൽ; വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തത് 13000 രൂപ

കൈക്കൂലി ഒളിപ്പിക്കാൻ പുതിയ തന്ത്രങ്ങൾ!! വാളയാർ ചെക്ക് പോസ്റ്റിൽ ഉദ്യോ​ഗസ്ഥർ കൈക്കൂലിപ്പണം ഒളിപ്പിച്ചത് കാന്തത്തിൽ; വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തത് 13000 രൂപ

സ്വന്തം ലേഖകൻ

പാലക്കാട് : വാളയാർ ചെക്ക്പോസ്റ്റിൽ കൈക്കൂലിപ്പണം കാന്തത്തിൽ കെട്ടി ഒളിപ്പിച്ച് ഉദ്യോഗസ്ഥർ. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഫ്ളക്സ് ബോഡിലെ ഇരുമ്പ് ഫ്രെയിമിൽ പണം ഒളിപ്പിച്ച് വെച്ചത് കണ്ടെത്തിയത്. റെയ്ഡിൽ 13,000 രൂപ പിടിച്ചെടുത്തു. ഇതിൽ 5500 രൂപ കാന്തത്തിൽ കെട്ടി ഒളിപ്പിച്ച നിലയിലും 7500 രൂപ ഓഫീസിനുള്ളിൽ നിന്നുമാണ് കണ്ടെത്തിയത്.

മുൻപ് ഗോവിന്ദാപുരം ചെക്ക് പോസ്റ്റിൽ വാഴയുടെ തണ്ടിനുള്ളിൽ നിന്നും കൈക്കൂലി പണം പിടിച്ചെടുത്തിരുന്നു. ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, നാല് അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, ഓഫീസ് അസിസ്റ്റൻ്റ് എന്നിവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു. വിജിലൻസ് ഡിവൈഎസ്പി ഷംസുദീനാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group