play-sharp-fill
മാവേലി മന്നനെ വരവേൽക്കാൻ പൂക്കളമൊരുക്കേണ്ടേ ; അത്തപൂക്കളമൊരുക്കാൻ പൂക്കൾ തേടി എങ്ങും അലയേണ്ട ; തിരുവാർപ്പിലെ പൂകൃഷി വൻ വിജയം

മാവേലി മന്നനെ വരവേൽക്കാൻ പൂക്കളമൊരുക്കേണ്ടേ ; അത്തപൂക്കളമൊരുക്കാൻ പൂക്കൾ തേടി എങ്ങും അലയേണ്ട ; തിരുവാർപ്പിലെ പൂകൃഷി വൻ വിജയം

സ്വന്തം ലേഖകൻ

തിരുവോണത്തെയും മാവേലി മന്നനേയും വരവേൽക്കാൻ തിരുമുറ്റത്ത് പൂക്കളമൊരുക്കുവാനുള്ള പൂക്കൾ തേടി ഇനി എങ്ങും അലയേണ്ട പൂക്കൾ കോട്ടയം ജില്ലയിലെ തിരുവാർപ്പിൽ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.തിരുവാർപ്പ് ഗ്രാമപഞ്ചായത്തിന്റെയും തൊഴിലുറപ്പ് വനിതകളുടെയും കൂട്ടായ്മയിലാണ് ഇവിടെ ബന്ദി പൂക്കളുടെ തോട്ടം ഒരുക്കിയിരിക്കുന്നത്.

 

ഓണക്കാലത്തെ വരവേൽക്കുന്ന തിരുവാർപ്പുകാർക്ക് മാത്രമല്ല കോട്ടയം നഗരത്തിലെ മുഴുവൻ വീടുകളിലേയും തിരുമുറ്റത്ത് പൂക്കളം ഒരുക്കുവാനുള്ള പൂക്കളാണ് ഇവിടെ വിളവെടുക്കാറായത്. ചൈതന്യ ജെ. എൻ. ജി. ഗ്രൂപ്പിന്റെ ” ഓണത്തിന് ഒരു കുട്ട പൂവ് ” എന്ന സംരംഭം വനിതകളുടെ ഇച്ഛാശക്തിയും ആത്മവിശ്വാസവുമാണ് തെളിയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കൃഷിഭവനിൽ നിന്നുമാണ് പൂകൃഷിക്ക് ആവശ്യമായ വിത്തുകൾ ലഭിച്ചത്. കഴിഞ്ഞവർഷം പൂകൃഷി നടത്തി വൻ വിജയമായതിന്റെ ആത്മവിശ്വാസത്തിലാണ് ഇക്കുറിയും ബന്ധി കൃഷി തുടങ്ങിയത്. ബന്ധി തോട്ടം പൂത്തുലയുമ്പോൾ വിടരുന്നത് ഒരു കൂട്ടം വനിതകളുടെ പ്രതീക്ഷകൾ കൂടിയാണ്. രണ്ടു നിറത്തിലുള്ള ബന്ധിപ്പൂക്കളാണ് ഇവിടെയുള്ളത്. തിരുവാർപ്പിൽ മാത്രമല്ല നഗരത്തിനു മുഴുവനും പൂക്കളം ഒരുക്കുവാനുള്ള പൂക്കൾ ഇവിടെയുണ്ട്.