വസ്തുതർക്കം ; വർക്കലയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതകത്തിനു പിന്നിൽ ഭർത്താവിന്റെ സഹോദരങ്ങളെന്ന് സൂചന

സ്വന്തം ലേഖകൻ തിരുവനന്തപുരം: വർക്കലയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. വർക്കല കളത്തറ സ്വദേശിനി ലീനാമണിയാണ് കൊല്ലപ്പെട്ടത്. 56 വയസായിരുന്നു. കുടംബവഴക്കിനെ തുടർന്നാണ് കൊലപാതകം. ഭർത്താവിന്റെ സഹോദരങ്ങളാണ് വായിൽ തുണിതിരുകിയതിന് ശേഷം വെട്ടിയതെന്ന് ബന്ധുകൾ ആരോപിച്ചു. വസ്തുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം. പ്രതികൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ബനിയനും മാസ്കും അടിവസ്ത്രവും മാത്രം ധരിച്ചെത്തും; ശരീരത്തിൽ കരി ഓയിലും പുരട്ടും; വീടിന് മുറ്റത്തെ ടാപ്പുകൾ തുറന്നിടും, ഉണങ്ങാൻ ഇട്ടിരിക്കുന്ന തുണികൾ മടക്കിവെയ്ക്കും; രാത്രിയിൽ പുറത്തിറങ്ങുന്ന ഇയാൾ ആൾക്കാരെ ഉപദ്രവിക്കുകയോ, മോഷണം നടത്തുകയോ ചെയ്യില്ല; നാട്ടുകാരുടെ ഉറക്കം കെടുത്തി വ്യത്യസ്തനായൊരു ബ്ലാക്ക്മാൻ

സ്വന്തം ലേഖകൻ കണ്ണൂർ: നാട്ടുകാരുടെ ഉറക്കം കെടുത്തി ഒരു ബ്ലാക്ക്മാൻ കണ്ണൂർ ആലക്കോട്ട് നിവാസികൾക്ക് ഭീഷണിയാകുന്നു . മുഖമൂടി ധരിച്ചെത്തി ബ്ലാക്ക്മാനെപ്പോലെ തോന്നുന്ന ഇയാൾ രാത്രി സമയങ്ങളിലാണ് പുറത്തിറങ്ങുന്നത്. ബനിയനും മാസ്കും അടിവസ്ത്രവും മാത്രമാണ് ധരിക്കുന്നത് കൂടാതെ ശരീരത്തിൽ കരി ഓയിലും പുരട്ടും. അത്ഭുതമെന്തെന്നാൽ ഇയാൾ ഇതുവരെ ആൾക്കാരെ ഉപദ്രവിക്കുകയോ, മോഷണം നടത്തുകയും ചെയ്തിട്ടില്ല എന്നതാണ്. രാത്രി ചായ കുടിച്ച് വെള്ളം പുറത്തേക്ക് ഒഴിക്കുമ്പോഴാണ് പ്രദേശവാസിയായ കുഞ്ഞമ്മ അജ്ഞാതനെ കാണുന്നത്. അലറി വിളിച്ചതോടെ രൂപം ഓടി. ജനലിലേക്ക് മുഖം വെച്ച് തുറിച്ച് നോക്കുന്ന നിലയിലായിരുന്നു […]

ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കാൻ ജ്വല്ലറിയിലെത്തി മാല മോഷണം; ആറു​ഗ്രാമിന്റെ മാലയുമായി മുങ്ങി; യുവതി പിടിയിൽ

  സ്വന്തം ലേഖകൻ തൃശൂര്‍: വടക്കാഞ്ചേരി ഓട്ടുപാറയിലെ പ്രമുഖ ജ്വല്ലറിയില്‍നിന്നും മാല മോഷ്ടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അത്തിപ്പറ്റ ചിറക്കോട് സുജിത (30) യാണ് പിടിയിലായത്. ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കാനായാണ് യുവതി മോഷണത്തിന് ഇറങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുമായി ജ്വല്ലറിയിലെത്തിയ യുവതി ഒരു മാല തെരഞ്ഞെടുത്തു. പിന്നീട് ഈ മാലയുടെ ബില്ല് തയാറാക്കാന്‍ ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പുറത്ത് പോയി. യുവതി തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ആറ് ഗ്രാം തൂക്കംവരുന്ന സ്വര്‍ണ്ണ […]

വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത കെഎസ്‌യു പ്രവര്‍ത്തകരെ സ്റ്റേഷനിൽ കയറി വിളിച്ചിറക്കി കൊണ്ടുപോയി കോൺ​ഗ്രസ് നേതാക്കൾ; കാലടി സ്റ്റേഷനിലെത്തി അതിക്രമം കാണിച്ചത് ബെന്നി ബഹനാന്‍ എംപിയും എംഎല്‍എമാരായ റോജി എം ജോണും സനീഷ് ജോസഫും ;ചെയ്തത് തെറ്റല്ലെന്ന് നേതാക്കൾ

സ്വന്തം ലേഖകൻ കാലടി: കാലടി ശ്രീശങ്കര കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത കെഎസ്‌യു പ്രവര്‍ത്തകരെ സ്റ്റേഷനില്‍ കയറി വിളിച്ചിറക്കി കൊണ്ടുപോയി കോണ്‍ഗ്രസ് നേതാക്കള്‍. കാലടി പൊലീസ് സ്റ്റേഷനിലാണ് ഇന്ന് രാവിലെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇന്ന് പുലര്‍ച്ചെയാണ് 7 വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ബെന്നി ബഹനാന്‍ എംപിയും എംഎല്‍എമാരായ റോജി എം ജോണും സനീഷ് ജോസഫുമാണ് പൊലീസ് സ്റ്റേഷനിലെത്തി കെഎസ്‌യു പ്രവര്‍ത്തകരെ മോചിപ്പിച്ചത്. കാലടി ശ്രീശങ്കര കോളജിലെ വിദ്യാര്‍ഥികളെയാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കെഎസ്‌യു പ്രവര്‍ത്തകരെ […]

ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഭാര്യ ഫോണില്‍ സംസാരിക്കുന്നത് കണ്ട് ചോദ്യം ചെയ്തു; വാക്കേറ്റവും കൈയ്യാങ്കളിയും; പിടിവലിക്കിടെ കറിക്കത്തി കൊണ്ട് നെഞ്ചില്‍ കുത്തി; വരന്തരപ്പിള്ളിയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; ഭാര്യ അറസ്റ്റിൽ

സ്വന്തം ലേഖകൻ തൃശ്ശൂര്‍: വരന്തരപ്പിള്ളിയിലെ യുവാവിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് തെളിഞ്ഞു .കുറ്റം സമ്മതിച്ച് പ്രതി. സംഭവത്തില്‍ പ്രതിയായ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദിന്റെ മരണത്തിലാണ് ഭാര്യ നിഷ(43)യെ പിടികൂടിയത്. ദമ്പതിമാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഭാര്യ ഭര്‍ത്താവിനെ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ജൂലായ് 11-ാം തീയതി രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. മരിച്ച വിനോദ് കൂലിപ്പണിക്കാരനായിരുന്നു. നിഷ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയും. നിഷയുടെ ഫോണ്‍വിളികളില്‍ സംശയമുണ്ടായിരുന്ന വിനോദ് ഇതേച്ചൊല്ലി ഭാര്യയുമായി കലഹിക്കുന്നത് പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. […]

പത്തനംതിട്ട അടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസ്; ആറുപേര്‍ പിടിയില്‍; അറസ്റ്റിലായത് പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളും

സ്വന്തം ലേഖകൻ പത്തനംതിട്ട: അടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസില്‍ ആറുപേര്‍ പിടിയില്‍. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 17-കാരിയെ ബലാത്സംഗംചെയ്ത കാമുകനെയും ഇയാളുടെ സുഹൃത്തുക്കളായ അഞ്ചുപേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാമുകനാണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 17-കാരിയുടെ മൊഴി. പിന്നീട് കാമുകന്‍ ഇയാളുടെ സുഹൃത്തുക്കള്‍ക്ക് പെണ്‍കുട്ടിയുടെ മൊബൈല്‍നമ്പര്‍ കൈമാറി. പെണ്‍കുട്ടിയെ ഇവര്‍ക്ക് പരിചയപ്പെടുത്തി. ഇവരുമായി സൗഹൃദത്തിലാകാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്നാണ് കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജൂലായ് ആദ്യവാരമാണ് സംഭവത്തില്‍ പോലീസ് […]

റോഡിലൂടെ നടന്നുപോകുന്നതിനിടയിൽ ക്രിക്കറ്റ്ബോൾ ദേഹത്തു വന്നു വീണു; ചോദ്യം ചെയ്യലിനിടെ ബാറ്റുകൊണ്ട് തലയ്ക്കടിയേറ്റു; ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സ്വന്തം ലേഖകൻ പീരുമേട്: ക്രിക്കറ്റ് ബാറ്റിന് അടിയേറ്റു ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പാമ്പനാര്‍ കൊടുവാക്കരണം തോട്ടത്തിലെ ജയപാലിന്റെ മകന്‍ ജസ്റ്റിന്‍ (38)ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുപോയ ജസ്റ്റിന്റെ ശരീരത്തില്‍ ബോള്‍ വീണതിനെ തുടര്‍ന്ന് കളിച്ചുകൊണ്ടിരുന്നവരുമായി ജസ്റ്റിന്‍ തര്‍ക്കത്തിലായി. ബന്ധുകൂടിയായ യുവാവിനെ ജസ്റ്റിന്‍ ബോളിന് ഇടിച്ചു. ഇയാള്‍ ക്രിക്കറ്റ് ബാറ്റുെകാണ്ട് ജസ്റ്റിനെ അടിച്ചു. അടിയേറ്റ ജസ്റ്റിന്‍ ബോധംകെട്ടുവീണു. ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നവര്‍ ഇയാളെ അടുത്തുള്ള ലയത്തിലെ മുറിയില്‍ കിടത്തി. പിറ്റേദിവസം ലയത്തിന്റെ കതക് തുറന്നുകിടക്കുന്നതുകണ്ട് ഉള്ളില്‍ കയറി നോക്കിയ അയല്‍വാസിയായ സ്ത്രീയാണ് ജസ്റ്റിന്‍ […]

അയര്‍ലന്‍ഡിൽ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ഭർത്താവ് അറസ്റ്റിൽ; കിടപ്പുമുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് പാലക്കാടി സ്വദേശിയിയായ യുവതിയുടേത്; കൊലപാതകകാരണം വ്യക്തമല്ല

സ്വന്തം ലേഖകൻ ഡബ്ലിന്‍: അയര്‍ലന്‍ഡിലെ കോര്‍ക്ക് സിറ്റിക്ക് സമീപം വില്‍ട്ടണില്‍ മലയാളി യുവതി കൊല്ലപ്പെട്ട നിലയില്‍ . പാലക്കാട് സ്വദേശിയായ ദീപ ദിനമനണി (38) യെ കിടപ്പുമുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദീപയുടെ ഭര്‍ത്താവ് റിജിന്‍ (41) നെ പോലീസ് അറസ്റ്റ് ചെയ്തു. ദീപയ്ക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ട്. കുട്ടിയുടെ സംരക്ഷണത്തിന് ഫാമിലി ലെയ്സണ്‍ ഓഫീസറെ നിയോഗിച്ചു. വില്‍ട്ടണിലെ കാര്‍ഡിനല്‍ കോര്‍ട്ട് റെസിഡന്‍ഷ്യലില്‍ ഏരിയയിലെ വീട്ടില്‍ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം.ക്രിമിനല്‍ ജസ്റ്റീസ് ആക്ട് സെക്ഷന്‍ -4 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. […]

30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിൽ; കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായ കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജരെ സസ്പെൻഡ് ചെയ്തു. കോമേഴ്‌സൽ വിഭാഗം ഡെപ്യൂട്ടി മാനേജരായ സി ഉദയകുമാറിനെയാണ് സസ്‌പെൻഡ് ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടത്. കഴിഞ്ഞ ദിവസമാണ് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഉദയകുമാറിനെ വിജിലൻസ് പിടികൂടിയത്. തിരുവനന്തപുരത്തെ ക്ലബ്ബിൽ വെച്ചായിരുന്നു പണം കൈപ്പറ്റിയത്. പരസ്യത്തിന്റെ ബില്ലുകള്‍ മാറാന്‍ വേണ്ടി ഇടനിലക്കാരനോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ 40,000 രൂപ നേരത്തെ കൈപ്പറ്റി. ബാക്കി തുക നല്‍കിയില്ലെങ്കില്‍ 12 ലക്ഷത്തിന്റെ ബില്ല് പിടിച്ചുവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

അമ്മയ്ക്ക് പിന്നാലെ മകളും യാത്രയായി; അമ്മയോടൊപ്പം പുഴയുടെ ഓളങ്ങളിൽ കാണാതായ അഞ്ചുവയസുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി; ദർശനയുടെ സംസ്കാര ചടങ്ങുകൾ നടത്താനിരിക്കെയാണ് കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തിയത്

സ്വന്തം ലേഖകൻ വെണ്ണിയോട് : ∙ പാത്തിക്കൽ കടവിലെ നടപ്പാലത്തിൽനിന്ന് അമ്മയോടൊപ്പം പുഴയുടെ ഓളങ്ങളിൽ കാണാതായ ദക്ഷയുടെ മൃതദേഹം കണ്ടെടുത്തു. പുഴയിൽ വീണ സ്ഥലത്തുനിന്ന് രണ്ടു കിലോമീറ്റർ ദൂരെ മാറി കൂടൽക്കടവിൽനിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുർക്കി ജീവൻ രക്ഷാ പ്രവർത്തകരാണ് മൃതദേഹം കണ്ടെടുത്തത്. കൽപറ്റ സെന്റ് ജോസഫ്സ് കോൺവന്റ് സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ് ദക്ഷ. വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റിൽ അനന്തഗിരിയിൽ ഓംപ്രകാശിന്റെ ഭാര്യ ദർശന (32) ആണ് മകൾ ദക്ഷയുമായി വ്യാഴാഴ്ച 3 മണിയോടെ ആയിരുന്നു പുഴയിലേക്ക് ചാടിയത്. ദർശനയെ അന്നു തന്നെ […]