കോട്ടയം എൻ.എസ്.എസ്.താലൂക്ക് യൂണിയൻ വിശ്വാസ സംരക്ഷണ ദിനം ആചരിച്ചു; നാമജപ ഘോഷയാത്രയോടെ  തിരുനക്കര ഗണപതി കോവിലിൽ എത്തി 108 തേങ്ങയുടച്ച് നൂറ് കണക്കിന് ഭക്തജനങ്ങൾ

കോട്ടയം എൻ.എസ്.എസ്.താലൂക്ക് യൂണിയൻ വിശ്വാസ സംരക്ഷണ ദിനം ആചരിച്ചു; നാമജപ ഘോഷയാത്രയോടെ തിരുനക്കര ഗണപതി കോവിലിൽ എത്തി 108 തേങ്ങയുടച്ച് നൂറ് കണക്കിന് ഭക്തജനങ്ങൾ

സ്വന്തം ലേഖകൻ

കോട്ടയം: എൻ.എസ്.എസ്.താലൂക്ക് യൂണിയൻ വിശ്വാസ സംരക്ഷണ ദിനം ആചരിച്ചു. രാവിലെ തിരുനക്കര ക്ഷേത്രത്തിൽ ഗണപതി നടയിൽ വഴിപാടുകൾ നടത്തിയ പ്രവർത്തകർ ക്ഷേത്ര മൈതാനത്ത് കിഴക്ക് ഭാഗത്തുള്ള ഗണപതി കോവിലിൽ എത്തി ചേർന്ന് അവിടെ നടയിൽ 108 തേങ്ങയുടച്ചു .

ക്ഷേത്രത്തിൽ നിന്ന് ഗണപതി കോവിലിലേക്ക് നാമജപ ഘോഷയാത്രയോടെയാണ് ഭക്തജനങ്ങൾ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം എൻ.എസ്.എസ്.താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ബി. ഗോപകുമാർ , സെക്രട്ടറി എ.എം.രാധാകൃഷ്ണൻ നായർ , ഡയറക്ടർ ബോർഡ് അംഗം മാടവന ബാലക്യഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിൽ നൂറ് കണക്കിന് പ്രവർത്തകർ വിശ്വാസ സംരക്ഷണ യഞ്ജത്തിൽ പങ്കെടുത്തു.