ഇന്ന് രാത്രി പത്തിന് ശേഷം കോട്ടയം നഗരത്തിലെത്തുന്ന ഡ്രൈവർമാരുടെ ശ്രദ്ധക്ക് ! ആകാശപ്പാതയുടെ ബലം പരിശോധിക്കാനുള്ള ഹൈക്കോടതി നിർദ്ദേശപ്രകാരം പാലക്കാട് ഐഐടിയിലെ വിദഗ്ധർ ആകാശപാത പരിശോധന തുടങ്ങി; നഗരത്തിലേക്കുള്ള റോഡുകൾ അടച്ചു; ഗതാഗത നിയന്ത്രണം ഇന്ന് രാത്രി പത്തു മുതൽ രാവിലെ ആറ് വരെ; നിയന്ത്രണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തെ ആകാശപാത പൊളിച്ചു മാറ്റുകയോ പണി പൂർത്തീകരിക്കുകയോ ചെയ്യണമെന്ന തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാറിന്റെ ഹർജിയിൻമേൽ ആകാശപാതയുടെ ബലം പരിശേധിക്കാൻ ഹൈക്കോടതി നിർദ്ദേശം ആഗസ്റ്റ് 19,20,21,22 തീയതികളിൽ രാത്രി 10 മുതൽ രാവിലെ 6 വരെയാണ് ആകാശപാതയുടെ ബലം പരിശോധിക്കുന്നത്. പാലക്കാട് ഐഐടിയിലെ വിദഗ്ധരുടെ സംഘമാണ് പരിശോധനയ്ക്കായി എത്തിയത്

ഇടുക്കിയിൽ സഖാക്കളുടെ ഇരട്ടത്താപ്പ്; മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ട് വിവാദവുമായി ബദ്ധപ്പെട്ട് ശാന്തൻപാറയിൽ സിപിഎമ്മിന്റെ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണം താരതമ്യം ചെയ്യേണ്ട; സ്റ്റോപ്പ് മെമോ നല്കിയിട്ടും നിർമ്മാണം പുരോ​ഗമിക്കുന്നു; ഉരുണ്ടുകളിച്ച് പാർട്ടി; സി പി എമ്മിന് എന്തുമാകാമല്ലോ ? നിയമങ്ങൾ ലംഘിച്ച് നിർമിക്കുന്ന സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ഇടിച്ചുനിരത്തി കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷം

സ്വന്തം ലേഖകൻ ഇടുക്കി: അധികാരത്തിന്റെ ബലത്തിൽ സിപിഎമ്മിന് എന്തുവേണമങ്കിലും ചെയ്യാമെന്ന് അവർ പലതവണ തെളിയിച്ചതാണ്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മാസപ്പടി വിവാദം പുറത്തു കൊണ്ടുവന്നതിന് പിന്നാലെയാണ് മാത്യുവിനെ വേട്ടയാടാൻ സിപിഎം നീക്കം തുടങ്ങിയത്. ഇതോടെ മാത്യു തൊട്ടതെല്ലാം കുറ്റമായി മാറി. ചിന്നക്കനാലിലെ റിസോർട്ട് നിർമ്മാണത്തിന്റെ പേരിലാണ് മാത്യുവിനെതിരെ സിപിഎം രംഗത്തുവന്നത്. റിസോർട്ട് അനധികൃതമാണെന്നും സിപിഎം വാദിച്ചു. എന്നാൽ, മാത്യുവിന്റെ കാര്യത്തിൽ പറഞ്ഞ കാര്യം തങ്ങൾക്ക് ബാധകമല്ലെന്നാണ് സിപിഎം ഇപ്പോൾ പറയുന്നത്. ശാന്തൻപാറയിൽ സിപിഎമ്മിന്റെ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണമാണത്തിന്റെ കാര്യത്തിലാണ് സിപിഎം ഉരുണ്ടു […]

താനൂർ കസ്റ്റഡിമരണം; താമിറിന്റെ മരണ കാരണം ശരീരത്തിലേറ്റ പരിക്കുകൾ മൂലമെന്ന് എഴുതി ചേർത്തത് ബോധപൂർവ്വം; ആന്തരികാവയവ പരിശോധന റിപ്പോർട്ട് വരുന്നതിന് മുമ്പ് എങ്ങനെ ഡോക്ടർ മരണ കാരണത്തിൽ നിഗമനത്തിലെത്തിയെന്ന സംശയം ബലപ്പെടുന്നു; ഫോറൻസിക് സർജനെ സംശയനിഴലിൽ നിർത്തി റീപോസ്റ്റുമാർട്ടം സാധ്യത തേടി പൊലീസ്

സ്വന്തം ലേഖകൻ മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ പോസ്റ്റുമോർട്ടം ചെയ്ത ഫോറൻസിക് സർജനെ സംശയനിഴലിൽ നിർത്തി പൊലീസ്. താമിർ ജിഫ്രിയുടെ മരണകാരണം ശരീരത്തിലേറ്റ ക്ഷതമെന്ന് ഡോക്ടറെഴുതിയത് തെറ്റാണെന്നും ഫോറൻസിക് സർജനായ ഡോ.ഹിതേഷിന്റെ നീക്കത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് പറയുന്നു. ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അവിശ്വാസം രേഖപ്പെടുത്തിയ ക്രൈം ബ്രാഞ്ച് സംഘം റീപോസ്റ്റുമാർട്ടം സാധ്യത തേടി. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി റജി എം കുന്നിപ്പറമ്പന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ ശരീരത്തിലേറ്റ പരിക്കുകൾ മരണ കാരണമായെന്ന് സർജൻ എഴുതി ചേർത്തത് ബോധപൂർവ്വമെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ആന്തരികാവയവ […]

പുതിയ പദ്ധതി ഒരുങ്ങുന്നു!പ്രസവശേഷം അമ്മയെയും കുട്ടിയെയും സൗജന്യമായി വീട്ടിലെത്തിക്കും;പദ്ധതി എല്ലാ ജില്ലകളിലും അടുത്ത മാസം മുതല്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തില്‍ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി സെപ്റ്റംബര്‍ മാസത്തോടെ പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.നിലവില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ പ്രസവം നടക്കുന്ന മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതി യാഥാര്‍ത്ഥ്യമായി. തിരുവനന്തപുരവും, കണ്ണൂരും ഉടന്‍ യാഥാര്‍ത്ഥ്യമാകും. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.പൂര്‍ത്തീകരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് […]

വയനാട്ടിൽ പച്ചക്കറി വണ്ടിയുടെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തി; 30 ലക്ഷം രൂപയുടെ ഹാൻസുമായി ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൽപ്പറ്റ: വയനാട്ടിൽ നിരോധിത പുകയില ഉത്പന്നവേട്ട. കഴിഞ്ഞ ദിവസം കാട്ടിക്കുളത്ത് നടന്ന വാഹനപരിശോധനയ്ക്കിടെ പിടികൂടിയത് 30 ലക്ഷം രൂപയുടെ ഹാൻസ്. സംശയം തോന്നാതിരിക്കാൻ പച്ചക്കറി വണ്ടിയുടെ മറവിലാണ് ഹാൻസ് പായ്ക്കറ്റുകള്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് വൻ തോതിൽ ലഹരി വസ്തുക്കൾ പിടികൂടിയത്. തിരുനെല്ലി പൊലീസാണ് വാഹന പരിശോധനക്കിടെ പച്ചക്കറി വാനിൽ നിന്നും ഹാൻസ് കണ്ടെടുത്തത്. കർണാടകയിൽനിന്ന് പച്ചക്കറിയെന്ന വ്യാജേന എത്തിയ വാഹനത്തിലുണ്ടായിരുന്നത് കെട്ടുകണക്കിന് ഹാൻസ് പാക്കറ്റുകളാണ്. സംശയം തോന്നി ലോറി തുറന്ന് നോക്കിയ പൊലീസ് കാണുന്നത് […]

വിശപ്പ് മാറില്ല,കലോറി കത്തത്തുമില്ല;ദിവസവും നാലര ലിറ്റര്‍ വെള്ളം കുടിച്ചാലും ശരീരഭാരം കുറയില്ല

സ്വന്തം ലേഖകൻ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പതിവായി കിട്ടുന്ന ഉപദേശമാണ് ധാരാളം വെള്ളം കുടിക്കണമെന്നത്.ചിലര്‍ ദിവസവും 4.5 ലിറ്റര്‍ വെള്ളം കുടിക്കണം എന്നുപോലും നിര്‍ദേശിക്കാറുണ്ട്.വെള്ളം കലോറി കത്തിച്ചുകളയുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുമെന്നതാണ് ഈ ഉപദേശത്തിന് പിന്നിലെ കാരണം. പക്ഷെ, വെള്ളം കുടിച്ച്‌ ഈസിയായി ശരീരഭാരം കുറയ്ക്കാമെന്നത് വ്യാമോഹമാണ്.14 യുവാക്കളില്‍ നടത്തിയ ഒരു പഠനത്തില്‍ 500 മില്ലിലിറ്റര്‍ വെള്ളം കുടിക്കുന്നത് വിശ്രമവേളയില്‍ ശരീരം 24 ശതമാനം അധികം ഊര്‍ജ്ജം ഉപയോഗിക്കുമെന്ന് കണ്ടെത്തി.കേള്‍ക്കുമ്ബോള്‍ നല്ലതാണെന്ന് തോന്നുമെങ്കിലും വെള്ളം കുടിച്ചതുകൊണ്ടുള്ള ഈ പ്രയോജനം ഒരു മണിക്കൂര്‍ മാത്രമേ നീണ്ടുനില്‍ക്കുകയൊള്ളു. […]

ട്രെയിനില്‍ വനിത ടിടിഇയ്ക്ക് നേരെ ആക്രമണം;പ്രതിയെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പൊലീസിനെ ഏല്‍പ്പിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: ട്രെയിനില്‍ വനിത ടിക്കറ്റ് പരിശോധകയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം.പാലക്കാട് സ്വദേശി രജിതയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.മംഗലാപുരം- ചെന്നൈ എകസ്പ്രസില്‍ ഇന്ന് രാവിലെയാണ് സംഭവം.വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയില്‍ വച്ചാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ വയോധികനായ യാത്രക്കാരന്റെ ആക്രമണം ഉണ്ടായത്. ജനറല്‍ ടിക്കറ്റ് എടുത്ത ഇയാള്‍ റിസര്‍വേഷന്‍ കോച്ചിലായിരുന്നു യാത്ര ചെയതത്.റിസര്‍വ് ചെയ്ത യാത്രക്കാര്‍ എത്തിയപ്പോള്‍ ടിടിഇ വയോധികനോട് സീറ്റില്‍ നിന്ന് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. ഇത് കൂട്ടാക്കാതെ വന്നപ്പോള്‍ ടിടിഇ വീണ്ടും മാറിയിരിക്കാന്‍ പറഞ്ഞു.അപ്പോഴാണ് വയോധികന്‍ ടിക്കറ്റ് പരിശോധകയുടെ മുഖത്തടിച്ചത്. ഇതുകണ്ടുനിന്ന കോച്ചിലെ മറ്റൊരു […]

കെ-ഫോണിലൂടെ സർക്കാരിന് 36 കോടി നഷ്ടം: പലിശ രഹിത മൊബിലൈസേഷൻ ഫണ്ട് അനുവദിച്ചതിലൂടെയാണ് നഷ്ടമെന്ന് കണക്കാക്കൽ; വിശദീകരണം തേടി സി.എ.ജി

സ്വന്തം ലേഖകൻ കൊച്ചി: കെ.ഫോൺ പദ്ധതിയിൽ കരാർ തുകയിൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള ചെലവിന്റെ പത്ത് ശതമാനം മൊബിലൈസേഷൻ അഡ്വാൻസ്. ഫണ്ട് അനുവദിച്ചതിലൂടെ സർക്കാരിന് 36 കോടി രൂപയുടെ നഷ്ടം വന്നുവെന്നാണ് സി.എ ജിയുടെ നിഗമനം. സി.എ.ജി വീണ്ടും കെ.എസ്.ഐ.ടി.ഐ.എൽ ലിമിറ്റിനോട് വിശദീകരണം തേടി. കരാർ തുകയിൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസ്. കെ ഫോൺ നടത്തിപ്പിന് ഏൽപ്പിച്ച കരാറിലാണ് സി.എ.ജി നഷ്ടം ചൂണ്ടിക്കാണിക്കുന്നത്. 1531 കോടിക്കായിരുന്നു ടെൻഡർ ഉറപ്പിച്ചത്. എന്നാൽ ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി അഡ്വാൻസ് നൽകിയെന്നും […]

ഗ്രൗണ്ടിലെ താരം ഇവരാണ്!സാരിയിലും നൈറ്റിയിലും ഫുട്‌ബോള്‍ കളിക്കുന്ന വീട്ടമ്മമാര്‍ ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ വൈറൽ;വീഡിയോ കാണാം…

സ്വന്തം ലേഖകൻ മലപ്പുറം: ടര്‍ഫില്‍ ഫുട്‌ബോള്‍ കളിച്ച്‌ ആസ്വദിച്ച്‌ വീട്ടമ്മമാരും. മലപ്പുറം കാവന്നൂര്‍ പുളിയക്കോട് നിന്നുള്ള ദൃശ്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.നൈറ്റിയും സാരിയുമൊക്കെ ഉടുത്ത് വീട്ടമ്മമാര്‍ ഗ്രൗണ്ടില്‍ പന്തുതട്ടി.ഒരു ഇന്‍സ്റ്റഗ്രാം യൂസര്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.ഇതുവരെ 601 കമന്റുകളും 60,000ത്തില്‍ അധികം ലൈക്ക് റിയാക്ഷനുകള്‍ വീഡിയോയ്ക്ക് വന്നു. താഴെ വന്ന കമന്റുകളാണ് രസകരം.അമ്മമാര്‍ പൊളിച്ചുവെന്നാന്ന് ഒരു കമന്റ് വന്നിരിക്കുന്നത്. ‘പന്തുകളിയെന്ന് പറഞ്ഞ് നമ്മളെ വഴക്കുപറയുന്ന അവര്‍ അവര്‍ അറിയട്ടെ അതിന്റെ ഒരു ഫീല്‍…’ എന്നാല്‍ മറ്റൊരു കമന്റ്. അവരും സന്തോഷിക്കട്ടെയെന്ന് മറ്റൊരാള്‍.’എന്റെ അമ്മയും […]

കോട്ടയത്തിനു പിന്നാലെ തിരുവനന്തപുരത്തും വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദര്‍ശനം; ബൈക്കിലെത്തിയ യുവാവ് വിദ്യാർത്ഥികളെ കണ്ടയുടൻ വാഹനം നിർത്തി ലൈംഗീക ചേഷ്ടകൾ കാണിച്ചുവെന്നാണ് പരാതി ; 32കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദര്‍ശനവുമായെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറൂർ പഴഞ്ഞിപ്പാറ ഹരിജൻ കോളനി വി.എസ്.ഭവനിൽ വി.എസ്.സജുവെന്ന 32കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 16 ന് രാവിലെ 9 മണിയോടെ ചീനിവിളയിൽ വച്ച് സ്കൂളിൽ പോവുകയായിരുന്ന 5-ാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് നേരെയാണ് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. ബൈക്കിൽ പോവുകയായിരുന്ന സജു കുട്ടികളെ കണ്ട ഉടനെ ബൈക്ക് നിർത്തി ലൈംഗീക അവയവം പുറത്ത് എടുത്ത് ചേഷ്ടകൾ കാട്ടുകയായിരുന്നു. കുട്ടികൾ വീട്ടിലെത്തി വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ […]